ഇത് കണ്ടാല്‍ ഇവര്‍ ആരെയാണോ കണി കണ്ടത് എന്ന് ചിന്തിച്ചുപോകും. മോശം ദിവസമുള്ള മനുഷ്യർ

നമ്മുടെ ചില ദിവസങ്ങള്‍ അടിപൊളിയായിരിക്കും. എന്നാല്‍ മറ്റു പല ദിവസം വളരെ മോശവും ആയിരിക്കും. ചിലപ്പോള്‍ ധന നഷ്ടം, മാനഹാനി, രോഗ വ്യാധി എന്ന് തുടങ്ങി പലതരം പണികളും നമുക്ക് വരാം. എന്നാല്‍ നമ്മളെക്കാള്‍ മോശം ദിവസത്തിലൂടെ കടന്നു പോകേണ്ടി വരുന്ന കുറച്ച് മനുഷ്യരെ പരിചയപ്പെട്ടാലോ. ചിലപ്പോള്‍ ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് സംഭവിച്ച പല കാര്യങ്ങളും ഓര്‍മവന്നേക്കാം.

റോഡ് പണി നടക്കുമ്പോള്‍ വളരെ കൂളായി ആളുകളെ വെറുപ്പിച്ച് നടന്ന് കയറുന്ന ഒരു മനുഷ്യനെ പരിചയപ്പെടാം. നിരവധി ആളുകള്‍ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോഴാണ് അയാള്‍ ഈ ഉപദ്രവം കാണിക്കുന്നത്. ഈ വീഡിയോ വ്യക്തമായി കാണണമെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യാന്‍ മറക്കണ്ട. ജംപിങ് ചലഞ്ച് എന്ന് കേട്ടിട്ടുണ്ടോ.. കുട്ടികളെ പോല വലിയവര്‍ക്കും വെള്ളത്തില്‍ കളിക്കാന്‍ വളരെ ഇഷ്ടമാണ്. പ്ലാസ്‌ക് വിരിച്ച കുളത്തിലേക്ക് തന്റെ ഭാരം നോക്കാതെ എടുത്ത് ചാടിയ ഒരാളെ പരിചയപ്പെടാം. തന്റെ ഭാരത്തിന് അപ്പുറത്ത് നിന്നാണ് ഇയാള്‍ ഈ കുളത്തിലേക്ക് എടുത്ത് ചാടിയത്. പക്ഷെ ചാട്ടം പിഴച്ച് തറയില്‍ വീഴുകയാണ് ചെയ്തത്. രണ്ടാം നിലയില്‍ നിന്ന് ടിവി താഴെത്തെ നിലയിലേക്ക് എത്തിക്കാന്‍ കുറച്ച് പെണ്‍കുട്ടികള്‍ എളുപ്പ വഴി കണ്ടുപിടിച്ചു. ഒരു കയര്‍ കൊണ്ട് ടിവി വരിഞ്ഞു കെട്ടി ഇവര്‍ താഴെ എത്തിക്കാന്‍ പദ്ധതിയിട്ടു. പദ്ധതിയൊക്കം വളരെ നല്ലതായിരുന്നു പക്ഷെ അടുത്തൊു കുളം ഉള്ളത് മറന്നു പോയി. താഴെ ടീവിയെത്തിയപ്പോള്‍ നേര കുളത്തിലേക്കാണ് വീണത്. ഈ സംഭവവും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ കാണാന്‍ സാധിക്കുന്നതാണ്.

Bad Days of Peoples
Bad Days of Peoples

കുടയും ചിലപ്പോള്‍ മഴയത്ത് പണിതന്നിരിക്കും. അതിന് ഉദാഹരണമാണ് ഈ സംഭവം. വലിയ മഴയുള്ള സമയത്ത് കുട തെറിച്ച് മറ്റൊരാളുടെ മുഖത്ത് വന്ന് വീണാന്‍ എന്ത് സംഭവിക്കും. നിങ്ങള്‍ക്കും ഇത്തരത്തില്‍ മഴയത്ത് കുടനല്‍കിയ ചതികള്‍ പറയാന്‍ ഉണ്ടാകും. തിരമാലയില്‍ കൂടി അഭ്യാസങ്ങള്‍ കാണിച്ച് ഒടുവില്‍ തലയും കുത്തി വീണ് ഇളിഭ്യനാകുന്ന മറ്റൊരാള്‍ കൂടിയുണ്ട് ഈ ലിസ്റ്റില്‍. വീടിന്റെ മുകളില്‍ കൂടി നൃത്തം ചെയ്ത് ഒടുവില്‍ കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ട് ഇയാള്‍ ഓട് പൊട്ടി താഴെ വീഴുകയും ചെയ്തു. ആസ്വദിച്ച്‌നൃത്തം ചെയ്യുന്നതിന്റെ ഇടയില്‍ ഇത്തരത്തില്‍ അബദ്ധം സംഭവിച്ചാല്‍ ചിരിവരാതെ ഇരിക്കുമോ.

ടിവിയില്‍ കാണുന്ന പരസ്യങള്‍ കണ്ട് സാധനങ്ങള്‍ വാങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ പരസ്യങ്ങളാണ് സജീവമാകുന്നത്. ആഗ്രഹിച്ച സാധനങ്ങള്‍ പലപ്പോഴും ഓണ്‍ലൈനില്‍ നിന്ന് വാങ്ങുകയും പിന്നീട് പററിക്കപ്പെട്ടുവെന്ന് മനസിലാക്കുകയും ചെയ്താല്‍ എങ്ങനെയുണ്ടാകും. അത്തരത്തില്‍ പറ്റിക്കപ്പെട്ട ഒരാളെ പരിചയപ്പെടാം. ഇയാള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ വിമാനമാണ് വില്ലന്‍. കണ്ടപ്പോള്‍ ഉഗ്രനാമെന്ന് കരുതി വലിയ വില കൊടുത്ത് വാങ്ങിച്ചു. പക്ഷെ സംഭവം കൈയ്യില്‍ കിട്ടിയപ്പോള്‍അയാള്‍ തകര്‍ന്നു പോയിരുന്നു. ഏറ്റവും വലിയ ബബിള്‍ഗം ബബിള്‍ കണ്ടാലോ. കഴിവിന്റെ അങ്ങേയറ്റം പ്രയതിനിച്ച് ബബിള്‍ഗം വീര്‍പ്പിച്ച് വലുതാക്കി. പക്ഷെ സംഭവം പാളിപ്പോയി. വലുതായി വന്നപ്പോഴേക്കും ബബിള്‍ഗം പൊട്ടിപ്പോയി. തറ തുടയ്ക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു തെറ്റല്ല. പക്ഷെ താളം തെററി തറയിലേക്ക് മുഖം അടിച്ച് വീണാല്‍ എങ്ങനെയുണ്ടാകും. അത്തരത്തില്‍ ഒരു സംഭവമാണ് താഴെയുള്ള വീഡിയോയില്‍ ഒരു യുവാവിന് സംഭവിച്ചത്. തറ വളരെ ആസ്വദിച്ച് തുടയക്കുമ്പോള്‍ വെള്ളത്തില്‍ തെന്നി മുഖം അടിച്ച് വീണാണ് ഇയാള്‍ക്ക് പണികിട്ടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിങ്ങള്‍ക്കും സംഭവിക്കാം.