ഇവര്‍ മനുഷ്യന്‍ തന്നെയാണോ? സംശയിക്കേണ്ടിയിരിക്കുന്നു.

പല സിനിമകളും കണ്ടു കഴിഞ്ഞാൽ നമ്മളിൽ ഭൂരിഭാഗം ആളുകളും അത് പോലെയൊക്കെ ആയിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാകും. ഒട്ടുമിക്ക ഇംഗ്ലീഷ് സിനിമകളിലും നാം കണ്ടിട്ടുണ്ടാകും സൂപ്പർ പവർ അല്ലെങ്കിൽ അമാനുഷിക ശക്തിയുള്ള ആളുകൾ. അത്തരം ആളുകളെ കാണുമ്പോൾ നമ്മളും പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും അതുപോലൊരു ശക്തി തനിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന്. സിനിമകളിൽ കാണുന്നത് വെറും കഥാപാത്രങ്ങൾ മാത്രമാണ്. പക്ഷെ, നമ്മളിൽ പല ആളുകളും അത് യാഥാർഥ്യമായി കണക്കാക്കാറുണ്ട്. എന്നാൽ, അപൂർവ്വമായി നമ്മുടെ ഈ ഭൂമിയിൽ പല തരത്തിലുള്ള അമാനുഷിക ശക്തികൾ ഉള്ള ആളുകളുമുണ്ട് എന്നതാണ് സത്യം. അത്തരത്തിലുള്ള ആളുകൾ ആരൊക്കെയാണ് എന്നും എന്തൊക്കെയാണ് അവരുടെ അമാനുഷിക ശക്തിയെന്നും നോക്കാം.



Are they human To be suspected
Are they human To be suspected

വിം ഹോഫ്- ദി ഐസ് മാൻ. ഇദ്ദേഹം ഒരു റിയൽ ലൈഫ് സൂപ്പർ പവർ ഉള്ള മനുഷ്യനാണ് എന്ന് തന്നെ പറയാം. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് എത്ര കഠിനമായ തണുപ്പ് വേണമെങ്കിലും ഇദ്ദേഹത്തിന് താങ്ങാൻ കഴിയും എന്നതാണ്. അറുപത് വയസ്സ് പ്രായമുള്ള ഇദ്ദേഹം നെതർലാന്റിലാണ് താമസിക്കുന്നത്. മൗണ്ട് എവറസ്റ്റ്,മൗണ്ട് കിളിമഞ്ചാരോയൊക്കെ നഗ്‌ന പാദങ്ങളാലാണ് ഇദ്ദേഹം കയറി ഇറങ്ങുന്നത് എന്ന് കേൾക്കുമ്പോൾ അൽപ്പം വിശ്വസിക്കാൻ ബുദ്ദിമുട്ട് ഉണ്ട് എങ്കിലും അത് സത്യമായ ഒരു കാര്യമാണ്. അത്കൊണ്ട് തന്നെ ഇദ്ദേഹത്തെ ഐസ് മാൻ എന്നാണ് അറിയപ്പെടുന്നത്. ആരെക്കൊണ്ടും ജീവിക്കാൻ കഴിയാത്ത തണുപ്പിലും ഇദ്ദേഹം ജീവിച്ച് ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.



ഇതുപോലെയുള്ള സൂപ്പർ പവറുള്ള മറ്റു ആളുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.