ആമസോണ്‍ കാട്ടിലേക്ക് നിധി തേടിയിറങ്ങിയ അയാളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

ആമസോൺ കാടുകളെന്ന് പറയുമ്പോൾ നമ്മുടെ എല്ലാം ഉള്ളിലേക്ക് ഓടിയെത്തുന്ന രൂപമെന്നു പറയുന്നത് ഒരുപക്ഷേ അനക്കോണ്ടയുടെയും ഭീകരങ്ങളായ ചില മൃഗങ്ങളുടേയുമൊക്കെയായിരിക്കും. അത്രമേൽ അപകടകാരികളായ ചില മൃഗങ്ങളാണ് ആമസോൺ കാടുകളിൽ വിഹരിക്കുന്നതെന്ന് ഇതിനോടകം തന്നെ നമ്മൾ പല തരത്തിലുള്ള വാർത്തകളിലൂടെയും മനസ്സിലാക്കിയത്. എന്നാൽ നല്ല ശുദ്ധവായുവുള്ള ഒരു സ്ഥലം കൂടിയാണ് ആമസോൺ വനാന്തരങ്ങളിലെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ആമസോൺ നദിക്കുള്ളിലെ പ്രേത്യേക ജീവവർഗ്ഗത്തിലുള്ള ഒരുപാട് ജീവികളാണ് വസിക്കുന്നതെന്ന് നമ്മൾ അറിഞ്ഞതാണ്.

ഇതൊന്നും ബാധിക്കാതെ ആമസോൺ വനാന്തരങ്ങളിൽ എത്തിയ ഒരു വ്യക്തിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. തന്റെ മുത്തച്ഛൻ പറഞ്ഞുതന്ന ഒരു കഥയായിരുന്നു അവിടേക്ക് പോകുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അവിടെ തിളച്ചു മറിയുന്നോരു നദി ഉണ്ടായിരുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. അത്രത്തോളം തിളച്ചുമറിയുന്ന ഒരു നദി ഉണ്ടായിരുന്നുവെന്നും അതിൽ സ്വർണമുണ്ടായെന്നൊക്കെയാണ് മുത്തശ്ശൻ അയാൾക്ക് പറഞ്ഞുകൊടുത്ത കെട്ടുകഥ.വെറുതെ പറഞ്ഞു കൊടുത്ത ഒരു കെട്ടുകഥ അയാളുടെ മനസ്സിൽ തന്നെ ഇടം നേടുകയും പിന്നീട് അദ്ദേഹം അത് തേടി ഇറങ്ങുകയുമായിരുന്നു ചെയ്തത്.

Amazon Forest
Amazon Forest

എന്നാൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ച് ആമസോൺ വനത്തിലെത്തിയ അദ്ദേഹം താൻ കഥകളിൽനിന്നും മാത്രം അറിഞ്ഞിട്ടുള്ള അത്ഭുതം ഉണർത്തുന്ന നദി കാണുകയാണ്. തിളച്ചുമറിയുന്ന ഒരു നദി. എന്തുകൊണ്ടാണ് ഈ നദി ഇങ്ങനെയായത് എന്ന് ഇതുവരെ ആർക്കും മനസ്സിലാക്കാൻ പറ്റിയിട്ടില്ല. നമ്മുടെ നാട്ടിലെ പല സ്ഥലങ്ങളിലുമുണ്ട് ഇത്തരത്തിലുള്ള നദികളോക്കെ.. പക്ഷേ അവയെല്ലാം ഒന്നെങ്കിൽ അഗ്നിപർവ്വതങ്ങൾക്ക് അരികിലോ മറ്റോയായിരിക്കും സ്ഥിതി ചെയ്യുക. ഇത് അങ്ങനെയോന്നുമല്ല. ഇതിന്റെ അരികിലൊരു അഗ്നിപർവ്വതമൊ അല്ലെങ്കിൽ സ്ഫോടനം നടക്കാനുള്ള സാഹചര്യമോ ഒന്നും തന്നെയില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ നദി ഇങ്ങനെ തിളച്ചുമറിഞ്ഞു കിടക്കുന്നതെന്നത് ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഇതിന്റെ കാരണം തേടി ഒരുപാട് ആളുകൾ എത്തുകയും ചെയ്യുന്നുണ്ട്.

തിളച്ച നദി കാണുവാൻ വേണ്ടി മാത്രമായി ആമസോണിലേക്ക് എത്തുന്നത് നിരവധി ആളുകളാണ്. അവിടെയുള്ള ചില ആദിവാസികളാണ് ഈ നദിയെ സംരക്ഷിക്കുന്നത്. കാരണം ഈ നദി അവർക്ക് ദൈവമാണ് എന്നാണ് വിശ്വസിക്കുന്നത്. അവരുടെ ഈശ്വരനായതുകൊണ്ടാണെന്നും അതുകൊണ്ടാണ് നദിക്ക് ഇങ്ങനെയൊരു പ്രേത്യേകത ഉണ്ടായത് എന്നുമൊക്കെയാണ് അവർ വിശ്വസിച്ചു കൊണ്ടിരിക്കുന്നത്.