ചില ആളുകള്‍ കാണിച്ച വേറെ ലെവല്‍ മണ്ടത്തരങ്ങള്‍.

മനുഷ്യരായാല്‍ തെറ്റുകള്‍ സംഭവിക്കും. അത് സ്വാഭാവികം. എന്നാല്‍, അത് പാടേ മണ്ടത്തരമായാലോ? ചിരിക്കാന്‍ വേറെ കാരണങ്ങള്‍ അന്വേഷിക്കണ്ടയല്ലേ? ചിലയാളുകള്‍ അങ്ങനെയാണ്. താന്‍ ചെയ്യുന്ന കാര്യം വലിയ മണ്ടത്തരമാണ് എന്ന് പൂര്‍ണ്ണ ബോധ്യമുണ്ട് എങ്കിലും വീണ്ടും ആ കാര്യം ചെയ്തു കൊണ്ടിരിക്കും. അത്തരത്തിലുള്ള പല വീഡിയോകളും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറല്‍ ആയിട്ടുണ്ട്. അത്തരത്തില്‍ ചില ആളുകള്‍ ചെയ്ത ചില മണ്ടത്തരങ്ങളാണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

Another level of stupidity shown by some people

ഹൈഡ്രോ മസാജ്. ഒരുപക്ഷെ, ഹൈഡ്രോ മസാജ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടാകില്ല. നമ്മുടെ നാട്ടില്‍ ഇതിനെ കാര്‍ വാഷ് എന്നാണു പറയുക. അതയത് നമ്മുടെ വാഹനത്തെ നല്ല സോപ്പൊക്കെ പതപ്പിച്ചു നല്ല സുന്ദരന്മാര്‍ ആക്കി മാറ്റാന്‍ ഉപ്യോഗിക്കുന്നതന്‍ ഈ രീതി. എന്നാല്‍ വാഹനം കഴുകുന്ന സ്ഥലത്ത് ആളുകള്‍ കയറി നിന്നാല്‍ എന്താണ് സംഭവിക്കുക. രണ്ട് സ്ത്രീകളാണ് ഈ മണ്ടത്തരം ചെയ്തിട്ടുള്ളത്. അതയത് കാര്‍ കഴുകുന്ന സ്ഥലത്ത് നല്ല സ്പീഡില്‍ വെള്ളമടിച്ചു കഴുകുന്നതിന്‌ താഴെ ഇവര്‍ പോയി നിന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഒന്നും സംഭവിക്കാതെ ഇവര്‍ രക്ഷപ്പെട്ടത്.

അടുത്തത് ഇന്‍ഫ്ലുവന്‍സെഴ്സിന് പറ്റിയ അബദ്ധം. ഇന്ന് സാധനങ്ങള്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നതില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന് നല്ലൊരു പങ്കുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത് ബ്യൂട്ടി പ്രോഡക്റ്റുകളാണ്. അത്തരത്തില്‍ ഒരു ബ്യൂട്ടി വ്ളോഗര്‍ താന്‍ വാങ്ങിയ ഒരു മേക്കപ്പ് പ്രോഡക്റ്റായ കോംബാക്റ്റ് പൌഡറിനെ കുറിച്ച് റിവ്യൂ നടത്തുകയായിരുന്നു. അതയത്, എത്ര പൌഡര്‍ ബ്രഷില്‍ ആക്കിയിട്ടും ആകുന്നില്ല എന്ന്. പിന്നീടാണ്‌ മനസ്സിലാക്കിയത് ആ പൌഡറിന് മുകളില്‍ ഉള്ള ഗ്ലാസ് പേപ്പര്‍ എടുക്കാതെയാണ് ബ്രഷ് അതില്‍ ഉരസി കൊണ്ടിരുന്നത് എന്നത്.

ഇതുപോലെയുള്ള മറ്റു രസകരമായ സംഭവങ്ങള്‍ അറിയാനായി താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക.