തീ തിന്നാന്‍ ആഗ്രമുള്ളവര്‍ക്ക് തിന്നാം. വിചിത്രമായ തെരുവ് ഭക്ഷണങ്ങള്‍.

പലപ്പോഴും നമുക്ക് എല്ലാവർക്കും പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ താല്പര്യം ആണ്. നല്ല മഴയൊക്കെ ഉള്ള സമയമാണെങ്കിൽ പുറത്തെ തട്ടുകടയിൽ നിന്നും ഒരു ചൂട് കട്ടൻ കാപ്പിയും ഒരു പരിപ്പുവടയും കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം എത്ര വലിയ സ്റ്റാർ ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചാലും കിട്ടില്ല എന്ന് പറയുന്നതായിരിക്കും സത്യം. അത്രയ്ക്ക് ഇഷ്ടമാണ് ചില ആൾക്കാർക്ക് ഇത്തരം ആഹാരങ്ങൾ. പ്രത്യേകിച്ച് മഴയും തണുപ്പും ഒക്കെ ഉള്ള സമയങ്ങളിൽ. തട്ടുകടയിലെ ദോശയുടെ മണം മാത്രം മതി ചിലർക്ക്. അത് കിട്ടുമ്പോൾ തന്നെ വലിയ സന്തോഷം ആണ്.

അപ്പോൾ അത്തരം ആഹാരങ്ങൾ കൂടി ലഭിക്കുകയാണെങ്കിൽ എന്ത് സന്തോഷമായിരിക്കും. വിദേശരാജ്യങ്ങളിലും ഉണ്ട് ഇത്തരത്തിൽ സ്ട്രീറ്റ്‌ ഫുഡ്‌. അതിനെ പറ്റിയാണ് ഇപ്പോൾ പറയാൻ പോകുന്നത്. ഏറെ കൗതുകമുണർത്തുന്ന ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൗതുകവും രസകരവും അതിനോടൊപ്പം നമുക്ക് വ്യത്യസ്തതയും നിറയുന്ന അറിവുകൾ ആണ് ഇവ. തട്ടുകട നമ്മുടെ നാട്ടിൽ ഉണ്ട്, അപ്പോൾ വിദേശരാജ്യങ്ങളിൽ ഏത് രീതിയിലാണ് ഇത് എന്ന് അറിയുവാൻ നമുക്ക് സ്വാഭാവികമായും ഒരു താല്പര്യം ഉണ്ടാകും എന്ന് നമുക്കൊന്നറിയണ്ടേ…? അത് എങ്ങനെയാണ് എന്ന് അവിടെയുള്ള ചില വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകളെ പറ്റിയാണ് പറയുന്നത്.

അത് ആകൃതിയിലുള്ള നമ്മൾ പറയുന്ന ഡിസൈനിലുള്ള കേക്കുകൾ കിട്ടുന്ന ഒരു കടയുണ്ട്. അവിടെ റോസാപ്പൂവിന്റെ ഇതളുകൾ പോലെയും വിടർന്നുനിൽക്കുന്ന റോസാപ്പൂ പോലെയും ഒക്കെയുള്ള നിരവധി കേക്കുകൾ ഇവിടെയുണ്ട്. ആദ്യമൊന്ന് കാണുമ്പോൾ ഇത് ഐസ്ക്രീം ആണോ എന്ന് തെറ്റിദ്ധരിക്കും എങ്കിലും ഇതൊക്കെ കേക്കുകളാണ്. പൂച്ചെണ്ടുകൾ പോലെയുള്ള ആകൃതിയിലാണ് കേക്കുകൾ ഉള്ളത്. ബർഗറിൻറെ മുകളിലേക്ക് അല്പം റം ഒഴിക്കുക, അതിനു മുകളിലേക്ക് കുറച്ച് തീ ഇടുക അതിനുശേഷം കുറച്ച് ക്രീം കൂടി ഒഴിച്ചുകൊടുക്കുക. ഈ ബർഗറിനു ആ നാട്ടിൽ വലിയ പ്രചാരം ആണത്രേ ഉള്ളത്.

അതുപോലെ പൈനാപ്പിൾ കൃഷി ചെയ്ത് ആ പൈനാപ്പിൾ കൊണ്ട് തന്നെ ഐസ്ക്രീം ഉണ്ടാക്കുന്ന ഒരു സ്ഥലമുണ്ട് വിദേശരാജ്യത്ത്. അവിടെ ഈ എസ്‌ക്രീമിന് വലിയ പ്രധാനവുമാണ് ആ നാട്ടിൽ. അവിടെ ലഭിക്കുന്നത് പൈനാപ്പിൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ മാത്രമാണ്. അതിൽ ഏറ്റവും പ്രധാനം ഈ ഐസ്ക്രീം ആണ്. അവിടെയുള്ള ഒരു കളിപ്പാട്ടം പോലും പൈനാപ്പിളിന്റെ ആകൃതിയിൽ ഉള്ളതാണ്. നിരവധി ആളുകളാണ് ഈ പുതുമയുള്ള പൈനാപ്പിൾ ഐസ്ക്രീം തേടിയെത്തുന്നത്. ഐസ്ക്രീമിന് മുകളിലും പൈനാപ്പിൾ മുറിച്ചു വച്ചിട്ടുണ്ടാകും എന്ന് ആണ് അറിയാൻ സാധിക്കുന്നത്.

വിദേശരാജ്യങ്ങളിൽ ഉള്ള ഒരു ബേക്കറിയിൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമുക്കിഷ്ടപ്പെട്ട ആകൃതിക്കനുസരിച്ച് കാൻഡി ഉണ്ടാക്കി നൽകുമത്ര. ഏറെ രുചികരമായ രീതിയിലാണ് കാൻഡി ഉണ്ടാകുന്നത് എന്നും കാണാൻ സാധിച്ചിട്ടുണ്ട്. മിക്കി മൗസും, ടെഡിയും മാത്രമല്ല മോഡൽ,നമ്മൾ ഒരു ഡിസൈൻ പറയുകയാണെങ്കിൽ ആ രീതിയിൽ ഇതിൻറെ ഓണർ നമുക്ക് ഉണ്ടാക്കിത്തരും എന്നാണ് പറയുന്നത്. ചില കുഞ്ഞൻ പക്ഷികൾ വരെ ഈ ക്യാൻഡിയുടെ മോഡലുകൾ ആയിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുന്നു.

ഇതിന് ലുക്ക് മാത്രമല്ല ഉള്ളത് നല്ല രുചിയും ഉണ്ട് എന്നാണ് കഴിച്ചിട്ടുള്ളവർ പറയുന്നത്. അതുപോലെ അവിടെ അടുത്തൊരു സ്ട്രീറ്റിൽ ഒരു പ്രത്യേകതരം ഐസ്ക്രീം ലഭിക്കും. ചോക്ലേറ്റിന്റെ ഒരു പ്രത്യേക രീതിയിലുള്ള ഐസ്ക്രീം ആണ്. അതിനും ആളുകൾക്ക് വലിയ താല്പര്യമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പലനിറത്തിലുള്ള ബിസ്ക്കറ്റ് ഒരു സ്പെഷ്യൽ തന്നെ ആണ്. ലഭിക്കുകയാണെങ്കിൽ അത് കാണാൻ എത്ര രസമായിരിക്കും. അത്തരത്തിലൊരു കുക്കീസ് ഉണ്ടാക്കുന്നുണ്ട് ഇവിടെ ഒരു ബേക്കറിയിൽ ഉള്ള പെൺകുട്ടി. ഇത്തരത്തിൽ വ്യത്യസ്തമായ കൗതുകകരമായ ചില അറിവുകൾ ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.