ഇവരുടെ പ്രവൃത്തികൾ കണ്ടാൽ ആരായാലും ഇങ്ങനെ ചെയ്യും.

ക്യാമറകൾ ഇന്ന് എല്ലായിടത്തും സജീവമായി തന്നെയുണ്ട്. പലർക്കും ക്യാമറകൾ കാണുമ്പോൾ തന്നെ ഭയമാണ്. പല സംഭവങ്ങളെയും വെളിച്ചത്തുകൊണ്ടുവന്നത് ക്യാമറകളാണ്.അത്തരം ചില സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരുപക്ഷേ ക്യാമറകൾ ഇല്ലായിരുന്നുവെങ്കിൽ നമ്മളിത് അറിയുകപോലും ചെയ്യുമായിരുന്നില്ല.

Air India Staff
Air India Staff

ഏറ്റവും കൂടുതൽ ആളുകളും ആശ്രയിക്കുന്ന ഒരു വിമാന കമ്പനിയാണ് എയർ ഇന്ത്യയെന്ന് പറയുന്നത്. ഇവിടെ എയർഇന്ത്യ കമ്പനിയുടെ ഒരു മോശം രീതിയാണ് കാണാൻ സാധിക്കുന്നത്. എയർ ഇന്ത്യയിൽ ജോലിചെയ്യുന്ന കുറച്ച് ആളുകളോട് തന്റെ ആവശ്യം പറയുന്ന കസ്റ്റമറേയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിനോട്‌ അവിടെ കുറച്ചുനേരം കാത്തിരിക്കാൻ ഇവർ പറയുകയായിരുന്നു. അത്‌ കഴിഞ്ഞതിനു ശേഷം ഇവരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണങ്ങളും ഉണ്ടാവാതെ വന്നപ്പോൾ, അദ്ദേഹം വീണ്ടും ഇവരോട് എന്താണ് എൻറെ ആവശ്യത്തിനുള്ള പരിഹാരം എന്ന് ചോദിക്കുമ്പോൾ ഇവർ ഡൽഹിയിലേക്ക് ഇദ്ദേഹത്തെ വിടുകയാണ് ചെയ്യുന്നത്. ഇവിടെയൊന്നും ചെയ്യാൻ സാധിക്കില്ലെന്നും അവിടെ ചെന്നാൽ സഹായം ലഭിക്കുമെന്നും ഒക്കെയാണ് പറയുന്നത്. ഈ പാവം മനുഷ്യൻ അവിടെ എത്തിയതിന് ശേഷവും അവിടെയുള്ള ജോലികാരുടെ പ്രതികരണം നമുക്ക് കാണാൻ സാധിക്കുന്നതാണ്. പണം മുടക്കി ടിക്കറ്റെടുത്ത ഈ മനുഷ്യനെ അപമാനിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രതികരണം. ഇതെല്ലാം ക്യാമറയിലൂടെയാണ് പുറത്തുവന്നത്. ഒരുപക്ഷേ ക്യാമറയില്ലായിരുന്നെങ്കിൽ ഈ ഒരു കാര്യം ആളുകൾ മനസ്സിലാക്കുക പോലുമില്ലായിരുന്നു.

നമ്മളെല്ലാവരും വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പുറത്തുള്ള ഭക്ഷണത്തിന് രുചി കൂടുതലായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇപ്പോഴത്തെ കാലത്ത് കൊറോണയും മറ്റും ആയതുകൊണ്ട് ഭക്ഷണമെല്ലാം നമുക്ക് ലഭിക്കുന്നത് ഡിസ്പോസിബിൾ പ്ലേറ്റുകളിലും മറ്റുമാണ്. ഈ ഡിസ്പോസിബിൾ പ്ലേറ്റുകൾ നമ്മൾ ആഹാരം കഴിച്ചതിനുശേഷം അവിടെ തന്നെയുള്ള ഒരു വേസ്റ്റ് ബാസ്ക്കറ്റിലേക്ക് ആയിരിക്കും ചിലപ്പോൾ ഇടുന്നത്. എന്നാൽ ഇവിടെ ഒരു സ്ഥലത്തു നിന്നും ഞെട്ടിക്കുന്നോരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു കടയിലെ ജോലിക്കാരൻ ഡിസ്പോസിബിൾ പ്ലേറ്റ് കഴുകിയെടുക്കുന്ന കാഴ്ചയാണ് ക്യാമറയിലൂടെ പുറത്തുവന്നത്. എല്ലാവരെയും നടുക്കുന്നോരു കാഴ്ച തന്നെയായിരുന്നു ഇത്. പിന്നീട് പോലീസ് അവിടെ എത്തുകയും സത്യം മനസ്സിലാക്കുകയും ചെയ്തു. ഇവർ ഇങ്ങനെ ഡിസ്പോസിബിൾ പ്ലേറ്റുകൾ കഴുകിയെടുത്താണ് ആളുകൾക്ക് വീണ്ടും ഭക്ഷണം നൽകുന്നതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.