തായ്‌വാനിലെ ഈ നാറുന്ന ഭക്ഷണം കഴിക്കാൻ ഞങ്ങൾ തയ്യാറാണോ ?

വ്യത്യസ്തമായ ഭക്ഷണ രുചികൾ ഇഷ്ടപ്പെടുന്നവരാണ് കൂടുതലാളുകളും. തായ്‌ലാൻഡ് പോലെയോരു സ്ഥലത്ത് ഭക്ഷണം വളരെ വ്യത്യസ്തമായ രീതിയിലാണ് അവർ കഴിക്കാൻ ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ വ്യത്യസ്തമായി തായ്‌ലാൻഡ് രുചികളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഐസ്ക്രീം ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഇവിടെ ഒരു സ്പെഷ്യൽ പീനട്ട് ഐസ്ക്രീം നൽകുന്നുണ്ട്. ചീന്തിയെടുത്ത കുറച്ച് പീനട്ടിനൊപ്പം കുറച്ച് ഐസ്ക്രീമും കൂടി വയ്ക്കും, ഇഷ്ടമാണെങ്കിൽ കുറച്ച് മല്ലിയില കൂടി ഇതിൽ നൽകും. അതിനുശേഷം ഇതൊരു റോൾ പോലെ ആക്കിയതിനുശേഷം ആണ് നൽകുന്നത്. വ്യത്യസ്തമായ രുചിയുള്ള ഒരു പീനട്ട് റോൾ ഐസ്ക്രീം ആണിത്. മാത്രമല്ല വ്യത്യസ്തമായ രുചിയും ഇവയ്ക്കുണ്ട്.

Taiwan Food
Taiwan Food

മൂക്ക് പൊത്തിക്കൊണ്ട് ഭക്ഷണം കഴിക്കേണ്ട ഗതികേട് വരികയാണെങ്കിലോ.? അത് വല്ലാത്ത അവസ്ഥ ആയിരിക്കും. കൂടുതൽ ആളുകളും അങ്ങനെ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരല്ല എന്നതാണ് സത്യം. എന്നാൽ അത്തരത്തിൽ ഒരു ഭക്ഷണവും തായ്‌ലാൻഡിൽ ലഭിക്കുമെന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. ഇത് പുളിപ്പിച്ച് സോയബീൻ പാൽ കൊണ്ട് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. ഇതിനു വല്ലാത്ത ദുർഗന്ധമാണ്. മൂക്ക് പൊത്തിപ്പിടിച്ചാണ് ഈ ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഇതിന് എത്രത്തോളം ദുർഗന്ധം ഉണ്ടാകുന്നു അത്രത്തോളം രുചികൂടും എന്നാണ് പറയുന്നത്. ദിവസങ്ങളോ മാസങ്ങളോ മാംസ്യവും വെള്ളവും ചേർത്ത ഉപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കും. അതിനുശേഷം അതിന്റെ പാലെടുക്കും. അതിനുശേഷമാണ് ഈ ഒരു സാധനം ഉണ്ടാകുന്നത്. ദുർഗന്ധമാണ് ഇതിനെന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ ഇത് അല്പം മുൻപിലാണ്.

ഇനിയൊരു ഭക്ഷണത്തെ പറ്റി പറയുകയാണെങ്കിൽ കുറച്ചു വിലകൂടിയ ഭക്ഷണമാണ്. ഇവിടെയുള്ള ഏറ്റവും വിലകൂടിയ ഭക്ഷണം ഒരുപക്ഷേ ഇതുതന്നെയായിരിക്കും. ഒരു പ്രത്യേകതരം മീനിന്റെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണമാണ്. ഇതിന് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ ഇതിന് നല്ല രീതിയിൽ തന്നെ വിലയും വരാറുണ്ട്. വളരെ പ്രത്യേകതയുള്ള ഒരു മത്സ്യത്തിന്റെ മുട്ട കൊണ്ടാണ് ഇതുണ്ടാക്കുന്നത്. സ്വർണനിറത്തിലാണ് ee മുട്ട കാണുന്നത്. കാണുമ്പോൾ തന്നെ കൊതിയൂറുന്ന രീതിയിലുള്ള ഭക്ഷണമാണ്.

ഭക്ഷണ പ്രേമികളുടെ മറ്റൊരു പ്രിയപ്പെട്ട ഭക്ഷണമെന്നു പറയുന്നത് പന്നിയിറച്ചിയും ബേദാമും ചേർന്നുള്ള ഒരു പ്രത്യേകതരം ഭക്ഷണമാണ്. ഇതിനും വിപണിയിൽ വലിയ ആവശ്യക്കാരാണ്.