ചില ആളുകളുണ്ട്. അവർ ചുമ്മാ ഇങ്ങനെ ഇരിക്കില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തോണ്ടിരിക്കണം. അതായത് ചുരുക്കത്തിൽ പറഞ്ഞാൽ ബോറടിക്കാൻ തുണ്ടങ്ങിയാൽ അത്തരം ആളുകൾ എന്തെങ്കിലും ചെയ്തോണ്ടിരിക്കും. എന്നാൽ അവരുടെ തലയിൽ ഉദിക്കുന്ന ആശയങ്ങൾ എല്ലാം തന്നെ പലപ്പോഴും അത്ഭുതങ്ങളായി മാറാറുണ്ട്. അത്തരത്തിൽ ഒത്തിരി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് പലപ്പോഴും ആളുകൾ തങ്ങളുടെ ബോറടി മാറ്റാൻ ഗെയിമുകളും മൊബൈൽ ഫോണുകളിലെ നെറ്റ്ഫ്ലിക്സുകളിൽ സിനിമ കാണുക തുടങ്ങിയവയെ ആണ് ആശ്രയിക്കുക. ഒരുകാലം വരെ ആളുകൾ അവരുടെ ഫ്രീ സമയം ചെലവഴിച്ചിരുന്നത് ബുക്കുകളിലൂടെ ആയിരുന്നു. എന്നാൽ സ്മാർട്ടഫോണുകളുടെ വരവോടെ വായനയുടെയും വായനക്കാരുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞു എന്നതാണ് സത്യം.
എന്നാൽ തങ്ങളുടെ ഒഴിവും സമയത്ത് കണ്ടെത്തിയ ചില ആശയങ്ങൾ അത്ഭുത യന്ത്രങ്ങളായി മാറിയ ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം ക്രിയാത്മകമായ കണ്ടുപിടിത്തങ്ങൾ എന്ന് നോക്കാം.
പിങ് പോംഗ് വാതിൽ. പേര് കേൾക്കുമ്പോൾ തന്നെ ഒരു അത്ഭുതം തോന്നുന്നില്ലേ? അതെ പേര് പോലെ തന്നെ വളരെ രസകരമായ ഒരു വാതിൽ തന്നെയാണ്. അതായത് ഒരേ സമയം വാതിലായും ടെന്നീസ് ടേബിളായും പ്രവർത്തിക്കുന്നു. വാതിൽ തുറന്നു അകത്തേക്ക് കടക്കുകയും ശേഷം ആ വാതിൽ ഇളക്കി മാറ്റി നിങ്ങൾക്കൊരു ടെന്നീസ് ടേബിളാക്കി മാറ്റി അപ്പുറവും ഇപ്പുറവും നിന്ന് കൊണ്ട് ടെന്നീസ് കളിക്കുകയും ചെയ്യാം. അപ്പോൾ അത് ഒരു പിംഗ് പോങ് ടേബിളാകും. ഇതൊരു അടിപൊളി കണ്ടുപിടിത്തം തന്നെയല്ലേ. ടോബിയാസ് ഫ്രാൻസിലിൻ എന്നയാളാണ് ഈ ഒരു കണ്ടുപിടിത്തം നടത്തിയത്.
വാതിലിന്റെ ഇരുവശങ്ങളിലായി നിന്ന് രണ്ടു പേർക്ക് നല്ല സുഖമായി കളിക്കാം. ഇതിന്റെ മധ്യ ഭാഗം മാത്രമാണ് ചുമരിനോട് ബന്ധിപ്പിച്ചിട്ടുള്ളത്. ഒരു വശത്തു നിന്ന് നോക്കിയാൽ കറുത്ത ഹൈലൈറ്റുകൾ ഉള്ള പോലെ തോന്നും. എന്നാൽ ഒന്ന് തട്ടി നോക്കിയാലോ ഒരു അടിപൊളി ടെന്നീസ് ടേബിൾ നമുക്ക് കാണാൻ കഴിയും. ഇതിന്റെ വില എന്ന് പറയുന്നത് എട്ടു ലക്ഷത്തോളം രൂപയാണ്.
ഇതുപോലെ ഒഴിവുസമയങ്ങളിൽ രൂപപ്പെട്ടു വന്ന മറ്റു കണ്ടുപിടിത്തങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.