അക്കൗണ്ട് നമ്പര്‍ മാറി നിങ്ങളുടെ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോകാറുണ്ടോ? എന്നാല്‍ അതിനുള്ള പരിഹാരമുണ്ട്.

പലര്‍ക്കും പൊതുവേ സംഭവിക്കുന്ന ഒരബദ്ധമാണ് അവര്‍ പണം അയക്കാന്‍ ഉദ്ദേശിക്കുന്ന അക്കൗണ്ട് നമ്പര്‍ മാറി വേറെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് അയക്കുന്നത്.പലര്‍ക്കും ഇതൊരു സ്ഥിരമായി പറ്റുന്ന ഒരമളിയാണ്. ഇത്തരം അമളികള്‍ പലര്‍ക്കും വലിയ രീതിയിലുള്ള നഷ്ട്ടങ്ങളും ഉണ്ടാക്കാറുണ്ട്.മിക്കവാറും ഇത് ഓണലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് അക്കൌണ്ട് നമ്പര്‍ മാറിപ്പോകുന്ന അവസ്ഥയുണ്ടാകുന്നത്.ഇത്തരം സമയങ്ങളില്‍ എന്ത് ചെയ്യണമെന്നുള്ള കാര്യത്തില്‍ പലര്‍ക്കും സംശയമായിരിക്കും.എന്തൊക്കെയാണ് അതിനു വേണ്ടിയുള്ള പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഈ അറിവ് എല്ലാവര്‍ക്കും തീര്‍ച്ചയായിട്ടും ഉപകാരപ്രദമാകും.

ആദ്യം നിങ്ങള്‍ പണമയച്ച ആളുടെ അക്കൗണ്ടും നിങ്ങളുടെ അക്കൗണ്ടും ഒരേ ബാങ്കിന്‍റെ കീഴിലുള്ളതാണോ എന്ന് മനസിലാക്കുക.അങ്ങനെയെങ്കില്‍ നിങ്ങള്‍ ഒട്ടും തന്നെ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല.ഇത് നമ്മള്‍ തന്നെ നമ്മള്‍ടെ ബാങ്ക് അക്കൗണ്ട് ഏത് ബ്രാഞ്ചിലാണോ ഉള്ളത് അവിടത്തെ ബാങ്ക് മാനേജറുമായി ബന്ധപ്പെട്ടാല്‍ അദ്ദേഹം ഈ പ്രശ്നം പരിഹരിച്ചു തരുന്നതായിരിക്കും.അത് വഴി ആ പണം നിങ്ങളുടെ അക്കൌണ്ടിലേക്ക് തന്നെ റീഫണ്ട് ചെയ്തു തരുന്നതായിരിക്കും.

എന്നാല്‍ പ്രശ്നം വരുന്നത്എപ്പോഴാണെണന്നു വെച്ചാല്‍, നിങ്ങളുടെ അക്കൗണ്ടും പണമയച്ചയാളുടെ അക്കൗണ്ടും വ്യത്യസ്ത ബാങ്കുകളുടെതാണെങ്കില്‍. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍, നമ്മുടെ ബാങ്ക് മാനേജരെ സമീപിക്കുക. ശേഷം പണം ട്രാന്‍സ്ഫര്‍ ആയതിനെ കുറിച്ചു ഒരു അപേക്ഷ എഴുതി അതില്‍ പണം അയച്ചതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടും ഉള്‍ക്കൊള്ളിക്കുക. ഇത് മാനേജര്‍ക്ക് കൊടുക്കുക. അദ്ദേഹം ഇത് നിങ്ങല്‍ പണമയച്ച ബാങ്ക് മാനേജരുമായി കോണ്ടാക്റ്റ് ചെയ്യുകയും അദ്ദേഹം നിങ്ങള്‍ ആര്‍ക്കാണോ പണം അയച്ചത് ആ അക്കൌണ്ടിന്‍റെ ഹോള്‍ഡറുമായി സംസാരിച്ചു ഒരു 7-8 ദിവസത്തിനുള്ളില്‍ ആ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ റീഫണ്ട് ചെയ്യുകയും ചെയ്യുന്നു.

പക്ഷെ, ചിലയാളുകള്‍ ഇങ്ങനെ വന്ന പണം തിരിച്ചു തരണമെന്നില്ല. എങ്ങനൊക്കെ നോക്കിയിട്ടും നിങ്ങള്‍ക്ക് അയാള്‍ പണം തിരിച്ചു തരുന്നില്ല എങ്കില്‍ നിങ്ങള്‍ കോടതി മുഖേന പണം തിരിച്ചു കിട്ടാന്‍ വേണ്ടി ശ്രമിക്കുക. ഇങ്ങനെ കോടതി മുഖേന നിനഗ്ല്‍ പോകുകയാണെങ്കില്‍ ഫീസെല്ലാം കൂടി നിങ്ങളുടെ കയ്യില്‍ നിന്നും ഒരുപാട് കാശ് ചിലവാകും. അതിനെക്കാളും നല്ലത് നിങ്ങള്‍ ഇത് പുറത്ത് വെച്ചു തന്നെ പരിഹരിക്കുക.

നിങ്ങള്‍ക്ക് കൂടുതല്‍ പണം നഷ്ട്ടപ്പെടാതിരിക്കനായി ആദ്യം വളരെ കുറച്ചു പൈസ മാത്രം ട്രാന്‍സ്ഫര്‍ ചെയ്ത് അക്കൗണ്ട് അത് തന്നെയാണോന്ന് ഉറപ്പു വരുത്തുക.ഇങ്ങനെ ഉറപ്പാക്കിയതിനു ശേഷം മാത്രം ബാക്കി പൈസ ട്രാന്‍സ്ഫര്‍ ചെയ്യുക.