എന്നെ എല്ലാവരും കളിയാക്കി ചിരിച്ചു പക്ഷെ ഞാന്‍ തോറ്റു കൊടുത്തില്ല.

പലരുടെയും ജീവിതങ്ങൾ നമ്മൾക്ക് നൽകുന്നത് ചില സന്ദേശങ്ങളാണ്. അതിമനോഹരമായ സന്ദേശം ഉൾക്കൊള്ളുന്ന പല ജീവിതങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില ജീവിതങ്ങൾ ഒക്കെ നമുക്ക് വളരെയധികം പ്രചോദനം നൽകുന്നതാണ്. അത്തരത്തിലൊരു ജീവിതത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകം നിറയ്ക്കുന്ന ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ടെയ്ലർ സ്വിഫ്റ്റ് എന്നറിയപ്പെടുന്ന ഒരു പാട്ടുകാരി ഇപ്പോൾ ലോകമെമ്പാടും പ്രസിദ്ധയായ ഒരാളാണ്. അവരെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല.

Taylor Swift
Taylor Swift

എന്നാൽ എല്ലാവരും അവരെ അറിയുന്നതിനു മുൻപ് ആരാധിക്കുന്നതിനു മുൻപ് അവർക്ക് ഒരു കാലമുണ്ടായിരുന്നു. ആരും മനസ്സിലാക്കാതെ ഒരു പെൺകുട്ടിയുടെ വെറും മണ്ടത്തരങ്ങൾ ആണ് ഇതൊക്കെ എന്ന് പറഞ്ഞിരുന്ന ഒരു കാലം.. ആ കാലത്തെ മറികടന്നാണ് അവർ ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിയത്. തൻറെ മനസ്സിലെ ഓരോ വികാരങ്ങളും അവൾ പാട്ടുകൾ ആക്കി. ഓരോ വരികളും അവരുടെ ജീവിതമായിരുന്നു. അവർ അനുഭവിച്ച വേദനകൾ ആയിരുന്നു പലതും. അതൊക്കെ അവഗണിച്ച് അവർ മുന്നോട്ട് കുതിച്ചു. അവർ തളർന്നില്ല, പൊരുതാൻ തന്നെയായിരുന്നു ആ പെൺകുട്ടി തീരുമാനിച്ചിരുന്നത്. പൊരുതി പരാജയപ്പെടുകയാണെങ്കിൽ ആ പരാജയത്തിന് വിജയത്തേക്കാൾ തിളക്കം ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു. അതുകൊണ്ട് അവളുടെ ആത്മവിശ്വാസം വളരെ വലുതാണ്.

അവരെ ഒരു കാലത്ത് എല്ലാരും പുച്ഛിച്ചു തള്ളി. ആ പെൺകുട്ടിയെ ആരും അംഗീകരിക്കുന്നില്ല, അവളുടെ ഗാനങ്ങൾക്ക് പോലും വലിയ പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല. അങ്ങനെയാണ് ആ പെൺകുട്ടി കൂടുതലായും ഗാനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുന്നത്. അതിൽ ആ പെൺകുട്ടി വിജയിക്കുകയും ചെയ്തു. എന്നാൽ വിജയിക്കുന്നതിന് മുൻപ് ഒരുപാട് വട്ടം ആ പെൺകുട്ടിക്ക് പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതായിരുന്നു സത്യം. നമ്മളെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് തീരുമാനിക്കുകയാണെങ്കിൽ അങ്ങനെ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. നമ്മളെക്കൊണ്ട് സാധിക്കും എന്ന് നമ്മൾ വിചാരിക്കുക ആണെങ്കിൽ എവറസ്റ്റ് പോലും കീഴടക്കുവാൻ നമുക്ക് കഴിയും.

ഒന്നും പറ്റില്ല എന്നൊരു വിശ്വാസം ഒരിക്കലും നമ്മൾക്ക് മനസ്സിൽ പോലും പാടില്ല. അതാണ് പലപ്പോഴും നമ്മെ മറ്റൊരു അവസ്ഥയിലേക്ക് തന്നെ കൊണ്ടുചെന്നെത്തിക്കുന്നത്. സ്വപ്നങ്ങൾ ഇല്ലാതെ ഒരിക്കലും മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. ഒരു കുന്നോളം സ്വപ്നം കണ്ടാൽ മാത്രമേ കുന്നിക്കുരുവോളം ലഭിക്കുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്. എപ്പോഴും നമ്മുടെ സ്വപ്നങ്ങൾ വിശാലം ആയിരിക്കണം. എങ്കിൽ മാത്രമേ അതിന്റെ അരികിൽ എങ്കിലും നമുക്ക് എത്താൻ സാധിക്കു. ഒരിക്കലും ഒരു കാര്യവും നമുക്ക് ചെയ്യാൻ പറ്റില്ല എന്ന് വിശ്വസിക്കാൻ പാടില്ല. നമ്മുക്ക് ആത്മവിശ്വാസം നമ്മൾ തന്നെയാണ് ആദ്യം നൽകേണ്ടത്. ആ ആത്മവിശ്വാസമാണ് നമുക്ക് ഏറ്റവും വലിയ മുതൽക്കൂട്ട് എന്നു പറയുന്നത്. നമ്മുടെ ജീവിതം മികച്ച ആകണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.

യഥാർത്ഥത്തിൽ ഇവരുടെ ജീവിതം എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കാം. നമുക്കറിയാത്ത ഒരുപാട് കാണാപ്പുറങ്ങൾ അതിലുണ്ട്. അതെല്ലാം വിശദമായി പറയുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ പലപ്പോഴും നമ്മളിൽ പ്രചോദനം നൽകാൻ ശക്തിയുള്ള ഒരു അറിവ് കൂടി ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം പ്രചോദനം നൽകുന്ന അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.