ഗുസ്തിക്കാരുടെ ആഡംബര ജീവിതം.

ഹോളിവുഡിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഒരു താരമാണ് ഡ്വേയിൻ ജോൺസൺ. റെസ്‌ലിൻ താരമായ ഇദ്ദേഹം സമ്പാദിക്കുന്നത് എത്രയാണ് എന്ന് കേട്ടാൽ നമ്മുടെയൊക്കെ കണ്ണ് തള്ളിപ്പോകും. 280മില്യൺ ഡോളറാണ് റെസ്‌ലിൻ താരമായ ഇദ്ദേഹം സമ്പാദിക്കുന്നത്. അതായത്, ഏകദേശം 2051 കോടിയിലധികം ഇന്ത്യൻ രൂപ. അപ്പോൾ തന്നെ മനസ്സിലാക്കാം ഇദ്ദേഹത്തിന്റെ ജീവിത രീതി എങ്ങനെയായിരിക്കുമെന്നത്. ആഡംബര കാറുകളും വാച്ചുകളും മണി മാളികകളും ഇദ്ദേഹത്തിനുണ്ടായിരിക്കുമെന്നത് തീർച്ച. ഇത്രയൊക്കെ പണം ഇദ്ദേഹം സമ്പാദിക്കുന്നുണ്ട് എങ്കിലും ഇദ്ദേഹം തന്റെ സഹ പ്രവർത്തകരെയും സമൂഹത്തെയും നല്ല രീതിയിൽ തന്നെ സമ്പാദിക്കാറുണ്ട്.

Luxury Lifestyle of WWE
Luxury Lifestyle of WWE

മസിലുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച വ്യക്തിയാണ് റോക്ക്. റോക്ക് എന്ന പേര് ചുമ്മാ വന്നതല്ല എന്നത് അദ്ദേഹത്തിന്റെ ശരീരത്തിലെ മസിലുകൾ അടുക്കടുക്കായി നിൽക്കുന്നത് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും. 1990 കാലഘട്ടങ്ങളിലാണ് ഡബ്‌ള്യൂ. ഡബ്ള്യൂ . ഇ റെസ്ലിങ് രംഗത്തേക്ക് കടന്നു വന്നത്. വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ ആളുകളുടെ ഇഷ്ട്ട താരമാകാൻ റോക്കിനു കഴിഞ്ഞു. അതിനു ശേഷം 2001ൽ പുറത്തിറങ്ങിയ മമ്മി റിട്ടേൺസ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഹോളിവുഡിൽ തന്റെ സാന്നിധ്യം അറിയിച്ചത്.

പതുക്കെ പതുക്കെ ഹോളിവുഡിൽ റോക്കിനെ ഒരുപാട് അവസരങ്ങൾ തേടിയെത്തി. എല്ലാം സൂപ്പർഹിറ്റ് ആകുകയും ചെയ്തു. ഇത് അയാളുടെ ബാങ്ക് ബാലൻസിന്റെ വലുപ്പം കൂട്ടാൻ കാരണമായി. 2017 ജൂൺ മാസം മുതൽ 2018ജൂൺ മാസം വരെ അദ്ദേഹം അഭിനയിച്ച ജുമാഞ്ജി പോലുള്ള സിനിമകളിൽ നിന്നും അദ്ദേഹത്തിന് വെറും ഒരു വർഷം കൊണ്ട് സമ്പാദിക്കാനായത് 124മില്യൺ ഡോളറാണ്. നമ്മുടെ ഇന്ത്യൻ രൂപയിലോട്ട് മാറ്റിയാൽ 908 കോടിയോളം രൂപ.

ഇദ്ദേഹത്തിന്റെ ജീവിത ശൈലിയെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.