ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ വിമാനത്താവളങ്ങള്‍ ഇതാണ്..

നമുക്കറിയാം ഈ അടുത്തിടെയാണ് മാനവരാശിയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് കരിപ്പൂര്‍ വിമാനാപകടം ഉണ്ടായത്. ഒരു രാത്രികൊണ്ടുണ്ടായ ആ ദുരന്തം നമ്മുടെ നാടിനെയോന്നാകെ കണ്ണീരിലാഴ്ത്തി. നിരവധി ജീവനുകളാണ് നമുക്കതില്‍ നഷ്ട്ടമായത്. ഒരു കുടുംബങ്ങളുടെ ആശ്വാസം. ഒരുപാട് ആളുകളുടെ സ്വപ്നമാണ് അതിലൂടെ തകര്‍ന്നത്. ഒരുപാട് കാലത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ സ്വന്തം നാട്ടിലെക്കെത്തിയ സന്തോഷത്തില്‍ ഒന്ന്‍ നെടുവീര്‍പ്പിട്ട എത്രയേറെ ആളുകള്‍ക്ക് അതില്‍ ജീവന്‍ നഷ്ട്ടമായി. ആവരുടെ വരവും കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍. ഒരൊറ്റ നിമിഷം കൊണ്ട് അതെല്ലാം നൊമ്പര കാഴ്ച്ചയായി മാറി.

Airports In India
Airports In India

ഇത്തരം അപകടങ്ങള്‍ക്ക് ആക്കം കൂട്ടിയത് റണ്‍വേയുടെ ഭൂരേഖയും കാലാവസ്ഥയുമാണ്. ഇത്തരം അപകടങ്ങള്‍ ഇവിടെ നടക്കാന്‍ സാധ്യതഉണ്ട് എന്നത് എല്ലാവര്‍ക്കും ഉറപ്പാണ്‌. അതില്‍ കാലാവസ്ഥ വില്ലനായി എത്തിയപ്പോള്‍ അപകട സാധ്യത കൂട്ടി. ഇന്ത്യയില്‍ നാലാമതായി ഏറ്റവും കൂടുതല്‍ അപകട സാധ്യത ഉണര്‍ത്തുന്ന റണ്‍വേയാണ് കരിപ്പൂര്‍ വിമാനത്താവളത്തിണുള്ളത്. കോഴിക്കോട് വിമാനത്താവളം എന്ന് പറയുമെങ്കിലും യഥാര്‍ത്തത്തില്‍ ഇത് സ്ഥിതി ചെയ്യുന്നത് മലപ്പുറം തന്നെയാണ്. ഭൂപ്രകൃതിയില്‍ വന്ന ചെറിയ കയറ്റിറക്കങ്ങള്‍ കാരണമാണ് കോഴിക്കോട് വിമാനത്തവളം എന്ന് പേര് വന്നത്. സ്ഥല പരിമിതി മൂലം ചെറിയ റണ്‍വേയാണ് കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളത്. ടേബിള്‍ ടോപ്പ് പോലെയുള്ള പ്രതലമാണ് ഇതിനുള്ളത്. അത് കൊണ്ട് തന്നെ അപകട സാധ്യത വളരെ കൂടുതലാണ്.

കാലാവസ്ഥ മാറി മറയുമ്പോള്‍ ഇത്തരം അപകടങ്ങളുടെ സാധ്യത കൂടുന്നു. എന്നാല്‍ കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ അതിതീവ്രത കുറയാന്‍ കാരണം ആ രണ്ടു പൈലറ്റുമാരായ ഡി.വി സതേയും കോ പൈലറ്റ്‌ ആയ അകിലേഷ് കുമാറിന്‍റെയും ധീരത നിറഞ്ഞ പ്രവര്‍ത്തനം തന്നെയാണ്. കുരുന്നു ജീവനുകളടക്കം 18 പേര്‍ക്ക് ഈ അപകടത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടു. ഇത് പോലെ നമ്മുടെ ഇന്ത്യയില്‍ ഒരുപാട് അപകടം നിറഞ്ഞ വിമാനത്താവളങ്ങള്‍ ഇനിയുമുണ്ട്. അത് ഏതൊക്കെയാണ് എന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കുക.