മകന്‍റെ മൊബൈല്‍ഫോണ്‍ ഉപയോഗംകൊണ്ട് ഒരു കുടുംബത്തിന് ഉണ്ടായത്.

ഇന്ന് മൊബൈല്‍ഫോണ്‍ നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതൊന്നും അല്ല. മൊബൈല്‍ഫോണിന്‍റെ വരവ് നല്ലൊരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചിട്ടുണ്ട്. മാത്രമല്ല, ഇതില്‍ കൂടുതലായും അടിമപ്പെട്ടിരിക്കുന്നത് കുട്ടികളും കൗമാരക്കാരും യുവാക്കളുമാണ്. ആന്‍ഡ്രോയിട് ഫോണുകളിലെ പല ഗെയിമുകളും ഇന്ന് കുട്ടികളെ കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കുമൊക്കെ നയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിരന്തരമായി കേട്ട് കൊണ്ടിരിക്കുകയാണ്. പല ഗെയിമിനോടും അടിമപ്പെട്ടത് കാരണം കുട്ടികള്‍ ഇന്ന് അത് കിട്ടാതെ വരുമ്പോള്‍ പല ക്രൂരകൃത്യങ്ങളും ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇന്ന് ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ ഉറങ്ങാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വേണം. ഭക്ഷണം കഴിക്കാനും അതില്ലാതെ പറ്റില്ല. ഇന്ന്‍ രക്ഷിതാക്കള്‍ തങ്ങളുടെ ജോലികള്‍ എളുപ്പമാക്കാന്‍ കുട്ടികളുടെ കയ്യില്‍ കൊടുക്കാണ്‌. അവര്‍ വളരുന്നതിനൊപ്പം അവര്‍ക്ക് ഇതിനോടുള്ള ഒരു തരം ആര്‍ത്തിയും വളരുന്നു. ഇത് അവരില്‍ ഒരു ചെറിയ കുറ്റവാളിയെ കൂടെയാണ് വളര്‍ത്തുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഊണിലും ഉറക്കത്തിലും മൊബൈല്‍ഫോണ്‍ ഇല്ലാതെ പറ്റില്ല.

Mobile Phone Usage
Mobile Phone Usage

ഉണര്‍ന്നാല്‍ ആദ്യം എടുക്കുന്നത് ഈ സ്മാര്‍ട്ട്‌ ഫോണ്‍ ആയിരിക്കും. അങ്ങനെ ചെയ്യാത്തവര്‍ ആയി ചുരുക്കം ആളുകള്‍ മാത്രേ ഉണ്ടാവു. എല്ലാ രക്ഷിതാക്കളെയും പോലെ തങ്ങളുടെ മകന്‍റെ ആഗ്രഹത്തിന് വഴങ്ങി അവന്‍ക്കൊരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങി കൊടുത്തതിന്‍റെ ഫലമായി തെരുവില്‍ ഇറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്‍റെ കഥയാണ് നമ്മളിവിടെ പറയുന്നത്. പ്ലസ്ടു പാസായാല്‍ മകന് ബൈക്ക് വാങ്ങിക്കൊടുക്കാമെന്ന് അച്ഛന്‍ വാക്ക് കൊടുത്തിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരനായ അച്ഛനു അത് വാങ്ങി കൊടുക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ മകന്‍റെ വാശി കാരണം അത് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൊടുക്കമെന്ന തീരുമാനത്തില്‍ എത്തിച്ചു.അങ്ങനെ പ്ലസ്ടുക്കാരനായ മകന്‍ക്ക് അച്ഛന്‍ ഒരു മൊബൈല്‍ഫോണ്‍ വാങ്ങിച്ചു കൊടുത്തു. അവന്‍ സൗദിയിലുള്ള ഒരു ഹോംനഴ്സുമായി നിരന്തരം ചാറ്റിങ്ങും കോളുമായി സൌഹ്യദത്തിലായി. അങ്ങനെ ഒരുപാട് നാളത്തെ സൌഹ്യദത്തിനൊടുവില്‍ ആ യുവതി വെറും പ്ലസ്ടുക്കാരനായ പയ്യന് നാല്‍പ്പതിനായിരം രൂപ അയച്ചു കൊടുത്തു. കുറച്ചു നാളുകള്‍ക്കു ശേഷം ആ യുവതി നാട്ടിലെത്തി അവര്‍ രണ്ടു പേരും കൂടി ബംഗ്ലൂരിലേക്ക് പോയി. മൂന്ന് മാസം ഇവരെ കുറിച്ചുള്ള വിവരം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ കുറച്ചു നാളുകള്‍ അവര്‍ ഒരുമിച്ചു താമസിച്ച ശേഷം വേര്‍പിരിഞ്ഞു.

എന്നാല്‍ യുവതി തന്‍റെ പണം തിരികെ വേണമെന്ന് പറഞ്ഞു പോലീസില്‍ പരാതി നല്‍കി. ആ പയ്യനെ മൂന്ന് മാസത്തേക്ക് ജയിലില്‍ അടച്ചു. തങ്ങളുടെ മകനെ ജാമ്യത്തില്‍ ഇറക്കാന്‍ ഒരു വഴിയും ഇല്ലാതെ ആ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കിടപ്പാടം വില്‍ക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഒട്ടേറെ നടക്കുന്നുണ്ട്. നമ്മുടെ മക്കളുടെ ഭാവി നമ്മുടെ കയ്യിലാണ്. അവരുടെ പ്രായത്തിന്‍റെ പക്വതയനുസരിച്ച് ഏത് ചതിയിലും പെട്ടെന്ന് അകപ്പെട്ടു പോകാം. അത് കൊണ്ട് ആവരുടെ കാര്യത്തില്‍ നമുക്ക് എപ്പോഴും ഒരു കരുതല്‍ അത്യാവശ്യമാണ്.