നമ്മള്‍ വിശ്വസിക്കുന്ന കള്ളങ്ങള്‍.

നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട് നമ്മുടെ മനസ്സിൽ അടിയുറച്ചു പോയ ചില വിശ്വാസങ്ങളെ മായ്ച്ചുകളയുക നമുക്ക് അത്ര എളുപ്പം ഉള്ള കാര്യമില്ല. അത് മനസ്സിൽ എങ്ങനെയൊ അടിയുറച്ച പോയതാണ്. ഉദാഹരണം പറയുകയാണെങ്കിൽ നല്ലൊരു കാര്യത്തിന് പോകുമ്പോൾ നമ്മൾ പെട്ടെന്ന് ഒരു പൂച്ചയെ കാണുകയാണെങ്കിൽ, തീർച്ചയായും അതൊരു ദു സൂചനയായി ആയിരിക്കും മനസ്സിൽ കിടക്കുക. കാരണം അങ്ങനെയൊരു വിശ്വാസം നമ്മുടെ മനസ്സിൽ അടിയുറച്ചു. എന്തൊക്കെ ചെയ്താലും നമ്മുടെ മനസിൽനിന്ന് അത്‌ പോകില്ല. അങ്ങനെയല്ല അതിന്റെ ശാസ്ത്ര വശങ്ങളെ പറ്റിയാണ് ചിന്തിക്കേണ്ടത്.

Lies We still Believe
Lies We still Believe

അത്തരത്തിലുള്ള അടിയുറച്ചുപോയ ചില വിശ്വാസങ്ങളെ പറ്റിയും അവയുടെ തെറ്റായ ധാരണകളെ പറ്റിയും ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പുരുഷന്മാർക്കിടയിൽ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് തലമുടിയും താടിയും ഒക്കെ ക്ലീൻഷേവ് ചെയ്യുകയാണെങ്കിൽ അത് പൂർവാധികം ശക്തിയോടെ വളരുവാനുള്ള സാധ്യത ഉണ്ടെന്ന്. തെറ്റായ ഒരു ധാരണയാണ്. പല പുരുഷന്മാരും ഈ ഒരു കാര്യത്തിൽ വിശ്വസിച്ച് അവരുടെ സ്കൂൾ കോളേജ് കാലഘട്ടങ്ങൾ ഒക്കെ കഴിയുമ്പോഴേക്കും തലമുടിയും താടിയും ഒക്കെ ക്ലീൻ ഷേവ് ചെയ്യാറുണ്ട്.

ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴിയുമ്പോൾ കുറച്ചുകൂടി കട്ടിക്ക് താടിയും മുടിയും ഒക്കെ വളരും എന്നാണ് പ്രചരിച്ചു വരുന്ന ഒരു വിശ്വാസം. എന്നാൽ ഇത് തീർത്തും തെറ്റാണ്. അങ്ങനെയൊരു കാര്യമേ ഇല്ല. പിന്നെ കൂടുതലായി നമുക്ക് തോന്നുന്ന അതിനുള്ള കാരണം നമ്മുടെ മുടിയിൽലും താടിയിലും ബ്ലേഡ് ഒക്കെ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി കുറ്റിയായി നിൽക്കുന്ന തലമുടി കൂടുതലായി നമുക്ക് തോന്നുന്നതാണ്. അത് വെറും ഒരു മിഥ്യാധാരണ മാത്രമാണ്. അല്ലാതെ ഇത് ഉപയോഗിക്കുന്നത് കൊണ്ട് മുടി കൂടുതലായി വളരുന്നതായി ഒന്നും ശാസ്ത്രം പറയുന്നില്ല എന്നതാണ് സത്യം നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ബാക്ക്പാക്ക് ബാഗുകൾ.

കൂടുതലും ലാപ്ടോപ്പുകളും മറ്റും ഉള്ളവർ ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ബാഗുകൾ. ബാഗുകൾ ഉപയോഗിക്കുന്നത് ശരിയായ ശൈലിയിലാണോ…? നമ്മളെല്ലാവരും പുറകിലേക്ക് തന്നെയാണ് ഈ ബാഗുകൾ ഇടുന്നത്. എന്നാൽ ഇതല്ല യഥാർത്ഥ ശൈലി. ശരിക്കും ഈ ബാഗുകൾ മുൻപിലേക്ക് തന്നെയാണ് ഇടുന്നത്. അങ്ങനെ ഇത് മുൻപിലേക്ക് വരുന്ന രീതിയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിനൊരു കഥയും ഉണ്ട്. . ചരിത്രരേഖകളിൽ ഇവയെ പറ്റി പറയുന്നുണ്ട്. ബാഗുകൾ ഉപയോഗിച്ചിരുന്നത് ഒരു യുദ്ധത്തിന് വേണ്ടിയായിരുന്നു. യുദ്ധസമയത്ത് ബാഗിനുള്ളിൽ നിന്നും ആയുധങ്ങൾ പെട്ടെന്ന് എടുക്കുന്നതിനു വേണ്ടിയാണ് ഇത് മുൻപിലേക്ക് ഇടുന്നത്.

അങ്ങനെ ആയിരുന്നു ഇത് സജീകരിച്ചിരുന്നത്. കാലം മാറിയപ്പോഴാണ് ബാഗുകൾ പുറകിലേക്ക് ഇടാൻ തുടങ്ങിയത്. അതുപോലെ പലരുടെയും മനസ്സിൽ നിൽക്കുന്ന ഒരു മിഥ്യാധാരണയാണ് ക്യാരറ്റ് കൂടുതൽ കഴിക്കുകയാണെങ്കിൽ കണ്ണിന്റെ കാഴ്ച വർദ്ധിക്കും എന്നത്. വളരെ തെറ്റായ ഒരു കാര്യമാണ്. ഒരു യുദ്ധകാലത്ത് ഒരാൾ പറഞ്ഞ വെറും കള്ളമായിരുന്നു, രാത്രികാലങ്ങളിലും ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കൂടുതലായിട്ട് ക്യാരറ്റ് കഴിക്കും അതുകൊണ്ട് ഞങ്ങളുടെ കണ്ണുകൾക്ക് രാത്രിയിലും കാഴ്ചയുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം വെറുതേ പറഞ്ഞ ഒരു കള്ളമായിരുന്നു അത്‌. അതാണ് പിന്നീട് പ്രചരിച്ച് വന്ന ഈ ഒരു നുണ. ഇത് തീർച്ചയായും തെറ്റിദ്ധാരണ പടർത്തുന്ന ഒരു കാര്യം തന്നെയാണ്. ഇനിയും ഉണ്ട് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള ചില വിശ്വാസങ്ങൾ.