ലോകത്തിലെ ഏറ്റവും വിചിത്രമായ മരങ്ങള്‍.

ഒരു മരം നടുന്നത് ഒരു നാടിന്റെ മുഴുവൻ നന്മയ്ക്കുവേണ്ടി ആണെന്നാണ് പറയുന്നത്.ഒരു ജനതയ്ക്ക് മുഴുവൻ ആശ്വാസം ആകുവാൻ ഒരു മരത്തിനെ കഴിയും. ഒരു മരം നടന്നുത് എന്നും നന്മയുള്ള കാര്യം തന്നെയാണ്. ചിലപ്പോൾ അത് നടുന്ന ആൾ ആയിരിക്കില്ല അതിൻറെ ഫലം അനുഭവിക്കുന്നത്. പ്രകൃതിക്ക് നൽകുന്ന ഏറ്റവും വലിയ ഒരു സമ്മാനം തന്നെയാണ് വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുക എന്ന് പറയുന്നത്. വ്യത്യസ്തതയാർന്ന ചില വൃക്ഷങ്ങളെ പറ്റി ആണ് പറയുവാൻ പോകുന്നത്. നമ്മുടെ പ്രകൃതിയിൽ പല രീതിയിലുള്ള നിരവധിയായ വൃക്ഷങ്ങളുമുണ്ട്. അവയിൽനിന്നു വ്യത്യസ്തമായ ചില വൃക്ഷങ്ങളെ കുറിച്ച് മാത്രമാണ് പറയുവാനായി ഉദ്ദേശിച്ചിരിക്കുന്നത്.

Rare Trees
Rare Trees

ഏറെ കൗതുകകരവും രസകരവുമായ ഈ വാർത്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾക്ക് അറിയാവുന്ന മാവും പ്ലാവും ഒന്നുമല്ലാതെ വളരെ വ്യത്യസ്തത നിറഞ്ഞ നിരവധി വൃക്ഷങ്ങൾ ആണ് ഈ ഭൂമിയിൽ ഉള്ളത്. അവയിൽ കൂടുതൽ വൃക്ഷങ്ങളും വളരുന്നത് ആമസോൺ കാടുകളിൽ ആണ് വളരുന്നത്.അവിടെയുള്ള ഫലവൃക്ഷങ്ങൾ ഔഷധയോഗ്യമായവ കൂടിയാണ്. വ്യത്യസ്തമായ മരങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഒരു പ്രത്യേകതരം വൃക്ഷത്തെ കുറിച്ച് ആണ്. മനുഷ്യന്റെ ശരീര ഭാഗത്ത് എവിടെയെങ്കിലും ഒരു മുറിവ് സംഭവിച്ചു പോയാൽ സ്വാഭാവികമായും അവിടെ നിന്നും ചോര വരും. അത് പതിവാണ്.

അതുപോലെ തന്നെയാണ് ഈ വൃക്ഷത്തിന്റെ കാര്യം. ഇതിന്റെ ശാഖകളിൽ എവിടെയെങ്കിലും എന്തെങ്കിലും അപകടം പറ്റുകയാണെങ്കിൽ ഇതിൽ നിന്നും ചോര പോലെ ഒരു ദ്രാവകം വരുന്നത് കാണാം. അതിനു കാരണമായി ഉള്ളത് മനുഷ്യശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് ഉള്ളതുകൊണ്ടാണ്.മനുഷ്യന്റെ എവിടെയെങ്കിലും മുറിവ് പറ്റുമ്പോൾ ചോര പൊടിയുന്നത് അതുപോലെതന്നെ ഹിമോഗ്ലോബിന്റെ രീതിയിലുള്ള ഒന്ന് ഈ മരത്തിലും ഉണ്ട്. അതുകൊണ്ടാണ് ഇതിന് ചുവന്ന നിറം ലഭിക്കുന്നത്. ഇനിയുമുണ്ട് മറ്റൊരു മരം അത് അതിൻറെ ഇല കൊണ്ടാണ് വ്യത്യസ്തമാകുന്നത്. വ്യത്യസ്തമായ ആകൃതിയിലുള്ള ഒരു ഇലയാണ് ഈ മരത്തിൽ ഉള്ളത്.

അതുപോലെതന്നെ ഈ മരം മുറിച്ചതിനുശേഷമാണ് ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ദ്രാവകം വരുന്നത്. മുറിക്കുമ്പോൾ ഒന്നും കാണാൻ സാധിക്കുകയില്ല. മുറിച്ച് കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇതിൽനിന്നും അങ്ങനെ ഒരു ദ്രാവകം വരുന്നത് കാണാം. ഒരു പ്രത്യേക രീതിയിലുള്ള ഘടകം ഇതിലും അടങ്ങിയിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ കാണാൻ സാധിക്കുന്നത്. ശിഖരങ്ങൾ ഇല്ലാത്ത മരത്തിനെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ….? എങ്ങനെ ഇരിക്കും അത്. എന്നാൽ അങ്ങനെ ഒരു മരമുണ്ട്. ഇതിന് വലിയ ഉയരം വയ്ക്കില്ല. ഒട്ടും ശിഖരങ്ങൾ ഇല്ലാത്തത് ആണ് ഈ മരത്തിൻറെ പ്രത്യേകത. അതുപോലെതന്നെ അടി മുതൽ മുകൾഭാഗം വരെ മുള്ളുകളുള്ള മരത്തിനെ പറ്റി ആണെങ്കിലും അവയും വളരെ വ്യത്യസ്തമായ ഒരു മരം തന്നെയാണ്.

ചില്ലകളും ഇലകളും ഒന്നുമില്ലാതെ ഒരു മരത്തിൽ പഴങ്ങൾ മാത്രം വളരുന്നത് കാണുകയാണെങ്കിൽ ഒരു അത്ഭുതം തോന്നില്ലേ…..? എന്നാൽ ഈ മരങ്ങൾ വളരുന്നത് അങ്ങനെ ആണ്. എങ്ങനെ ആണ് ഈ ഫലങ്ങൾ വളരുന്നത് ശിഖരങ്ങൾ ഇല്ലാതെ എന്നായിരിക്കും അപ്പോൾ തോന്നുന്ന സംശയം. ഈ മരത്തെ പറ്റി പിടിച്ചാണ് ഇതിന്റെ ഫലം വളരുന്നത്. മുന്തിരി പോലെ തോന്നിക്കുന്നതാണ് ഇവ. മുന്തിരിയെക്കാൾ കുറച്ചുകൂടി വലിപ്പമുള്ളതും ആണ്. വളരെ രുചികരമായ ഒരു പഴമാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കഴിക്കുന്നതിനേക്കാൾ കൂടുതലായും വിദേശരാജ്യങ്ങളിൽ ജാം ഉണ്ടാക്കാനാണ് ഉപയോഗിക്കാറുള്ളത്. ഇനിയുമുണ്ട് വ്യത്യസ്തത നിറഞ്ഞ നിരവധി മരങ്ങൾ. അവയെപ്പറ്റി എല്ലാം അറിയാം. അതിനോടൊപ്പം തന്നെ വിശദമായി വീഡിയോ കാണുകയും ചെയ്യാം.