ആയിരം വർഷങ്ങൾ ഇരുന്നാലും ഒരു കേടും വരാത്ത ഒരു ഭക്ഷണം.

ആയിരം വർഷങ്ങൾ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കാത്ത ഒരു ആഹാരമുണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ അങ്ങനെയുമുണ്ടൊരു ആഹാരം. വർഷങ്ങളോളം നമ്മൾ ഇത് ഉപയോഗിച്ചില്ലേലും യാതൊരു വിധത്തിലുള്ള കുഴപ്പവും ഇതിന് ഉണ്ടാവില്ല. അതാണ് തേൻ. പുഷ്പങ്ങളിൽ നിന്ന് തേനീച്ചകൾ ആണ് തേൻ ശേഖരിക്കാറുള്ളത്. മികച്ച ഒരു ഔഷധം കൂടിയാണ് തേനെന്ന് പറയുന്നത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച തേനീച്ചയുടെ ഉമ്മിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കിയാണ് കൂട്ടിലേക്ക് തേൻ കൊണ്ടുവരുന്നത്.

Food with honey
Food with honey

നിരവധി ഗുണങ്ങൾ ഉണ്ട് തേനിന്. തേൻ അടിസ്ഥാനപരമായി ശുദ്ധമായൊരു പഞ്ചസാരയാണ്. കൊഴുപ്പുമില്ല. പ്രോട്ടീനും നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഭക്ഷണമാണ്. മിക്ക ആളുകളും ഇത്‌ ആവശ്യത്തിന് ഉപയോഗിക്കാറില്ല എന്നതാണ് സത്യം. അതുപോലെ ആൻറി ഓക്സൈഡുകളാൽ സമ്പുഷ്ടവുമാണിത്. ഉയർന്ന ഗുണമേന്മയുള്ള തേൻ കുറഞ്ഞ അളവിൽ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ നിരവധി സസ്യസംയുക്തങ്ങളും ആൻറി ഓക്സൈഡുകളുമോക്കെ അടങ്ങിയിട്ടുമുണ്ട്.

സാധാരണ പഞ്ചസാരയേക്കാൾ രക്തത്തിലെ പഞ്ചസാരയുടെ അളവിന് നല്ലതാണ് തേനെന്ന് പറയുന്നത്. ഇത്‌ വീക്കം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയുമോക്കെ ചെയ്യുന്നുണ്ട്. ദിവസവും തേൻ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാലും പ്രമേഹമുള്ളവർക്ക് തേൻ ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ അല്പം നല്ലതാണെന്ന് ഉള്ള അറിവുകൾ പുറത്ത് വരുന്നു. എങ്കിലും കൂടുതൽ അളവിൽ അത് കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.

ഹൃദ്രോഗ മെച്ചപ്പെടുത്തുവാനും തേൻ വളരെ മികച്ചതാണ്. 40 വയസ്സിനു മുകളിലുള്ള ആളുകളൊക്കെ ഹൃദ്രോഗത്തിന് അളവ് വളരെ കൂടുതലാണ്. അങ്ങനെയുള്ള ആളുകളിൽ ഹൃദ്രോഗം കുറയ്ക്കുവാനും ഹൃദയത്തെ സംരക്ഷിക്കുവാനും വളരെ നല്ലതാണെന്നാണ് അറിയുന്നത്. അതുപോലെ പോലെ മുറിവ്, പൊള്ളൽ തുടങ്ങിയവയൊക്കെ ഉണ്ടാകുമ്പോൾ തേൻ പുരട്ടുന്നത് വളരെ നല്ലതാണെന്നാണ് പൊതുവേ പറഞ്ഞുകൊണ്ടിരിക്കുന്നത്. കുട്ടികളിലെ ചുമയും മറ്റും മാറുവാനും തേൻ സഹായകമാണ്. കുട്ടികളിൽ ചുമയൊക്കെ ഉണ്ടാകുന്ന സമയത്ത് അൽപം തേൻ കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് വലിയൊരു ഉത്തമമായ പരിഹാരമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും തേൻ വളരെ മികച്ച ഒരു ഉപയോഗം തന്നെയാണ് നൽകുന്നത്. അതുപോലെതന്നെ എത്ര വർഷങ്ങൾ വേണമെങ്കിലും വെള്ളം ചേർക്കാത്ത സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ അതിന് യാതൊരു വിധത്തിലുള്ള കേടുപാടുകളും സംഭവിക്കുകയുമില്ല.