അമിതാഭ് ബച്ചന്റെ കാര്‍ കളക്ഷന്‍.

അമിതാഭ് ബച്ചനെ അറിയാത്തവരും അമിതാബച്ചൻ ഇഷ്ടം ഇല്ലാത്തവരുമായി ആരും ഉണ്ടായിരിക്കില്ല. ആളുകൾ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച ഒരു നടനാണ് അമിതാബച്ചൻ എന്ന് പറയുന്നത്.എത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം ആരാധകർക്ക് മുൻപിലേക്ക് പകർന്നാട്ടം നടത്തിയിരിക്കുന്നത്. ഇപ്പോഴും പ്രായത്തെ വെല്ലുവിളിക്കുന്ന അഭിനയവുമായി അദ്ദേഹം മുന്നിൽ തന്നെയുണ്ട്. വലിയ ഇഷ്ടമാണ് ആളുകൾക്ക് അമിതാബച്ചനെ. അമിതാബച്ചനോളം ആരാധനയോടെ ഒരു നാടൻ ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിരിക്കില്ല എന്നു പറയുന്നതായിരിക്കും സത്യം.

car collection of Amitabh Bachchan
car collection of Amitabh Bachchan

അദ്ദേഹത്തെ പറ്റി പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് അദ്ദേഹത്തിൻറെ ഉയരമാണ്. വളരെയധികം ഉയരമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു നിർമാതാവ്, പിന്നണിഗായകൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രശസ്തനാണ്. 1970-കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു അദ്ദേഹം പ്രശസ്തി നേടി തുടങ്ങിയത്. പിന്നീട് ബോളിവുഡിൽ ” ക്ഷുഭിതനായ യുവാവ്” എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. ഏകദേശം അഞ്ചു പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ഒരു അഭിനയജീവിതം ആണ് അദ്ദേഹത്തിനുള്ളത്. 190 അധികം ഇന്ത്യൻ സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെയും ലോകസിനിമയുടെ എല്ലാം ചരിത്രത്തിൽ ഒരുപാട് സ്വാധീനം നൽകിയ നടന്മാരിലൊരാളായി അമിതാഭ് ബച്ചാനെ കണക്കാക്കുന്നു. ഇന്ത്യയിലെ മികച്ച അഞ്ച് നടന്മാരുടെ പേര് എടുത്താൽ അതിൽ ഒരാൾ ബച്ചൻ ആയിരിക്കും എന്നുള്ളത് ഉറപ്പാണ്. മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം സിനിമയ്ക്ക് വേണ്ടി കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോഴും അദ്ദേഹം സജീവമാണ്. അവതാരകനായും തന്റെ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് ബച്ചൻ. നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിൻറെ ആസ്തി എന്ന് പറയുന്നത് ഏകദേശം 400 കോടിയോളം അടുപ്പിച്ചു വരും എന്നാണ് അറിയാൻ സാധിക്കുന്നത്.

മികച്ച നടനുള്ള നാല് ദേശീയ അവാർഡുകളാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും അവാർഡ് ചടങ്ങുകളിലും ഒക്കെ അദ്ദേഹത്തിന് നിരവധി ബഹുമതികൾ ആണ് ലഭിച്ചിട്ടുള്ളത്. 15 ഫിലിംഫെയർ അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതിനോടൊപ്പം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ ഒക്കെ നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സിനിമാലോകത്തിനും അതിനപ്പുറമുള്ള അസാധാരണമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻറെ. അദ്ദേഹത്തിൻറെ ആസ്തി എന്നു പറയുന്നത് കോടികൾ ആണെന്ന് നമുക്കറിയാമെങ്കിലും, ഈ കോടികളിൽ ഒരു പങ്ക് അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുകയും ചെയ്യാറുണ്ട്.

അതുപോലെതന്നെ അദ്ദേഹത്തിൻറെ വളരെയധികം പ്രിയപ്പെട്ടതാണ് വാഹനങ്ങളും. അദ്ദേഹത്തിൻറെ വാഹന ശേഖരങ്ങൾ വളരെയധികം മനോഹരമാണെന്ന് അറിയാൻ സാധിക്കുന്നത്. ആഡംബര വാഹനങ്ങളുടെ വലിയൊരു നിര തന്നെ ബച്ചന്റെ കൈവശമുണ്ട്. അതിൽ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ വരെ ഉൾപ്പെടും. ആഡംബരം എന്ന വാക്കിൻറെ പര്യായം ആയി ആണ് ചില വാഹനങ്ങൾ അദ്ദേഹം കൊണ്ടു നടക്കുന്നതും. അമിതാബച്ചന്റെ ചില ആഡംബര വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് . അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.