വെറും 4 ചേരുവകള്‍ ഉപയോഗിച്ച് ഒരു കിടിലന്‍ നാലുമണി പലഹാരം.

ഇത് കുട്ടികള്‍ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കും .കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് മധുരമുള്ള പലഹാരമാണ്. അത് കൊണ്ട് തന്നെ അവര്‍ സ്കൂള്‍ കഴിഞ്ഞു വരുമ്പോള്‍ അവര്‍ കഴിക്കാന്‍ കൂടുതലും ഇഷ്ട്ടപ്പെടുന്നത് നല്ല മധുര പലഹാരങ്ങളാണ്‌. അത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. മാത്രമല്ല, നമ്മള്‍ ഇത്തരം സാധനങ്ങള്‍ കഴിവതും കടകളില്‍ നിന്നും വാങ്ങാതെ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ്. കാരണം കടകളില്‍ നിന്നും വാങ്ങുമ്പോള്‍ അതില്‍ നമ്മുടെ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന നിരവധി മായങ്ങള്‍ ചേര്‍ത്തായിരിക്കും ഉണ്ടാക്കി യിട്ടുണ്ടാവുക.അത് കൊണ്ട് തന്നെ നമ്മുടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം നമ്മുടെ കയ്യിലാണ്. ഇങ്ങനെ ഒരു മായങ്ങളും ചേര്‍ക്കാതെ കുട്ടികള്‍ക്കായി ഏറ്റവും എളുപ്പത്തില്‍ ഒരു നാലുമണി പരിഹാരം നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.

Delicious Cheesy Potatoes
Delicious Cheesy Potatoes

അതിനാവശ്യാമായ 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, 2-3 ടേബിള്‍ സ്പൂണ്‍ അരിപ്പൊടി, ആവശ്യത്തിന്‌ ചീസ്, മീഡിയം വലിപ്പത്തിലുള്ള 2-3 ഉറലക്കിഴങ്ങ്, എന്നിവയാണ്. ഇനി അതെങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഉരുളക്കിഴങ്ങ് തൊലിയടക്കം ആവിയില്‍ വേവിച്ചെടുക്കുക. കുക്കറിലോ അല്ലെങ്കില്‍ ഇഡ്ഡലിത്തട്ടിലോ വെള്ളം നിറച്ച് അതില്‍ വേവിച്ചെടുക്കുക. ശേഷം അതിന്‍റെ തൊലി കളഞ്ഞു നന്നായി ഉടച്ചെടുക്കുക.  ഇങ്ങനെ തൊലിയടക്കം വേവിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് ഉരുളക്കിഴങ്ങില്‍ നിന്നും വേഗം തൊലി അടര്‍ത്തിയെടുക്കാനാകും. ഇത് നമ്മുടെ ജോലി എളുപ്പമാക്കും. അതിലേക്ക് 2-3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം വീണ്ടും ആ ഉരുളക്കിഴങ്ങ് ഒന്നൂടി ഉടച്ചെടുക്കുക. എന്നിട്ട് ആവശ്യത്തിന്‌ അരിപ്പൊടിയും ചേര്‍ത്ത് നന്നായി ഒന്ന് ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കുക.

ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഇതൊന്നു കയ്യില്‍ വെച്ച് ചെറുതായി ഒന്ന് പ്രസ് ചെയ്യുക. ഇങ്ങനെ പരത്തിയത്തിനു മുകളിലായി കുറച്ചു ചീസ് വെച്ചു കൊടുക്കുക. ശേഷം ആ ചീസ് മുഴുവനായി ഉള്ളിലേക്ക് കവര്‍ ചെയ്യുന്ന പരുവത്തില്‍ ഒന്ന് ഉരുളകളാക്കി എടുക്കുക.ഇത് പോലെ മുഴുവനും ചീസ് ഉള്ളിലാക്കി ഉരുളകളാക്കി വെക്കുക. ഇനി നമുക്കിത് ഷാലോ ഫ്രൈ ചെയ്തെടുക്കാം. അതിനായി ഒരു പാനില്‍ അല്‍പ്പം സണ്‍ഫ്ലവര്‍ ഓയില്‍ എടുത്ത് ചോടാക്കുക. ശേഷം നമ്മുടെ കയ്യിലുള്ള ആ ഉരുളകള്‍ അതിലേക്കിട്ടു കൊടുക്കുക. അങ്ങനെ രണ്ടു ഭാഗവും 2 മിനിട്ട് വീതം ഗോള്‍ഡ്‌ ബ്രൌണ്‍ കളര്‍ ആകുന്നത് വരെ  ചെയ്യുക. നമ്മുടെ രുചിയൂറും പലഹാരം റെഡി .