അബദ്ധത്തില്‍ കണ്ടുപിടിച്ച വസ്തുക്കൾ.

ജീവിതത്തിൽ ചില ബുദ്ധിമോശം ഒക്കെ സംഭവിച്ചിട്ടില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല അല്ലേ.? ആ ബുദ്ധിമോശം ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ കഴിവുള്ളത് ആയി മാറിയിട്ടുണ്ടാകും. അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ.? മണ്ടത്തരമായി നമുക്ക് തോന്നിയത് വലിയ ഒരു കണ്ടു പിടുത്തം ആയി മാറിയതും ആയവ. അങ്ങനെ പലപല ആളുകൾക്ക് സംഭവിച്ചിട്ടുണ്ട്. ചരിത്രത്തിൽ തന്നെ അത് പറയുന്നുണ്ട്. പക്ഷേ അതൊന്നും ആരും പറയാറില്ല എന്ന് മാത്രം. അങ്ങനെ ചില മണ്ടത്തരങ്ങൾ വലിയ വലിയ കണ്ടുപിടുത്തങ്ങൾ ആയി.



അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. വെറുതെ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നപ്പോഴായിരുന്നു ഐസക് ന്യൂട്ടന്റെ തലയിൽ ഒരു ആപ്പിൾ വീഴുന്നത്. അപ്പോഴായിരുന്നു അദ്ദേഹത്തിന് ഒരു ഉൾവിളി ലഭിക്കുന്നത്. ഇതിനെപ്പറ്റി ഒന്ന് ചിന്തിച്ചാൽ എന്താണ് എന്ന്. അങ്ങനെയാണ് നമ്മൾ പാഠപുസ്തകത്തിൽ ഏറ്റവും പാടുള്ള ഒരു വിഷയം വരികയും ചെയ്തത്. അങ്ങനെ എത്രയെത്ര സംഭവങ്ങൾ. പക്ഷേ ഇതൊന്നും മണ്ടത്തരം ആയിരുന്നില്ല കേട്ടോ.



Accidentally discovered objects.
Accidentally discovered objects.

അവരൊക്കെ ബുദ്ധി ഉപയോഗിച്ച് തന്നെയാണ് ഇതിനെപ്പറ്റിയൊക്കെ ചിന്തിച്ചിരുന്നത്. ചിലപ്പോൾ നമ്മൾ നമ്മൾ ഒട്ടും ബുദ്ധി ഇല്ലാത്ത രീതിയിൽ ചിന്തിച്ചു പിന്നീട് അങ്ങനെയൊന്നു പ്രവർത്തിച്ചു നോക്കുമ്പോൾ അത് വലിയ കണ്ടുപിടുത്തം ആയി മാറാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു നമ്മുടെ സൂപ്പർ ഗ്ലുവിന്റെ കണ്ടുപിടുത്തം. ഒരിക്കലും സൂപ്പർ ഗ്ലു ഉണ്ടാക്കുന്നതിനുവേണ്ടി ആയിരുന്നില്ല അതിൻറെ ഉപജ്ഞാതാവ് അത് കണ്ടുപിടിച്ചത്. മറ്റെന്തോ ഒരു കണ്ടുപിടിത്തത്തിന് വേണ്ടിയായിരുന്നു കണ്ടുപിടിച്ചത്. രണ്ടുവട്ടവും ഈ കണ്ടുപിടുത്തത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ഉണ്ടാക്കിയപ്പോൾ പശ പോലെ ഒട്ടുന്ന ഒരു സാധനം കണ്ടുപിടിച്ചു. അങ്ങനെയാണ് സൂപ്പർ ഗ്ലൂ എന്ന ഒരു ഒരു പശയുടെ ജനനം ആരംഭിക്കുന്നത്.

അദ്ദേഹം മറ്റെന്തിനോ വേണ്ടി ചെയ്തതായിരുന്നു. പക്ഷേ ഇതിൽ ആയിരുന്നു അവസാനിച്ചത്. ഇപ്പോൾ സൂപ്പർ ഗ്ലു ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് നമ്മൾ ആലോചിക്കുന്നില്ലേ.? അതുപോലെ പല പല കണ്ടുപിടുത്തങ്ങൾ ഉണ്ട്. ഇരുണ്ടു കിടക്കുന്ന ചില സ്ഥലങ്ങൾ നമ്മൾ കാണാറുണ്ട്. ആ സ്ഥലങ്ങളിൽ വെളിച്ചം എങ്ങനെ സൃഷ്ടിക്കും.? അവസാനം ഒരു ഗ്ലാസ് വെച്ച ആ പ്രശ്നം അതി മനോഹരമായ രീതിയിൽ ഒരാൾ പരിഹരിക്കുകയും ചെയ്തു. തുടക്കത്തിൽ ഇദ്ദേഹം ഒരു ഗ്ലാസ് വെക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ എല്ലാവരും അത് മണ്ടത്തരം ആണ് എന്ന് പറഞ്ഞിരുന്നു.



എന്നാൽ ഇത് ഇങ്ങനെ ചെയ്തു കഴിഞ്ഞപ്പോൾ എത്ര നന്നായി അവിടെ വെളിച്ചം വരുന്നുണ്ട് എന്ന് ആളുകൾ മനസ്സിലാക്കിയിരുന്നു. സൂര്യപ്രകാശം ഈ ഗ്ലാസ്സിൽ തട്ടി. അവിടെ ഇത് വന്നതിനുശേഷം മറ്റൊരു സ്ഥലത്തും ഇതുപോലെതന്നെ ചെയ്യുകയും ചെയ്തിരുന്നു. നല്ല വളവുള്ള റോഡുകളിലൂടെ യാത്രചെയ്യുമ്പോൾ ബസ്സിലെ ഡ്രൈവർ അലക്ഷ്യമായി ആണ് ഓടിക്കുന്നത് എങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം. അത് ജീവന് തന്നെ ആപത്ത് ആയിരിക്കും അല്ലേ.? അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി ബസിന്റെ ഓണർ ചെയ്ത ഒരു പരിപാടിയെ പറ്റി ആണ് പറയാൻ പോകുന്നത്.

ഒരു പാത്രത്തിൽ നിറയെ വെള്ളം തൂക്കിയിട്ടു. വളവുകളും തിരിവുകളും ഒക്കെ വരുമ്പോൾ ഈ വെള്ളം എത്രത്തോളം പോകും എന്ന് അറിയാൻ. തിരിച്ച് ഓണറുടെ അരികിൽ എത്തുന്നതുവരെ വെള്ളത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് കണ്ടു പിടിക്കുന്നതിനു വേണ്ടി ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കൃത്രിമം കാണിക്കാതെ ഇരിക്കുന്നതിന് വേണ്ടി ഒരു സിസിടിവി സ്ഥാപിച്ചു. അതോടെ ഇനി അക്കാര്യത്തിൽ ഒരു കള്ളത്തരവും കാണിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ ബുദ്ധികളും കണ്ടുപിടുത്തങ്ങളും.ഇവയൊക്കെ അറിയുന്നതിന് വേണ്ടി പോസ്റ്റിനോടൊപ്പം വീഡിയോ കാണാൻ മറക്കരുത്.