സമ്പന്നരാണെങ്കിലും വളരെ സിംപിളായി ജീവിക്കുന്ന ശതകോടീശ്വരന്മാരെ കണ്ടിട്ടുണ്ടോ. അത്തരത്തുള്ള ചില കോടീശ്വരന്മാരെ നമുക്ക് ഇന്ന് പരിചയപ്പെടാം. സമ്പന്നരാണെങ്കിലും ഇവര്‍ വളരെ ചെറിയ ജീവിതമാണ് നയിക്കുന്നത്. കാശുണ്ടെങ്കിലും വളരെ സാധാരണക്കാരെപോലെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവരില്‍ അധികം ആളുകളും.
വില്യം ഹെന്റി ഗേറ്റ്സ് നെകുറിച്ച് കേട്ടിട്ടുണ്ടാകും. ഇദ്ദേഹം ഒരു അമേരിക്കന്‍ ബിസിനസ്സ് മാഗ്നറ്റ് ആണ്. സോഫ്റ്റ്വെയര് ഡെവലപ്പര്‍, നിക്ഷേപകന്, എല്ലാം ആണ്ഇദ്ദേഹം. സുഹൃത്തായ പോള്‍ അല്ലെനൊപ്പം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനാണ് അദ്ദേഹം. 2014 മെയ് വരെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമ കൂടിയായിരുന്നു ഗേറ്റ്സ്. 1970 കളിലെയും 1980 കളിലെയും മൈക്രോ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ഏറ്റവും അറിയപ്പെടുന്ന സംരംഭകരില്‍ ഒരാളായി അദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇത്രയധികം സമ്പന്നന് ആയിട്ടും അദ്ദേഹം വളരെ ചെറിയ രീതിയില്‍ ജീവിതം നയിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു.വിദേശയാത്രകള്‍ ഇഷ്ടപ്പെടാത്ത കുടുംബത്തോടൊപ്പം കൂടുതല്‍ സമയവും ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം, ലളിതമായ അദ്ദേഹത്തിന്റ ജീവിതം കണ്ട് പല കോടീശ്വരന്മാരും അദ്ഭുതപ്പെട്ടിട്ടുണ്ട്.
ഇനി കാര്‍ലോസ് സ്ലിം ഹെലെ യെകുറിച്ച പരിചയപ്പെടാം.
മെക്സിക്കന്‍ ബിസിനസ്സ് മാഗ്നറ്റും നിക്ഷേപകനും മനുഷ്യസ്നേഹിയുമാണ് അദ്ദേഹം. 2010 മുതല്‍ 2013 വരെ ഫോബ്സ് ബിസിനസ് മാഗസിനിലെ
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി സ്ലിം ലോക ശ്രദ്ധ നേടിയിട്ടുണ്ട്. ബൂംബര്‍ഗ് എല്‍.പി. ബ്ലൂംബര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക പട്ടിക പ്രകാരം 2021 ഏപ്രില്‍ വരെ ലോകത്തെ ഏറ്റവും സമ്പന്നനായ ഇരുപത്തിനാലാമനായി അദ്ദേഹം കണക്കാക്കപ്പെട്ടിട്ടുണ്ട്. 53.1 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം. ലാറ്റിനമേരിക്കയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് അദ്ദേഹം.വിദേശയാത്രകള്‍ ഇഷ്ടപ്പെടാത്ത കുടുംബത്തോടൊപ്പം കൂടുതല്‍ സമയവും ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം, ലളിതമായ അദ്ദേഹത്തിന്റ ജീവിതം കണ്ട് പല കോടീശ്വരന്മാരും അദ്ഭുതപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യാവസായിക ഉല്‍പ്പാദനം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, മാധ്യമങ്ങള്‍, വിനോദം, ഉയര്‍ന്ന സാങ്കേതികവിദ്യ, റീട്ടെയില്‍, കായികം, സാമ്പത്തിക സേവനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ മൊത്തം മൂല്യം മെക്സിക്കോയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 6 ശതമാനത്തിന് തുല്യമാണ്.2016 ലെ കണക്കനുസരിച്ച്, ന്യൂയോര്‍ക്ക് ടൈംസ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് അദ്ദേഹം.
ഇത്രയധികം സമ്പത്തുള്ള ഇയാള്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്നറിഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിദേശരാജ്യങ്ങളില്‍ അവധി ഉല്ലസിക്കാന്‍ ഇഷ്ടപ്പെടാത്ത മണിമാളികകളിലും ലക്ഷ്വറി ലൈഫിലും ആഗ്രഹമില്ലാത്ത ഒരു കോടീശ്വരന് ആണ് അദ്ദേഹം.
ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയര്‍മാനുമായ അസിം പ്രേംജിയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. 1999 മുതല്‍ 2005 വരെ ഫോര്‍ബ്സ് മാഗസിന് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജി അറിയപ്പെട്ടു.അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 2006 വരെ 14.8 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹം സാങ്കേതിക രംഗത്തു നല്കിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ 2011-ലെ പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുമുണ്ട്. വലിയ കോടീശ്വരന് ആണെങ്കിലും ഇദ്ദേഹം വിമാനത്തില്‍ കയറുമ്പോള്‍ എക്ണോനിക് കല്ാസുകളാണ് തെരഞ്ഞെടുക്കാറ്. യാത്രകള്‍ക്കായി എല്ലാ വാഹനങ്ങളും ഉപയോഗിക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. ധനികന് ആണെങ്കിലും ഇദ്ദേഹം കര്‍ക്കശക്കാരനായ ബിസിനസ് കാരനാണെന്നാണ് ആളുകള്‍ പറയുന്നത്. ജോലിക്കാര്‍ യഥാസമയം ഓഫീസില്‍ എത്തുന്നുണ്ടോ എന്നും എന്തിനേറ പറയുന്നു എത്ര ടോയ്ലറ്റി പേപ്പറുകളാണ് ഇവര്‍ ഉപയോഗിക്കുന്നത് എന്ന് പോലും ഇദ്ദേഹം വാച്ച് ചെയ്യുമായിരുന്നു. കര്‍ക്കശക്കാരനായ ഇദ്ദേഹത്തെക്കുറിച്ച് ബിസിനസ് മാഗ്നറ്റുകള്ക്കിടയില് അടക്കം പറച്ചിലുകള്‍ പോലുമുണ്ട്.