ഇടുക്കിയെ നടുക്കിയ സംഭവം, ഫാം ഹൗസിൽ ജോലിക്കായി വന്നു പക്ഷെ കാണിച്ചുകൂട്ടിയത് മറ്റൊന്ന്.

ഇടുക്കിയുടെ മനോഹാരിതയിൽ നിറഞ്ഞ നിരവധി കാർഷിക വിളകൾ ഉള്ള ഒരു ഫാം ഹൗസ് ഈ ഫാം ഹൗസിൽ നടന്ന ഒരു മരണം ഈ മരണത്തിൻറെ ചുരുളഴിക്കാൻ പോലീസ് സഞ്ചരിച്ച വഴികളും മറ്റുമാണ് ഇന്ന് ഈ ലേഖനത്തിലൂടെ ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത്.

ഇടുക്കിയിലെ ശാന്തൻപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ട്. റിസോർട്ടിൽ നല്ല രീതിയിൽ വരുമാനം ലഭിക്കാത്തതിനെ തുടർന്ന് ഉടമസ്ഥൻ മറ്റ് കൃഷികളും തുടങ്ങുന്നതിനായി പദ്ധതി ഇട്ടു. ഏകദേശം നാലിലധികം വർഷമായി റിസോർട്ടിന്റെയും ഫാം ഹൗസിന്റെയും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് തൃശ്ശൂർ സ്വദേശിയായിട്ടുള്ള വസീം എന്ന മാനേജർ ആയിരുന്നു. തുടർന്ന് ഒരു ദിവസം ഈ ഫാം ഹൗസിന്റെ ഉടമസ്ഥൻ ഫാം ഹൗസിൽ താമസിച്ചുകൊണ്ട് ജോലി ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും വ്യക്തിയോ കുടുംബമോ ഉണ്ടോ എന്ന് അന്വേഷിക്കാൻ വസീം എന്ന മാനേജരുടെ അടുത്ത് പറയുകയുണ്ടായി. തുടർന്ന് വസീം അന്വേഷണം ആരംഭിക്കുകയും ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അയാൾക്ക് ഒരു ദമ്പതികളെ ലഭിക്കുകയുണ്ടായി.

Idukki Farmhouse Case
Idukki Farmhouse Case

റിജോഷ് ലിജി എന്നായിരുന്നു ഇരുവരുടെയും പേര്. റിജോഷിന് കൃഷിയും വിളവെടുക്കലും പശു പരിപാലനവും. ലിജി ക്ലീനിങ് സംബന്ധമായ മറ്റു ജോലികളും ചെയ്യാം എന്ന രീതിയിൽ ആയിരുന്നു ഇരുവരെയും ജോലിക്ക് എടുത്തത്. ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികളായിരുന്നു ഉണ്ടായിരുന്നു രണ്ടു കുട്ടികൾ ഇവരുടെ വീട്ടിൽ നിന്നായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. മറ്റൊരു കുട്ടി മൂന്നു വയസ്സുള്ള കുട്ടിയായിരുന്നു അത് ഇവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. നല്ല ശമ്പളം സുഖസൗകര്യം താമസം എല്ലാ രീതിയിലും ഈ ദമ്പതികളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഈ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല.

ലിജിയും ഫാം ഹൗസ് മാനേജരുമായ വാസീമും തമ്മിൽ പതിയെ പതിയെ അടുപ്പം സ്ഥാപിക്കാൻ തുടങ്ങി പതിയെ ഇവരുടെ അടുപ്പം ഒരു അവിഹിതമായി തീർന്നു. ലിജിയുടെ ഭർത്താവായ റിജോഷ് അറിയാതെ ഇരുവരും ഫാം ഹൗസിലും വീട്ടിലും വെച്ച് ബന്ധം സ്ഥാപിക്കാൻ തുടങ്ങി. ഈ ബന്ധം ഒരുപാട് നാളുകൾ നീണ്ടു നിന്നപ്പോൾ റിജേഷിന് സംശയങ്ങൾ ഉണ്ടാകാൻ ഇടയായി. ഈ സംശയങ്ങൾ പതിയെ സത്യമാണെന്ന് ഉറപ്പുവരുത്തുകയും വസീമുമായി തർക്കം ഉണ്ടാവുകയും അവസാനം അത് റിജേഷിന്റെ മരണത്തിൽ കലാക്ഷിക്കുകയും ചെയ്തു.

തുടർന്ന് മാനേജരായ വാസിം പോലീസ് സ്റ്റേഷനിലേക്ക് ലിജിയെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പരാതിയുമായി പറഞ്ഞയച്ചു. തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം വളരെ കാര്യക്ഷമമായി നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ. വസീമും ലിജിയും മുംബൈയിലേക്ക് നാടു വിട്ടു പോവുകയുണ്ടായി. ഇരുവരും പെട്ടെന്ന് നാടുവിട്ടത് അറിഞ്ഞ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. പോലീസ് തങ്ങളെ അന്വേഷിച്ചു എത്തുമെന്ന് ഉറപ്പായ വസീമും ലിജിയും തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി തുടർന്ന് ഇരുവരും വിഷം കഴിച്ചു ആത്മ,ഹത്യ ചെയ്യാൻ തീരുമാനിച്ചു. പക്ഷേ ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ ജോലിക്കാരുടെ കൃത്യസമയത്ത് ഇടപെടലിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുകയുണ്ടായി. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും കേരളത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.