കാർട്ടൂൺ കഥാപാത്രങ്ങളുടെ അപരന്മാർ.

നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ കാർട്ടൂൺ കഥാപാത്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. പല കാർട്ടൂൺ കഥാപാത്രങ്ങളും നമ്മുടെ കുട്ടി കാലത്ത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അവരോട് പലപ്പോഴും നമുക്ക് വല്ലാത്ത ആരാധന തോന്നിയിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾക്ക് അപരന്മാർ ഉണ്ടായ ഒരു അവസ്ഥ. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് പങ്കു വെക്കുന്നത്.



അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഏതൊരാളുടേയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു രൂപമായിരുന്നു പാർലെ ബിസ്ക്കറ്റിന്റെ കവറിൽ കാണുന്ന ആ പെൺകുട്ടിയുടേത്. വളരെയധികം ഇഷ്ടത്തോടെ ആയിരിക്കും ഒരു പക്ഷെ എല്ലാവരും ആ പായ്ക്കറ്റ് നോക്കിയിട്ടുണ്ടാവുക. നമ്മുടെ കുട്ടിക്കാലം മനോഹരമാക്കാൻ ആ ബിസ്ക്കറ്റിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു എന്ന് തന്നെ പറയണം. നമ്മൾ എല്ലാവരും ഒരുപാട് ഇഷ്ടപ്പെട്ട ഒരു ബിസ്ക്കറ്റ് ആയിരുന്നു. ആ പെൺകുട്ടി യഥാർത്ഥത്തിൽ ഉള്ളതാണ് എന്നും, അതുമല്ല പെയിൻറിങ് ആണ് എന്ന് ഒക്കെ പല വാദങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.



Appearances similar to cartoon characters
Appearances similar to cartoon characters

എന്നാൽ കണ്ടെത്തിയ ഇതിന്റെ പിന്നാമ്പുറങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ, കൂടുതൽ ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് പാർലേജി ബിസ്കറ്റ് എന്നുള്ളത് എന്നത് ഒരു സത്യം തന്നെയാണ്. അതുപോലെ ഡോറയുടെ അതെ രൂപം ഉള്ള ഒരു കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ട് എന്ന് ആരോ പറഞ്ഞിരുന്നു. വിദേശരാജ്യങ്ങളിൽ എവിടെയൊ കുട്ടി ഇപ്പോഴുമുണ്ടെന്ന് പലരും പറയുന്നത്. ഡോറയുടെ അതെ രൂപസാദൃശ്യം ആണ് ആ കുട്ടിക്ക് എന്നാണ് ഈ അവകാശപ്പെടുന്നത്.
അതുപോലെ പല കാർട്ടൂൺ കഥാപാത്രങ്ങൾക്കു സമാനമായ രൂപങ്ങൾ ഉള്ളവരെ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ബാലരമയിലും മറ്റും നമ്മൾ കൂടുതലായും കണ്ടിട്ടില്ലെന്നായിരുന്നു അപ്പൂസ് എന്ന് പറഞ്ഞ് ഒരു കഥാപാത്രം.

അപ്പൂസിനെ പോലെയുള്ള ഒരു യഥാർത്ഥ കുട്ടി ഉണ്ടെന്ന് പല വാർത്തകളും വന്നിരുന്നു. യഥാർത്ഥത്തിൽ ആ കുട്ടിയുമായി രൂപസാദൃശ്യം ആണ് എന്നാണ് പറഞ്ഞത്. അത് പോലെ പല കാർട്ടൂൺ കഥാപാത്രങ്ങളെയും പോലെ പല കുട്ടികളും കാണപ്പെട്ടിട്ടുണ്ട് എന്ന് പല കാലഘട്ടങ്ങളിലായി പലരും തെളിയിക്കുകയും അത്തരത്തിലുള്ള വിവരങ്ങൾ അറിയുകയും ചെയ്തിരുന്നു. നമ്മുടെയൊക്കെ കുട്ടികാലത്ത് എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു ഈ കാർട്ടൂൺ കഥാപാത്രങ്ങൾ. അവരെ പോലെ ഒന്ന് ആകുവാൻ നമ്മൾ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടായിരുന്നു.



ചിലർ അത്തരം കഥാപാത്രങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് കുട്ടികൾ എങ്ങനെ ആകാറുണ്ട്. ഉദാഹരണമായി ഡോറയെ ഇഷ്ടമുള്ള ഒരു വ്യക്തിയാണെങ്കിൽ ഒരുപക്ഷേ തങ്ങളുടെ കുട്ടികൾക്ക് ഡോറയുടെ ഹെയർ സ്റ്റൈൽ പരീക്ഷിക്കും. അപ്പോൾ തീർച്ചയായും ആ ഒരു രൂപം വരാറുണ്ട്. ഒരുകാലത്ത് മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമ ഇറങ്ങിയ സമയത്ത് ആ ഒരു ഹെയർ സ്റ്റൈൽ വളരെയധികം പ്രചാരം നേടിയിരുന്നു. പല കുട്ടികൾക്കും ആ ഒരു ഹെയർ സ്റ്റൈൽ കണ്ടു വരികയും ചെയ്തിരുന്നു.

അത് പല സിനിമകളും ദൃശ്യങ്ങളും ഒക്കെ പലരെയും വല്ലാത്ത രീതിയിൽ തന്നെ സ്വാധീനിക്കാറുണ്ട്. അതിൻറെ സ്വാധീനം ചില ഫാഷൻ സങ്കല്പങ്ങളിലും കാണാറുണ്ട്. ചിലരുടെ രീതികൾ കൊണ്ട് നമുക്ക് ചിലപ്പോൾ ആ കഥാപാത്രങ്ങളെ ഓർമിക്കപ്പെടുന്നത് ആയിരിക്കാം. എങ്കിലും ചിലർ കണ്ടാൽ അതുപോലെ തന്നെയാണ് എന്ന് പറയുന്നവരുമുണ്ട്.