ഇതൊക്കെ തായ്‌ലണ്ടില്‍ മാത്രമേ കിട്ടു.

തായ്‌ലാൻഡിനെ കുറിച്ച് നമ്മൾ ഒത്തിരി കാര്യങ്ങൾ കേട്ടിട്ടുണ്ട്. തനതായ സാംസ്‌കാരവും കലകളും പിന്തുടരുന്ന ഒരു രാജ്യമാണ് തായ്ലാൻഡ്. ലോകത്തിലെ തന്നെ വ്യത്യസ്തങ്ങളും രുചിയേറുന്നതുമായ ഭക്ഷണങ്ങൾക്കു പേര് കേട്ട ഒരു രാജ്യമാണ് തായ്ലാൻഡ്. ഇവിടത്തെ ആഹാരങ്ങൾ ഏറെ പ്രചാരം നേടിയതാണ്. കൂടാതെ വിചിത്രമായ വിശ്വാസങ്ങളും ഇന്നും ഇവിടെ നിലനിൽക്കുന്നു. തായ്‌ലൻഡ് സന്ദർശിക്കാനായി നിരവധിയാളുകളാണ് എത്തുന്നത്. വേറിട്ട സാംസ്‌കാര രീതിയും ഭക്ഷണങ്ങളുമാണ് യാത്രക്കാരെ തായ്‌ലാൻഡിലേക്ക് ആകർഷിക്കുന്നത് എന്ന് തന്നെ പറയാം. ഇവിടുത്തക്കാർ വിശ്വസിച്ചു പോരുന്ന ചില അതിശയിപ്പിക്കുന്ന ചില വിശ്വാസങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

Thailand
Thailand

നമ്മുടെ നാട്ടിൽ ഇപ്പോഴും ചിലർ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. അതായത് രാവിലെ ഉണരുന്നത് കഴുതയുടെ മുഖമാണ് കാണുന്നത് എങ്കിൽ അന്ന് നല്ലൊരു ദിവസമായിരിക്കുമെന്ന്. എന്നാൽ തായ്ലാൻഡുകാർ വിശ്വസിക്കുന്ന മറ്റൊരു കാര്യമുണ്ട്. രാവിലെ ഡോൾസിനെ കണി കണ്ടുണരുകയാണ് എങ്കിൽ ആ വീട്ടിൽ ധാരാളം ഐശ്വര്യം കടന്നു വരുമെന്ന്. അത് കൊണ്ട് തന്നെ തായ്‌ലൻഡിലെ പലയാളുകളും തങ്ങളുടെ വീടുകളിൽ ധാരാളം പാവകളെ സൂക്ഷിക്കാറുണ്ട്. പാവകളുടെ എണ്ണമനുസരിച്ചാണ് ആ വീട്ടിലെ ഐശ്വര്യത്തെ കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ അവർ പാവകളെ മനുഷ്യ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ ത്തന്നെ അവയെ നോക്കുന്നു. കുളിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും മേക്കപ്പ് ചെയ്തു കൊടുക്കുകയും കൂടാതെ ഭക്ഷണം വരെ ചിലർ കൊടുക്കുകയും ചെയ്യുന്നു. കാരണം മറ്റൊന്നുമല്ല, കൂടുതൽ നല്ല രീതിയിൽ ആരാണോ പാവയെ നോക്കുന്നത് അവർക്കായിരിക്കും കൂടുതൽ നല്ല കാര്യം സംഭവിക്കുക എന്നാണ് വിശ്വാസം.

ഇതുപോലെ തായ്‍ലൻഡിലെ മറ്റു വിചിത്രമായ വിശ്വാസങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.