സ്പോർട്സ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ സ്പോർട്സ് താരങ്ങളുടെ ചില വിചിത്രമായ സ്വഭാവങ്ങൾ നമ്മെ അമ്പരപ്പിക്കും. ഇത്തരത്തിലുള്ള സ്വഭാവങ്ങളുള്ള ആളുകളും സ്പോർട്സിൽ ഉണ്ടോയെന്ന് പോലും നമ്മൾ ചിന്തിച്ചേക്കാം. അത്തരത്തിലുള്ള ചില സ്പോർട്സ് താരങ്ങളുടെ സ്വഭാവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. കേൾക്കുമ്പോൾ വളരെ വിചിത്രമായി തോന്നുന്നു ചില സ്വഭാവങ്ങളെ കുറിച്ച്.
ഗ്രൗണ്ടിൽ നിന്നും പുല്ലു പറിച്ചു തിന്നുന്ന സ്പോർട്സ് കളിക്കാറുണ്ട് എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കുവാൻ സാധിക്കുമോ.? എന്നാൽ അത്തരത്തിലുള്ള ചില താരങ്ങൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. തങ്ങൾക്ക് ഗ്രൗണ്ടിന്നോടുള്ള ഇഷ്ടം അത്രമേൽ പ്രിയപ്പെട്ടതാണെന്ന് കാണിക്കുവാൻ വേണ്ടി മാത്രമല്ല അവർ അത് ചെയ്യുന്നത്. തങ്ങളെ തങ്ങളാക്കിയ ഗ്രൗണ്ടിനോടുള്ള സ്നേഹം കൊണ്ട് കൂടിയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ടെന്നിസ് പോലെയുള്ള മത്സരങ്ങൾക്ക് നല്ല രീതിയിൽ ശരീരം വിയർക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചില ആളുകൾ ചില കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. അത്തരത്തിൽ ഒരു ടെന്നീസ് മത്സരാർത്ഥി വിശ്വസിച്ചിരുന്നത് അവരുടെ സോക്സാണ് അവർക്ക് ഭാഗ്യം കൊണ്ടു വരുന്നത് എന്നാണ്. അതുകൊണ്ട് തന്നെ ഓരോ മത്സരത്തിലും അവർ അവരുടെ ഭാഗ്യം സോക്സ് തെരഞ്ഞെടുക്കുകയും ചെയ്യും. എന്തുവന്നാലും ആ സോക്സ് അവർ മാറ്റില്ല. ചില മത്സരങ്ങളിൽ ചിലർ കാല് ചൊറിഞ്ഞു കൊണ്ടിരിക്കുന്നത് കാണാറുണ്ടല്ലോ. അത്തരത്തിൽ സോക്സ് ധരിക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. വളരെ പെട്ടെന്ന് വിയർക്കുന്ന കാലുകളിൽ ഫംഗസ് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകും. പക്ഷേ സോക്സ് മാറ്റാൻ ഇവർക്ക് താല്പര്യമില്ല. കാരണം അതുതന്റെ ഭാഗ്യമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്.
പലരും പല തരത്തിലുള്ള സാധനങ്ങളാണ് അവരുടെ ഭാഗ്യമായി കാണുന്നത്. ചിലർക്ക് അത് ജേഴ്സിയോക്കെ ആയിരിക്കും. സോക്സ് വരെ ഭാഗ്യമുള്ള വസ്തുക്കളുടെ കൂട്ടത്തിൽ പറയുന്നവരുണ്ട്. എന്നാൽ അണ്ടർവെയർ ഭാഗ്യം നൽകും എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടായിരിക്കുമോ.? അങ്ങനെ ചോദിച്ചാൽ അങ്ങനെയും ചില ആളുകൾ ഉണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഓരോ വട്ടവും ഇദ്ദേഹം കളിനിർത്തുമ്പോൾ ഗ്രൗണ്ടിനു പിറകിലേക്ക് പോയിട്ട് വരുമ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നുമായിരുന്നു. എന്നാൽ പിന്നീട് അതിന്റെ ഭാഗ്യ രഹസ്യം മനസ്സിലാക്കിയതുകൊണ്ടാണ് ഇദ്ദേഹം റിട്ടയർ ആയ സമയത്ത് തന്നെ ടീമിൽ ഉള്ളവർക്ക് സ്വർണത്തിന്റെ ഒരു അണ്ടർവെയർ സമ്മാനിച്ചത്.