യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ചില മൃഗങ്ങൾ.

ഒരുപാട് കാലങ്ങൾക്കു മുമ്പ് യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ ശത്രു രാജ്യത്തെ വകവരുത്താനായി നിരവധി മൃഗങ്ങളെ ഉപയോഗിച്ചിരുന്നു. നായ, വവ്വാൽ, എലി , ആന , കുതിര തുടങ്ങീ മൃഗങ്ങളെയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇത്തരം മൃഗങ്ങളെ ഉപയോഗിച്ചുള്ള യുദ്ധങ്ങൾ നിരവധി സിനിമകളിൽ നാം കണ്ടിട്ടുള്ളതാണ്. ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും ഇത്പോലെ ഓരോ രാജ്യത്തിന്റെ മിൽട്ടറിയും ഒരുപാട് മൃഗങ്ങളെ യുദ്ധത്തിനായി ഉപയോഗിച്ചിരുന്നു. അത്തരത്തിൽ അന്നും ഇന്നും യുദ്ധത്തിന് ഉപയോഗിക്കുന്ന ചില ജീവികളെയും മൃഗങ്ങളെയും പരിചയപ്പെടാം.

Animals
Animals

റാറ്റ് അഥവാ എലി. യുദ്ധകാലത്ത് ശത്രുക്കളെ തുരത്താനായി ഉപയോഗിച്ചിരുന്ന ഒരു വിദ്യയാണ് റാറ്റ് എക്സ്പ്ലോസീവ്. ഇത് ഏറ്റവും കൂടുതലായി ഉപയോഗിച്ചത് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് മിൽട്ടറിയായിരുന്നു. ജപ്പാൻ സൈന്യത്തിന്റെ ആയുധ ശേഖരം തകർക്കാനായി ഒരു കൂട്ടം എലികളുടെ ശരീരത്തിനുള്ളിൽ ചെറിയ ബോംബുകൾ കടത്തി വിട്ട് അത് പന്തങ്ങൾ പോലെ ബ്ലാസ്റ്റ് ചെയ്യുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, മണ്ണിനടിയിൽ ഒളിപ്പിച്ചു വെച്ച ബോംബുകൾ കണ്ടെത്താനും ഇവ സഹായിക്കുന്നുണ്ട്. ഇന്ന് പല രാജ്യങ്ങളും റാറ്റുകളെ ന്യുക്ലിയാർ ബോംബാക്കി മാറ്റാനുള്ള പരീക്ഷണത്തിലാണ്.

ബാറ്റ് അഥവാ വവ്വാലുകൾ. വവ്വാലുകളെയും യുദ്ധത്തിനായി ഉപയോഗിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ. രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കൻ മിലിട്ടറിയാണ് യുദ്ധത്തിനായി വവ്വാലുകളെ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ വവ്വാലുകളെ ഉപയോഗിച്ചിരുന്നതിനെ പറയുന്നത് ബാറ്റ് സിഗ്നൽ ബോംബ് എന്നായിരുന്നു. 1940ലാണ് ശാസ്ത്രജ്ഞനായ ആഡംസ് എക്സ്- റേ പ്രോജക്റ്റ് എന്ന പേരിൽ ഈ ആശയം കൊണ്ട് വരുന്നത്. വലിയ വലിയ മിസൈലുകളിൽ ഇത്തരത്തിൽ വവ്വാലുകൾക്കുള്ളിൽ ബോംബുകൾ നിറച്ചു വെക്കുന്നു. ശേഷം ജപ്പാനിലെ ഏറ്റവും ജനസംഖ്യ കൂടിയ സ്ഥലങ്ങളിൽ ഇത്തരം മിസൈലുകൾ ഒരു പാരച്യൂട്ടിൽ ഘടിപ്പിച്ചു ഇറക്കുകയും അവിടം തകർക്കുകയും ചെയ്യുന്നു.

ഇത്പോലെ ഒത്തിരി ജീവികളെ യുദ്ധങ്ങൾക്കായി ഇന്നും ഉപയോഗിക്കുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.