നിഗൂഢമായ മനുഷ്യർ ക്യാമറയിൽ പതിഞ്ഞപ്പോൾ

അൽഭുതകരമായ അല്ലെങ്കിൽ നിഗൂഢമായ ചില കാര്യങ്ങൾ കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. കുട്ടിക്കാലം മുതലേ നമ്മൾ മുത്തശ്ശിക്കഥകളിൽ യക്ഷിയെ പറ്റിയും ചാത്തനെ പറ്റിയുമൊക്കെ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം കഥകൾ പലരുടെയും മനസ്സിൽ പതിഞ്ഞുപോയത് ആണ്. അതുകൊണ്ടുതന്നെ അമാനുഷികനായ മനുഷ്യരെപ്പറ്റി അറിയുന്നതും അല്പം ഇഷ്ടമുള്ള കാര്യമായിരിക്കും. അത്തരത്തിലുള്ള ചില കൗതുകമുണർത്തുന്ന ക്യാമറയിൽ പതിഞ്ഞ സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

People With Superpowers
People With Superpowers

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം ആകാംഷ നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ക്യാമറയിൽ പതിഞ്ഞ ചില അത്ഭുത മനുഷ്യരെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരാൾ ഒരു കരിയില വീണുകിടക്കുന്ന സ്ഥലത്തേക്ക് വരുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. മറ്റൊരാൾ പുറം തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുകയാണ്. എന്നാൽ ഇദ്ദേഹം വന്ന് ഈ കരിയിലകൾ മുഴുവൻ ഒരു പ്രത്യേക രീതിയിൽ മുന്നോട്ടു പറക്കാൻ നോക്കുന്നതുപോലെ കാണാൻ സാധിക്കുന്നു. ഈ ഒരു വീഡിയോ സത്യമാണോ അതോ മിഥ്യ ആണോ എന്നറിയില്ല. എന്താണെങ്കിലും വളരെയധികം ഒരുപാട് പ്രചരിച്ച ഒരു വീഡിയോ ആയിരുന്നു ഇത്.

അതുപോലെ ഒരു ട്രക്കും ഒരു റിക്ഷാ വണ്ടിയും കൂട്ടിയിടിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിലാണ് ഇത് നിൽക്കുന്നതും. ഈ സമയത്ത് പെട്ടെന്ന് ഒരു വെളിച്ചം വരുന്നു. അതിനുശേഷം ഒരു വെട്ടം വന്നു ഇയാളെ രക്ഷിച്ച് അപ്പുറത്തേക്ക് മാറ്റിനിർത്തുന്നു. ട്രക്കിൽ വന്ന ആളും റിക്ഷാ വണ്ടിക്കാരനും ഒരുപോലെ ഞെട്ടിപ്പോയ സമയം. ആ സമയത്ത് വണ്ടി നിർത്തിയതിനുശേഷം ട്രക്കിൽ നിന്നും അയാൾ ഇറങ്ങി പുറത്തേക്ക് വരുമ്പോൾ ഈ റിക്ഷാ വണ്ടിക്കാരൻ രക്ഷിച്ച വെളിച്ചത്തിനോടൊപ്പം ഒരു കറുത്ത രൂപത്തെ കാണാൻ സാധിക്കും. ഇവരെ ആരെയും മൈൻഡ് ചെയ്യാതെ ആ രൂപം നടന്നുപോകുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അടുത്ത ഒരു സംഭവം എന്ന് പറഞ്ഞാൽ ഒരാൾ ഒരു കടയുടെ മുൻപിൽ ഇരിക്കുകയാണ്.

അയാൾ ഭിക്ഷക്കാരൻ ആണെന്ന് മനസ്സിലാകുന്നുണ്ട്. മറ്റൊരാൾ വളരെ കൂളായി നടന്നു വന്ന് ഈ അടച്ചിട്ടിരിക്കുന്ന കടയ്ക്ക് ഉള്ളിലേക്ക് കയറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വാതിൽ തുറക്കാതെ തന്നെ ഇയാൾ അകത്തേക്ക് കയറി പോകുന്നത് കാണുന്നുണ്ട്. ക്യാമറയിൽ പതിഞ്ഞ സമയത്ത് തന്നെ അവിടെ ലൈറ്റുകൾക്ക് ഒരു മാറ്റം ഉണ്ടായത് നമുക്ക് മനസ്സിലാകുന്നുണ്ട്. ലൈറ്റുകൾ പെട്ടെന്ന് ഇടുകയും കത്തുകയും ചെയ്യുന്നതാണ് കാണുന്നത്. അയാൾ പോയപ്പോൾ അകത്തുള്ള ലൈറ്റുകൾക്കും ഈ ഒരു കാഴ്ച തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഭിക്ഷക്കാരൻ അത് കണ്ട് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് എന്നും കാണാം. കയറി പോയത് പോലെ തന്നെ ഇദ്ദേഹം തിരിച്ചിറങ്ങി വരുന്നുമുണ്ട്.

ഇറങ്ങി വരുമ്പോഴും ആ ലൈറ്റുകൾക്ക് ഒരു വ്യത്യാസമുണ്ട്. കഥകൊന്നും തുറക്കാതെ തന്നെയാണ് അദ്ദേഹം തിരികെ ഇറങ്ങി വരുന്നതും. അതുപോലെ അമേരിക്കയിലെ ഒരു ലൈബ്രറിയിൽ നടന്ന ഒരു സംഭവമാണ് മറ്റൊരു കാര്യം എന്ന് പറയുന്നത്. ഒരു ലൈബ്രറിയിൽ വലിയ പ്രശ്നം നടക്കുന്നതായും അദ്ദേഹം പ്രശ്നം എന്താണെന്ന് നോക്കുന്നതിനിടയിലാണ് പെട്ടെന്ന് പുസ്തകം വായിച്ചു കൊണ്ട് നിൽക്കുന്ന ഒരാൾ അപ്രത്യക്ഷനായി മാറുന്നത്. ഇയാളുടെ കയ്യിലിരുന്ന പുസ്തകം പെട്ടെന്ന് താഴെ വീണു പോകുന്നത് കാണാൻ സാധിക്കുന്നുണ്ട്. നിമിഷനേരം കൊണ്ട് അപ്രത്യക്ഷനായി അയാൾ പോയി.