ബിസ്ക്കറ്റില്‍ ദ്വാരം ഇടുന്നതിന് പിന്നിലെ കാരണമിതാണ്. അപ്പോള്‍ ഇതൊന്നും ചുമ്മാതല്ല.

എല്ലാവരും എല്ലാ കാര്യങ്ങളെയും പറ്റി അറിയുന്നവർ ആയിരിക്കില്ല. എങ്കിലും ലോക കാര്യങ്ങളെപ്പറ്റി ഒക്കെ ചെറിയൊരു അറിവെങ്കിലും എല്ലാവർക്കും ഉണ്ടാകും. കാരണം നമ്മൾ ഒക്കെ ജീവിക്കുന്നത് ഈ ലോകത്തിലെ ചില കാര്യങ്ങളെപ്പറ്റി ഒക്കെ ഒരു ചെറിയ രീതിയിലെങ്കിലും നമുക്ക് അറിവ് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായ കാര്യമല്ലേ..? സ്വപ്നത്തിൽ പോലും ചിന്തിച്ചു നോക്കാത്ത ചില അറിവുകളെ പറ്റിയാണ് ഇപ്പോൾ പറയുന്നത്. അത് പറയുകയാണെങ്കിൽ നമ്മുടെ എല്ലാവരുടെയും വീട്ടിൽ വാങ്ങുന്ന ഒന്നാണ് ബിസ്ക്കറ്റ് എന്നുപറയുന്നത്. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ആഹാരം കൂടിയാണ് ബിസ്കറ്റ്. ഇത് തിന്നുന്ന സമയത്ത് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ രുചികരമായ കഴിക്കുന്ന ഈ ബിസ്ക്കറ്റിൽ ചെറിയ ചെറിയ സുഷിരങ്ങൾ എന്തിനാണ് ഇടുന്നത് എന്ന്. ഏറെ രുചികരമായി ബിസ്ക്കറ്റ് തിന്നുന്ന സമയം ഇത് ചിന്തിക്കുവാൻ എപ്പോഴാണ് സമയം അല്ലേ…? അങ്ങനെയല്ല ഇത് നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്.

എന്തിനാണ് ബിസ്ക്കറ്റിൽ അങ്ങനെ ഒരു സുഷിരങ്ങൾ ഇടുന്നത് എന്ന് അറിയുമോ, ഇങ്ങനെ സുഷിരങ്ങൾ ഇട്ടു കൊടുത്തില്ലെങ്കിൽ ബിസ്ക്കറ്റ് നന്നായി വേകുകയില്ല. നന്നായി വെന്ത് ഇല്ലെങ്കിൽ പിന്നെ ഈ ബിസ്ക്കറ്റ് ആരെങ്കിലും വാങ്ങുമോ…? രുചികരമായ രീതിയിൽ ആരെങ്കിലും അത് കഴിക്കുമോ..? അതുകൊണ്ടുതന്നെ അതിനുവേണ്ടിയാണ് ബിസ്കറ്റ് ചെറിയ ചെറിയ സുഷിരങ്ങൾ ഇട്ടുകൊടുക്കുന്നത്. അതുപോലെതന്നെ നമ്മളോരോരുത്തരും എടിഎം കാർഡും പാൻ കാർഡ് ഒക്കെ ഉപയോഗിക്കുന്നവർ ആയിരിക്കും. ഇപ്പോൾ ഒരു ഷോപ്പിംഗ് കാർഡ് ഉപയോഗിക്കുന്ന വ്യക്തി അതിനുള്ളിൽ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.? അതൊക്കെ ചിന്തിക്കാൻ എപ്പോഴാണ് നേരം. നമുക്ക് സമയാസമയത്ത് പണം ലഭിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരല്ലോ. അങ്ങനെയല്ല ഒന്ന് തുറന്നു നോക്കുകയാണെങ്കിൽ ഇത് രണ്ടു പാളികൾ ആയിരിക്കുന്നത് കാണാൻ സാധിക്കും. ഇതിനുള്ളിൽ ചെറിയ രീതിയിൽ ചില സാങ്കേതിക വിദ്യകളൊക്കെ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത് എടിഎമ്മിൽ ഇട്ടാൽ ഉടനെ നമുക്ക് പണം ലഭിക്കുന്നത്. ഉപയോഗശൂന്യമായി പോകുന്ന എടിഎം കാർഡുകൾ തുറന്നു നോക്കാൻ ശ്രമിക്കുക, അപ്പോൾ മനസ്സിലാകും അതിനുള്ളിൽ നമ്മുടെ കാത്തിരിക്കുന്ന വൈവിധ്യങ്ങളെ പറ്റി.

ഇനിയും പറയാൻ പോകുന്നത് ആരും വിശ്വസിക്കാത്ത ഒരു കാര്യത്തിനെ പറ്റിയാണ് ബ്രസീൽ ഉള്ള ഒരുകമ്പനിയിൽ ഒരു നായക്കുട്ടി ഉണ്ട്. ആ നായക്കുട്ടി ആ കമ്പനിയിലെ ജോലിക്കാരനാണ്. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ വെറുതെ കാവലിനു വേണ്ടിയല്ല ആ നായക്കുട്ടി അവിടെ നിർത്തിയിരിക്കുന്നത്. സ്വന്തമായി ഐഡൻറിറ്റി കാർഡ് വരെയുണ്ട്.ഹുണ്ടായി കമ്പനിയിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു നായയെ കാണാൻ സാധിക്കുന്നത്. തെരുവുനായ ആയിരുന്ന ഈ നായയെ യുടെ മുതലാളിയാണ് ഇതിനെ ഓഫീസിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഈ നായ വലിയ ഐശ്വര്യങ്ങൾ ഒക്കെ ഇയാൾക്ക് നേടി കൊടുത്തു എന്നാണ് പറയുന്നത്. ഈ നായ അവിടെ എത്തിയതിനു ശേഷം നിരവധി കച്ചവടങ്ങൾ നടന്നു അത്രേ അവർക്ക്. ഒരുപാട് കാറുകൾ വിറ്റുപോയി. അതോടെ ഇതെല്ലാം ഈ നായകുട്ടിയുടെ ഐശ്വര്യം ആണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തമായി അവിടെ ഒരു സ്ഥാനം നൽകുകയും ചെയ്തു. ഓഫീസിലുള്ള ആരും നായക്കുട്ടി ഉപദ്രവിക്കുവാനോ അതിന്റെ ആവിശ്യങ്ങൾ അറിയാതെ പോവുകയോ ചെയ്യില്ല. വലിയ സ്ഥാനം തന്നെയാണ് ഓഫീസിൽ നായ്ക്ക് നൽകിയിട്ടുള്ളത്. ഒരിക്കലും ചിന്തിക്കാത്ത വളരെ വിചിത്രമായ ഈ അറിവുകൾ ഒക്കെ നമ്മൾ എപ്പോഴെങ്കിലും മനസ്സിൽ തോന്നിയിട്ടുള്ള സംശയങ്ങളുടെ ഉത്തരങ്ങൾ തന്നെ ആയിരിക്കില്ലേ. കൗതുകകരമായ അറിവുകൾ ഇടയ്ക്കിടെ നമ്മൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. നമ്മുടെ ചുറ്റുപാടും ഒന്ന് നോക്കിയാൽ മാത്രം മതി.