കാര്‍ ഡോര്‍ തുറന്നുകൊടുക്കുന്നതിനു പിന്നിലെ രഹസ്യം.

ലോകത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഒരു രാജ്യം തന്നെയാണ് അമേരിക്ക. ആ രാജ്യത്തിന്റെ പ്രസിഡന്റാകുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല എന്നതാണ് സത്യം. വൈറ്റ് ഹൗസിലെ ആഡംബര പൂർണ്ണമായ ജീവിതത്തിനപ്പുറം ലോക രാജ്യങ്ങളുടെ നേതൃസ്ഥാനങ്ങളിൽ എത്തുന്നതിനു തുല്യ പദവി ആസ്വദിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അപ്പോൾ അത്രയും വിലപ്പെട്ട ശരീരം സൂക്ഷിക്കുക എന്നത് ചെറിയ കഷ്ട്ടപ്പാടൊന്നും നിറഞ്ഞൊരു കാര്യമല്ല. ഇവിടെ പറയാൻ പോകുന്നത് അമേരിക്കൻ പ്രസിണ്ടന്റുമാരുടെ സീക്രട്ട് ഏജൻസികളെ കുറിച്ചാണ്.

ലോകത്തിലെ ഏറ്റവും ശക്തമായ വാഹന വ്യൂഹമുള്ളത് അമേരിക്കൻ പ്രസിഡന്റിന്റേത്. പ്രസിഡന്റിനെ തുടക്കം മുതൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നത് വരെയുള്ള എല്ലാ നടപടികളും സുരക്ഷകളും ഏറ്റെടുക്കുന്നതും ചെയ്യുന്നതും ഈ സീക്രട്ട് ഏജന്റുമാർ തന്നെയാണ്. ഏകദേശം മുപ്പത്തി അഞ്ചോളം വാഹനങ്ങൾ ഉൾപ്പെടുന്ന ഈ വാഹന വ്യൂഹത്തിൽ മെഡിക്കൽ സംവിധാനങ്ങൾ, ആധുനിക ആയുധങ്ങൾ എന്നിവ എല്ലാമുണ്ട്. ഇവയുടെയൊക്കെ നടുവിലൂടെയാണ് പ്രസിഡന്റിന്റെ ലിമോസിൻ. ഇതിനെ ദി ബീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ അറിയപ്പെടാൻ കാരണം വെറുതെ അല്ല കേട്ടോ. ബാലിസ്റ്റിക് ആയുധങ്ങൾ, നൈറ്റ് വിഷൻ ക്യാമറകൾ, ന്യുക്ലിയാർ രാസായുധങ്ങൾ, ബുള്ളറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള സ്‌പെഷ്യൽ കാബിൻ എന്നിങ്ങനെ നീണ്ടു കിടക്കുന്നു ബീസ്റ്റിന്റെ പ്രത്യേകതകൾ.

VIP Car Door Open
VIP Car Door Open

മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ ബീസ്റ്റിനെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു വാഹനവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തെ ഓടിക്കാൻ നിയോഗിക്കപ്പെട്ട ആളുകളൂം അത്ര ചില്ലറക്കാരല്ല കേട്ടോ. ഒരു അപകടം ഉണ്ടായാലുടനെത്തന്നെ അവിടെ നിന്നും പ്രസിഡന്റിനെ എത്രയും പെട്ടെന്ന് പുറത്ത് എത്തിക്കുക എന്നതാണ് അവരുടെ ആത്യാന്തിക ലക്ഷ്യം. 6500പേരും ഒരുപോലെ വാഹനം വേഗതയിൽ ഓടിക്കാൻ പരിശീലിച്ചിരിക്കുമത്രേ. മെരിലാന്റിലെ 546അടി ട്രാക്കിലാണ്‌ ഇവർക്കുള്ള പരിശീലനം നടത്തുന്നത്. ഒരു അപകട സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ആവശ്യമായ എല്ലാ അടിസ്ഥാന പരിശീലനവും സിദ്ധിക്കുന്നു. ഇതിൽ ജെ ടേണും ഉൾപ്പെടുന്നു. അതായത് 180 ഡിഗ്രിയിലുള്ള സ്പിന്നും പിന്നെ പെട്ടെന്നുള്ള ഒരു ആക്സിലറേഷനും. കാരണം എല്ലായ്പ്പോഴും യു ടേൺ എടുക്കാൻ കഴിയില്ലല്ലോ.

സീക്രട്ട് ഏജന്റുമാരുടെ മറ്റു പ്രവർത്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.