പെയിന്‍ കില്ലേഴ്സ് കഴിച്ചു ഭ്രാന്തായി. ജസ്ല മടശ്ശേരിയുടെ പോസ്റ്റ്‌ വൈറല്‍.

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പെണ്‍കുട്ടിയാണ് ജസ്ല മടശ്ശേരി. ഒരു സോഷ്യല്‍ പ്രവര്‍ത്തകയും ഫെമിനിസ്റ്റ് കൂടിയാണ് ജസ്ല മടശ്ശേരി. ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജസ്ല കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പുകവലിക്കുന്ന പെണ്‍കുട്ടി എന്ന പേരില്‍ ജസ്ലക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെയുള്ള ആളുകളുടെ പ്രതികരണത്തിന് വളരെ ചങ്കൂറ്റത്തോടെയാണ് ജസ്ല മറുപടി നല്‍കിയിരുന്നത്.

ഇത്രയും പോസിറ്റീവ് മൈന്‍ഡ് ഉള്ള ജസ്ല ലോക്ക് ഡൌന്‍ കാലത്തെ ഡിപ്പ്രഷന്‍ മൂലമുണ്ടായ ശാരീരിക പ്രശ്നങ്ങളെ കുറിച്ചെഴുതിയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ്‌ ഇങ്ങനെയാണ്; ഈ ലോക്ക് ഡൌണ്‍ കാലത്ത് ഹാപ്പിയായി ഇരിക്കുന്ന ഒരുപാട് ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് കണ്ട്‌ ഡിപ്പ്രഷന്‍ അടിച്ചിരിക്കുന്ന ഒരുപാട് കൂട്ടുകാര്‍ നിരന്തരമായി കോണ്ടാക്റ്റ് ചെയ്യുന്നു എന്നാണ് പോസ്റ്റില്‍ ഉള്ളത്. ഈ ലോക്ക് ഡൌണ്‍ കാലത്ത് ഇത്രയും ഹാപ്പിയായി ഇരിക്കാനും ഡിപ്പ്രഷന്‍ ഒഴിവാക്കാനും എന്ത് ചെയ്യണം എന്ന ചോദ്യവുമായാണ് എല്ലാരും വരുന്നത്. എന്നാല്‍, ജസ്ലയുടെ അവസ്ഥയും അങ്ങനെയൊക്കെ തന്നെയാണ്.ഡിപ്പ്രഷന്‍ ഓവര്‍ കം ചെയ്യാനായി താന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ തന്നെയാണ് അവരോടും പറയുന്നത് എന്ന് ജസ്ല പോസ്റ്റില്‍ പറയുന്നത് എന്ന് പോസ്റ്റില്‍ പറയുന്നു.

Jasla Madasseri
Jasla Madasseri

ഈയിടെ ഡിപ്പ്രഷന്‍ വല്ലാണ്ട് ആകുന്നുണ്ട് എന്ന് തോന്നിയപ്പോള്‍ പെയിന്‍ കില്ലെഴ്സ് നന്നായി കഴിക്കാന്‍ തുടങ്ങി. ഒരുപാട് കഴിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ തുടങ്ങി. ഒരു ദിവസം രാത്രി ഒരു മണിക്ക് ആകെ കണ്ട്രോള്‍ പോയി. വല്ലാണ്ട് ദേഷ്യം വന്നു. ആ നട്ടപ്പാതിരാക്ക് തേക്കടിയിലുള്ള വിചനമായ നിരത്തിലൂടെ നടക്കാന്‍ തുടങ്ങി. അത്രയ്ക്ക് ഡിപ്പ്രഷന്‍ എന്നെ ബാധിച്ചിട്ടുണ്ടായിരുന്നു. ഇത്തരം ഡിപ്പ്രഷന്‍ അനുഭവിക്കുന്ന ആളുകളോടും എന്‍റെ കൂട്ടുകാരോടും ഒന്നേ പറയാനൊള്ളൂ. നിങ്ങള്‍ക്കിഷ്ട്ടമുള്ള കാര്യത്തില്‍ എങ്കേജഡ് ആകുക. നിങ്ങള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ടോപ്പിക്കുകള്‍ ഉള്ള പുസ്തകങ്ങള്‍ ഒരുപാട് വായിക്കുക, പാട്ടു പാടുക, ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുക, ചിത്രം വരക്കുക, ഡാന്‍സ് ചെയ്യുക, ഇഷ്ട്ടമുള്ള സിനിമകള്‍ കാണുക, ധാരാളം ഫോട്ടോകള്‍ എടുക്കുക, കുക്കിംഗ് ഇഷ്ട്ടമെങ്കില്‍ അത് ചെയ്യുക, ഹോം ഗാര്‍ഡനിംഗ് ചെയ്യുക, നന്നായി ഫുഡ് കഴിക്കുക., ഇത്തരത്തില്‍ നിങ്ങള്‍ക്ക് മാനസിക ഉല്ലാസം കിട്ടുന്ന എന്തെങ്കിലും ഒക്കെ ചെയ്ത് ഈ ലോക്ക് ഡൌണ്‍ കാലത്ത് നിങ്ങളുടെ മാനസിക ആരോഗ്യം കാത്തു സൂക്ഷിക്കാം എന്ന് ജസ്ല പോസ്റ്റില്‍ പറയുന്നു.