കണ്ടാൽ പേടി തോന്നുന്ന സാഹചര്യങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുറച്ചു സംഭവങ്ങൾ.

തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്ന് കേട്ടിട്ടില്ലേ അങ്ങനെയുള്ള ചില സംഭവങ്ങളെക്കുറിച്ച് പരിചയപ്പെട്ടാലോ. നാം പലപ്പോഴും മൃഗശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും മൃഗങ്ങളെ ഉപയോഗിച്ച് ആളുകളെ രസിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.അത്തരത്തില്‍ തായ്ലാന്‍ഡില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കളിപ്പിക്കുന്ന ഒരാളെ പരിചയപ്പെടാം. കാണികള്‍ക്ക് ചുറ്റും ഇരുന്ന് മൂര്‍ഖന്‍ പാമ്പിനെ കളിപ്പിക്കുകയാണ് ഇയാള്‍. എല്ലാവരും ഇത് കണ്ട് ആസ്വദിച്ച് കൈയടിക്കുകയും ചെയ്യുന്നു. പാമ്പിനെ ഇയാള്‍ പലതരത്തില്‍ പ്രകോപിപ്പിക്കുന്നുണ്ട്. പാമ്പ് പലതവണ കൊത്താന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ പെട്ടെന്ന് അയാള്‍ പാമ്പിനെ കാണികളുടെ അടുത്തേക്ക് കൊണ്ടു വരുന്നു .പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. പെട്ടന്ന് പാമ്പ് കാണികളുടെ ഇടയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ യിലൂടെ ചിലപ്പോള്‍ പൊലിയുന്നത് ഒരു ജീവന്‍തന്നെ ആയേക്കാം. അത്തരത്തില്‍ ഇയാളുടെ അശ്രദ്ധ കൊണ്ട് കാണികളെ പാമ്പ് കടിച്ചിരുന്നേല്‍ എന്ത് സംഭവിക്കുമായിരുന്നു അല്ലേ. അത്തരത്തില്‍ ഒരു സംഭവമാണ് തായ്ലാന്‍ഡില്‍ നടന്നത്.

A few incidents of headaches escaping from frightening situations
A few incidents of headaches escaping from frightening situations

ഇനി അവധി ആഘോഷിക്കാന്‍ കെനിയയിലേക്ക് പോയ ഒരു ദമ്പതികള്‍ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറയാം. അവധിക്കാലം ആഘോഷിക്കാന്‍ കുടുംബ സമേതം ഒരു ദമ്പതികള്‍ കെനിയയിലേക്ക് പുറപ്പെടുകയായിരുന്നു. കെനിയയില്‍ എത്തിയശേഷം  അവധി ഉല്ലസിക്കാന്‍ ഇവര്‍ വനത്തിലേക്ക് ഒരു യാത്ര തിരിച്ചു. പാതിവഴിയില്‍ എത്തിയപ്പോള്‍ ഇവരെ ഒരു കാറു പിന്തുടരുന്നുണ്ടായിരുന്നു. കുറച്ച് എത്തിയപ്പോള്‍ കാറ് പതുക്കെ നിര്‍ത്തി അതിനുള്ളില്‍ നിന്നും നാലഞ്ചു പേര്‍ ഇറങ്ങി വന്നു. അവരെല്ലാം കൈകളില്‍ ആയുധവും മുഖത്ത് മുഖം മൂടിയും അണിഞ്ഞിരുന്നു.ഇവര്‍ പണം തട്ടിയെടുക്കാന്‍ വന്ന കൊള്ളക്കാരാണെന്ന് ദമ്പതിമാര്‍ക്ക് മനസ്സിലായി. ഉടന്‍തന്നെ ഇവര്‍ കാറില്‍ നിന്നിറങ്ങാതെ തന്നെ കാര്‍ പതുക്കെ പുറകോട്ട് എടുക്കാന്‍ ശ്രമിച്ചു. അടുത്ത ഘട്ടമായപ്പോള്‍ ദമ്പതികള്‍ കാര്‍ അതിവേഗം മുന്നോട്ടെടുത്ത് പായുകയായിരുന്നു. ഒരുപക്ഷേ കാര്‍ ബ്രേക്ക് ഡൗണ്‍ ആവുകയോ ജാം ആകുകയോ ചെയ്തിരുന്നെങ്കില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തില്‍ ആകുമായിരുന്നു.

മീനുകളെ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇത്തരത്തില്‍ തായ്ലാന്‍ഡില്‍ മീനുകള്‍ക്കും ആമകള്‍ക്കും ഭക്ഷണം കൊടുക്കുന്ന ഒരു യുവതിയെ പരിചയപ്പെടാം. എല്ലാദിവസവും രാവിലെ മീനുകള്‍ക്കും ആമകള്‍ക്കുമുള്ള ഭക്ഷണവുമായി യുവതി കരയില്‍ എത്തുമായിരുന്നു. വളരെ സ്‌നേഹത്തോടുകൂടി ഇവര്‍ മീനുകള്‍ക്ക് ഭക്ഷണം കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു മീനുകള്‍ക്ക് ഇടയിലൂടെ ഒരു മോണ്‍സ്റ്റര്‍ ലിസാഡ് കടന്നുവരികയും മീനുകള്‍ ക്കുള്ള ഭക്ഷണം തട്ടിയെടുക്കുകയും ചെയ്തു. ഒരുപക്ഷേ  ആ പെണ്‍കുട്ടി നദിയിലേക്ക് വീഴുമായിരുന്നു.

മൃഗശാലകളില്‍ പോയാല്‍ അവിടുത്തെ ജീവികള്‍ക്ക് സഞ്ചാരികള്‍ ഭക്ഷണം കൊടുക്കുന്നത് പതിവാണ്. അത്തരത്തില്‍ വലിയൊരു നന്ദി കരയിലേക്ക് അവധി ആഘോഷിക്കാന്‍ പോയതായിരുന്നു ഒരുകൂട്ടം യുവാക്കള്‍. നദിയില്‍ നിറയെ മുതലകളും ഉണ്ടായിരുന്നു. യുവാക്കള്‍ മുതലകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ വലിയൊരു മുതലയുടെ അടുത്തേക്ക് യുവാവ് ചെന്നു ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചു. പതുക്കെപ്പതുക്കെ മുതല ഇവരുടെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങി. പക്ഷെ യുവാവിന്റെ കാല്‍ ചതുപ്പില്‍ വീഴുകയും ചെയ്തു. മുതല ഒരുപക്ഷെ യുവാവിന്റെ കൈയ്യിലെ ഇറച്ചി കഷണം മാത്രമെ കണ്ടുള്ളു. അതുകൊണ്ട് യുവാവ് പതുക്കെ ചതുപ്പില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഭാഗ്യം പലപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടാകും. പല അപകട സന്ദര്‍ഭത്തിലും ഭാഗ്യം തുണയ്ക്കുന്നത്‌കൊണ്ട് നമ്മള്‍ രക്ഷപ്പെടും. അത്തരത്തിലുള്ള സന്ദര്‍ഭങ്ങളും രക്ഷപ്പെടലുമാണ് മുകളില്‍ കൊടുത്തത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള സംഭവങ്ങള്‍. അത് കാണുവാനായി താഴെ കൊടുത്ത വീഡിയോ മുഴുവന്‍ കാണൂ.