ഇവരോട് മുട്ടാൻ ആരുമൊന്നു വിറക്കും.

പട്ടാളക്കാരുടെ സ്യൂട്ടുകൾ ബുള്ളറ്റ് പ്രൂഫോട് കൂടിയതാണ് എന്നത് ചുരുക്കം ചില ആളുകൾക്കെങ്കിലും അറിയുന്ന ഒരു കാര്യമാണ്. എന്നാൽ, അതിലുപരി പട്ടാളക്കാരുടെ കൈകാലുകളുടെ ബലം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള സ്യൂട്ടുകളെ കുറിച്ചും പൂർണ്ണമായും ലോഹങ്ങൾ കൊണ്ട് നിർമ്മിതമായ സ്യൂട്ടുകളെ കുറിച്ചും വെറും ഒരിഞ്ചു മാത്രം കനമുള്ള സ്യൂട്ടുകളെ കുറിച്ചുമൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടോ? ന്യൂതന സാങ്കേതിക വിദ്യയും ശാസ്ത്രവും സമന്വയിപ്പിച്ചു നിർമ്മിച്ചിട്ടുള്ള മിലിട്ടറി യൂണിഫോമിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അവയുടെയൊക്കെ പ്രത്യേകതകൾ എന്ന് നോക്കാം.

കംഫർട്ട്. സ്‌പെയിൻ എന്ന രാജ്യത്തിന്റെ ഏക മുഖ മുദ്രയാണ് കംഫർട്ട് എന്ന ഈ യൂണിഫോം. ഈ യൂണിഫോമിലെ ഹെൽമെറ്റ് കാണുമ്പോൾ നമുക്കെങ്ങനെ പ്രത്യേകതയൊന്നും തോന്നില്ല. ഈ യൂണിഫോമിന്റെ ഏറ്റവും വലിയ സവിശേഷമായ ഭാഗം ഇതിന്റെ മോണക്കിളാണ്. കയ്യിലുള്ള തോക്ക് ശരീരത്തിൽ നിന്നും എത്ര അകലെയാണ് എങ്കിലും മോണക്കിൾ വഴി ഉന്നം തെറ്റാതെ ലക്ഷ്യസ്ഥാനത്തേക്ക് നിറയൊഴുക്കാൻ സാധിക്കും. വല്ല വളവുകളിലും വെച്ചാണ് ആക്രമണം നടക്കുന്നത് എങ്കിൽ ശത്രുക്കൾക്ക് ഒരിക്കലും ഇവരുടെ മുന്നിൽ വിജയിക്കാനാകില്ല. ഇതുവഴി പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാനും സാധിക്കുന്നു. മാത്രമല്ല, വിയർപ്പ് പുറത്തു കളയാനുള്ള ഉപാധിയും കൈകൾക്കും കാലുകൾക്കും പ്രത്യേക സുരക്ഷാ കവചങ്ങളും ഈ യൂണിഫോമിലെ വലിയ പ്രത്യേകതയായി കണക്കാക്കുന്നു,

ഇതുപോലെയുള്ള മറ്റു രാജ്യങ്ങളിലെ മിലിട്ടറി യൂണിഫോമുകളുടെ പ്രത്യേകതകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.