റൂഫിംഗ് ഷീറ്റ് നിര്‍മാണത്തിലൂടെ മാസം ഒരു കോടി രൂപവരെ സമ്പാദിക്കാം.

നമ്മുടെ നാട്ടിലും പുറത്തും ഒക്കെയുള്ള വന്‍കിട വ്യവസായികള്‍ക്ക് പറയാനുണ്ടാവും അവര്‍ ഉയര്‍ന്നതിന് പിന്നിലുണ്ടായ വലിയൊരു കഷ്ട്ടപ്പാടിന്‍റെ വില. ഒരുപാട് കടമ്പകള്‍ ചാടിക്കടന്നാവും അവര്‍ അവരുടെ ബിസിനസ് സാംബ്രാജ്യം പണിതുണ്ടാക്കിയത്. പലരും വിയര്‍പ്പറഞ്ഞു തന്നെ ഉയര്‍ന്നു വന്നതാണ്. അത് കൊണ്ട് തന്നെ നമ്മള്‍ ഒരു കാര്യത്തിനായി നിരന്തരമായി കഷ്ട്ടപ്പെടുക, പ്രയത്നിക്കുക, പരിശ്രമിക്കുക തീര്‍ച്ചയായും നമുക്ക് വിജയമുണ്ടാകും. പലര്‍ക്കും ഇന്ന് വലിയ മുതല്‍ മുടക്ക് കൊടുത്ത് ബിസിനസ് ചെയ്യാന്‍ മടിയായിരിക്കും. ഇന്ന് പല ആളുകളും ഒരുപാട് ബിസിനസുകള്‍ ചെയ്തു പരാജയപ്പെട്ടവാരാണ്. എന്നാല്‍ നമുക്ക് മാസം ഒരു കോടിയോളം ലാഭം കിട്ടുന്ന ഒരു ബിസിനസ് സംരംഭമാണ് ഇന്നിവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

Roofing Sheet Manufacturing |Credits Arkasupplies

നമ്മള്‍ എപ്പഴും ഒരു ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ നമ്മള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ദിച്ചു മാത്രമേ ആ ബിസിനസ് ഏറ്റെടുക്കാന്‍ പാടുള്ളൂ. വിപണിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതും, ഏകദേശം ഒഎഉ 30-40 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ ഒരു കോടിയിലധികം മാസ വരുമാനമുള്ളതും, എന്നാല്‍ വളരെ കുറച്ച് ആളുകള്‍ ചെയ്യുന്ന ബിസിനസ് വേണം നമ്മള്‍ തിരഞ്ഞെടുക്കാന്‍. അത്തരമൊരു ബിസിനസ് ആണ് റൂഫിംഗ് ഷീറ്റ് ബിസിനസ്. ഈ ബിസിനസിനെ കുറിച്ചു കേട്ടവര്‍ നമ്മുടെ നാട്ടില്‍ കുറവായിരിക്കും. ആളുകള്‍ കേട്ട്കേള്‍വി ഇല്ലെങ്കിലും ഈ ബിസിനസ് തരുന്ന ലാഭം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.

നിരവധി കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ഈ റൂഫിംഗ് ഷീറ്റിന്‍റെ ആവശ്യകത ആരും പറയാതെ തന്നെ നമുക്കറിയാവുന്നതാണ്. വീട് നിര്‍മ്മാണം, ഗോഡൌണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്റ്റോപ്പുകള്‍, ഫാക്ടറികള്‍, തുടങ്ങീ സ്ഥലങ്ങളില്‍ റൂഫിംഗ് ഷീറ്റിന്‍റെ ആവശ്യകത ഇന്ന് എത്രത്തോളം ഉണ്ടെന്ന് നമുക്ക് പറയാതെ തന്നെ അറിയാവുന്നതാണ്. അത് കൊണ്ട് തന്നെ ഇന്ന് നമ്മുടെ നാട്ടില്‍ നന്നയി പിടിച്ചു നില്‍ക്കാന്‍ പറ്റിയ ബിസിനസാണ് ഇത്. എന്നാല്‍, അത്യാവശ്യം മുതല്‍മുടക്കില്ലാതെ നമുക്ക് ഈ ബിസിനസ് തുടങ്ങാന്‍ സാധിക്കില്ല എന്നതാണ് സത്യം. കാരണം, ഈ ബിസിനസില്‍ റൂഫിംഗ് ഷീറ്റിന്‍റെ മെഷീനിന് തന്നെ 15- 50 ലക്ഷം വരെയാണ് വില. മാത്രമല്ല, ഷീറ്റുകള്‍ നിര്‍മ്മിക്കാനാവശ്യമായ ജമ്പോ റോളുകള്‍ വാങ്ങാനായി ഏകദേശം 30 ലക്ഷം മുതല്‍ മുടക്കേണ്ടതായി വരും. അത് കൊണ്ട് തന്നെ പല രൂപത്തിലും നിറത്തിലും ക്വാളിട്ടിയിലുമുള്ള ഷീറ്റുകളാക്കി വിപണിയില്‍ വില്‍ക്കാവുന്നതാണ്.

ഏകദേശം ഒരു മീറ്റര്‍ ജമ്പോ റോളിനു ഹോള്‍സെയില്‍ ആയി വാങ്ങുന്നത് 50-70 രൂപ വരെയും ഒരു മീറ്റര്‍ ഷീറ്റ് വില്‍ക്കുന്നത് 250-350 രൂപ വരെയാണ്. അങ്ങനെയെങ്കില്‍ രു മിനിറ്റില്‍ 15 മീറ്റര്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു ദിവസം 9 മണിക്കൂര്‍ ജോലി ചെയ്‌താല്‍ 8200 മീറ്റര്‍ വരെ നമുക്ക് നിര്‍മ്മികാവുന്നതാണ്. ഇങ്ങനെ ചെയ്‌താല്‍ നമുക്ക് ഏകദേശം ഒറ്റ ദിവസം കൊണ്ട് മൂന്നു ലക്ഷം വരെ സമ്പാദിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ നമുക്ക് മാസം ഒരു കോടി വരെ നമുക്ക് ലഭിക്കാവുന്നതാണ്.