ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ കറപിടിച്ച ഗ്യാസ് സ്റ്റൗ ബര്‍ണര്‍ വെട്ടിത്തിളങ്ങും.

പല വീട്ടമ്മമാരും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് ഗ്യാസ് സ്റ്റവ് ബര്‍ണര്‍ ചീത്തയാകുന്നത്. എങ്ങനെയൊക്കെ കഴുകി വൃത്തിയാക്കിയാലും മുഴുവാനായും ക്ലീന്‍ ആകാത്ത പോലെ പലര്‍ക്കും തോന്നാറുണ്ട് അല്ലെ .എങ്കില്‍ ഈ ഒരൊറ്റ വിദ്യ മതി നിങ്ങളുടെ ഗ്യാസ് സ്റ്റവ് ബര്‍ണര്‍ വൃത്തിയോടെ വെട്ടിത്തിളങ്ങും. ഇന്ന്‍ എല്ലാ വീട്ടമ്മമാരും വിറകടുപ്പ് വിട്ട് ഗ്യാസ് അടുപ്പിലേക്ക് മാറിയത് കൊണ്ട് തന്നെ അവരുടെ ജോലികള്‍ തന്നെ എളുപ്പമായിട്ടുണ്ട്. അത്ന കൊണ്ട് തന്നെ ദിനംപ്രതി നമ്മള്‍ പാകം ചെയ്യുന്ന എല്ലാ ഭക്ഷണത്തില്‍ നിന്നും താഴേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം ഈ ഗ്യാസ് സ്റ്റവ് ബര്‍ണറിന്‍റെ ഹോളുകളില്‍ കെട്ടി നില്‍ക്കുന്നു. അത് സ്റ്റവ് കത്തിക്കുമ്പോള്‍ തീ വളരെ കുറവായി കത്താന്‍ സഹായിക്കുന്നു.

Gas Stove Burner

ഒട്ടുമിക്ക ആളുകളും ബര്‍ണര്‍ ഒഴികെ ഗ്യാസ് സ്റ്റവിന്‍റെ മറ്റു ഭാഗങ്ങളൊക്കെ ക്ലീന്‍ ചെയ്യാന്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ബര്‍ണര്‍ എങ്ങനെ ക്ലീന്‍ ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലാ എന്നതാണ് സത്യം. എന്നാല്‍, നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന അതേ രീതിയില്‍ നിങ്ങളുടെ ബര്‍ണര്‍ വെട്ടിത്തിളങ്ങാനിതാ പുതിയൊരു വിദ്യ.

അതിനാവശ്യാമായ സാമഗ്രികള്‍ എന്തെല്ലാമെന്ന് നോക്കാം.

  • സിട്രിക് ആസിസ്(ചെറുനാരങ്ങാ നീര് ആയാലും മതി)
  • ഹാര്‍പിക്
  • വിനാഗിരി
  • ബേക്കിംഗ് സോഡ
  • ചുടുവെള്ളം

ഇനി എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം ബര്‍ണറിനു മുങ്ങാന്‍ പറ്റുന്ന വിധത്തില്‍ ഒരു ഗ്ലാസ് ജഗ്ഗോ അല്ലെങ്കില്‍ ഒരു പാത്രമോ എടുക്കുക. എന്നിട്ട് അതിലേക്ക് ബര്‍ണര്‍ മുങ്ങുന്ന വിധത്തില്‍ ചുടുവെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് ബര്‍ണര്‍ മുഴുവനായി മുക്കി വെക്കുക. ശേഷം അതിലേക്ക് 5-6 തുള്ളി ഹാര്‍പ്പിക്, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു കപ്പ്‌ വിനാഗിരി, ഒരു ചെറുനാരങ്ങയുടെ നീര് അല്ലെങ്കില്‍ സിട്രിക് ആസിഡ് എന്നിവ ആ ചുടുവെള്ളത്തിലേക്ക് ചേര്‍ക്കുക. ഇവയെല്ലാം ചേര്‍ത്തയുടനെ തന്നെ ഒരു പതയുള്ള വെള്ളം ആ ജഗ്ഗില്‍ നിന്നും കവിഞ്ഞു ഒഴുകും. ശേഷം ഈ പതയെല്ലാം പോയിക്കഴിഞ്ഞ ശേഷം ഒരു സ്പൂണോ അല്ലെങ്കില്‍ മറ്റോ ഉപയോഗിച്ചു കൊണ്ട് ബര്‍ണര്‍ ഇട്ടു വെച്ച വെള്ളം നന്നായി മിക്സ് ചെയ്യുക. എന്നിട്ട് ഒരു 15 മിനിട്ട് നേരം വൈറ്റ് ചെയ്യുക. ശേഷം ബര്‍ണര്‍ അതില്‍ നിന്നും എടുത്ത ശേഷം ഒരു സ്ക്രബ്ബര്‍ ഉപയോഗിച്ചു കൊണ്ട് നന്നായി തേച്ചു കഴുകുക. ശേഷം നല്ല വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ഉണക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് കടയില്‍ നിന്നും വാങ്ങുന്ന അതേ രീതിയിലുള്ള നല്ല തിളങ്ങുന്ന ഗ്യാസ് സ്റ്റവ് ബര്‍ണര്‍ ലഭിക്കുന്നതായിരിക്കും.