വിചിത്രമായ ചില കുക്കിങ് പരീക്ഷണങ്ങൾ.

പാചകത്തിൽ അതിമനോഹരമായ ഭാവങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്നവർ നിരവധി ആയിരിക്കും. വ്യത്യസ്തമായ ചില പാചകരീതികൾ കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ നേടുന്നവരും ഉണ്ടാകും ആ കൂട്ടത്തിൽ. അത്തരത്തിൽ പാചകത്തിലെ വ്യത്യസ്തതകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ചിലപ്പോൾ നമ്മൾ കേട്ടിട്ടില്ലാത്ത വിചിത്രമായി തോന്നാവുന്ന ചില പ്രത്യേകതകളെ പറ്റി. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Some different diets.
Some different diets.

റോഡിൽ ജോലി ചെയ്യുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എങ്ങനെയായിരിക്കും ഇവർ ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ…? പലപ്പോഴും ജോലി ചെയ്യുന്ന സമയത്ത് ഇവർ ഭക്ഷണം ഉണ്ടാക്കുന്നത് വ്യത്യസ്തമായ രീതിയിൽ ആയിരിക്കും. ചൂട് ടാറിന്റെ ഉള്ളിൽ ഒരു ചിക്കൻ വേവിച്ച് എടുക്കാൻ സാധിക്കുമോ…? അതിനുശേഷം കുഴിമന്തി ഉണ്ടാക്കുവാൻ സാധിക്കുമോ…? ഇല്ല എന്നാണ് പറയുന്നതെങ്കിൽ അത് ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഒരുപറ്റമാളുകൾ തെളിയിച്ചു തന്നിരിക്കുന്നത്. റോഡ് പണിക്കരായിരുന്നു ഇത് ചെയ്തിരുന്നത്. ചൂട് ടാറിനുള്ളിൽ 50 മിനിറ്റ് വെച്ച് കൊണ്ടാണ് ഇവർ ചിക്കൻ വേവിച്ചെടുത്തത്.

വളരെ പെട്ടെന്ന് തന്നെ ഇവർക്ക് ഇത് വെന്ത് കിട്ടി എന്നാണ് പറയുന്നത്. വളരെയധികം അതിശയപ്പെടുത്തിയ ഒരു വീഡിയോ ആയിരുന്നു ഇത്. ഇനി പറയാൻ പോകുന്നത് അല്പം വിചിത്രത ഉണർത്തുന്ന ഒരു കാര്യത്തെ പറ്റിയാണ്. ചിന്തിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമൊ എന്ന് പോലും നമ്മൾ കരുതി പോകുന്ന രീതിയിലുള്ള വിചിത്രത ഉണർത്തുന്ന കാര്യത്തെപ്പറ്റി. നമ്മുടെ ശരീരത്തിന് കത്തി നല്ലതല്ല എന്നു പറഞ്ഞുകൊണ്ട് ചിലർ ചെയ്യുന്നത് വളരെയധികം നമുക്ക് യോജിക്കാൻ കഴിയാത്ത ചില കാര്യങ്ങളാണ്. അതിൽ ഒന്നാണ് കത്തി ഉപയോഗിക്കാതെ ഭക്ഷണ സാധനങ്ങൾ എല്ലാം തന്നെ ഉമ്മിനീരിൽ കലർത്തി ചവച്ചതിനുശേഷം ഒരു ജ്യൂസ് രൂപത്തിൽ ആക്കുകയും പിന്നീട് അത് ഭക്ഷിക്കുകയും ചെയ്യുന്നത്.

ഒരുപക്ഷേ ഒരിക്കലും നമുക്ക് അംഗീകരിക്കുവാൻ പോലും സാധിക്കാത്ത ഒരു കാര്യമായിരിക്കും ഇത്. എന്നാൽ ചൈനയിൽ ഉള്ള ആളുകൾ പറയുന്നത് ഇതാണ് ഏറ്റവും മനോഹരമായ ഭക്ഷണരീതി എന്നും. ഏറ്റവും രുചികരമായ ഭക്ഷണരീതി എന്നുമാണ്. അവരുടെ ഈ വാദം അംഗീകരിക്കാൻ സാധിക്കില്ല എന്ന് പറയുവാനും പറ്റില്ല. ഇത് ശരിയാണ് എന്ന് അവിടെയുള്ള പലരും തെളിയിച്ചു തന്നിട്ടുണ്ട്. അത്തരത്തിൽ വീഡിയോ ചെയ്യുന്ന ഒരു സ്ത്രീ സാമൂഹികമാധ്യമങ്ങളിൽ വളരെയധികം സജീവസാന്നിധ്യമാണ്. ഭക്ഷണ സാധനങ്ങൾ എല്ലാം വായിലിട്ട് ചവച്ചരച്ച്, അതിനുശേഷം ഉമ്മിനീരിനോടൊപ്പം കലർത്തിയാണ് ഇവർ രുചികരമായ ഭക്ഷണം കഴിക്കുന്നത് എന്നാണ് പറയുന്നത്.

ഈ ഭക്ഷണത്തിന് പ്രത്യേക രുചിയാണ് എന്നും ഇവർ അവകാശപ്പെടുന്നുണ്ട്. ഹെയർ ഡ്രയർ ഉപയോഗിച്ച് നല്ല രീതിയിൽ ചിക്കൻ ഡ്രൈ ചെയ്യുവാൻ സാധിക്കും എന്നാണ് പറയുന്നത്. നല്ല ഡ്രൈ ആയി തന്നെ ചിക്കൻ കിട്ടുമെന്ന്. ഇത് ഉപയോഗിച്ചതിനു ശേഷം ചിക്കന്റെ ഉള്ളിലുള്ള വെള്ളം മുഴുവൻ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അത് കഴിയുമ്പോൾ ചിക്കൻ കുറച്ചുകൂടി വരണ്ടതായി മാറും. പിന്നീട് രുചികരമായ രീതിയിൽ മസാല തേച്ച് ഉണ്ടാക്കുവാൻ സാധിക്കും എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ചെയ്തു നോക്കാം എന്ന് തോന്നുന്നുണ്ടോ .? ഇനിയുമുണ്ട് വ്യത്യസ്തങ്ങളായ ചില ഭക്ഷണരീതികൾ. അവ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.