കരടി നെയ്യില്‍ നിന്നും പബ്ജിയിലേക്കുള്ള മാറ്റം.

ഇന്ന് നമ്മളിൽ പലരും വ്യത്യസ്തമായ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവരാണ്. എന്തിനു കൂടുതൽ പറയുന്നു നാല് വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾ മുതൽ പ്രായമായ ആളുകൾ വരെ ഇതിന് അടിമപ്പെട്ടവരാണ്. ഒരു കാലത്ത് പാടത്തും പറമ്പിലും ഓടിച്ചാടി തുള്ളി നടക്കുന്ന കുട്ടികളെ കാണുമ്പോൾ തന്നെ നമുക്ക് തന്നെ മനസ്സിനൊരു പോസറ്റീവ് എനർജിയായിരുന്നു. എന്നാൽ ഇന്ന് അത്തരം കാഴ്ച്ചകൾ കാണുന്നത് വളരെ ചുരുക്കം മാത്രമാണ്. ഇന്ന് നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളെ തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും. അവർക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനുമെല്ലാം ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ ഒരു ആൻഡ്രോയിഡ് ഫോൺ അത്യാവശ്യമായി വന്നിരിക്കുന്നു. അവരെല്ലാം തന്നെ ഒട്ടുമിക്ക ഗെയിമുകൾക്കും അടിമപ്പെട്ടിരിക്കുന്നു. ചില ഓണലൈൻ ഗെയിമുകൾ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ജീവൻ വെടിയാനും അതിലുപരി അവരുടെ ഉള്ളിൽ ഒരു അസ്വാഭാവികത സൃഷ്ടിക്കാനും ഒരുപാട് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ആളുകളുടെ ജീവൻ കവർന്ന ഒരു ഗെയിമായിരുന്നു ബ്ലൂവെയിൽ. ഇപ്പോൾ എല്ലാവരും അഡിക്റ്റഡ് ആയ മറ്റൊരു ഗെയിമായിരുന്നു പബ്‌ജി. ഇത് ഒരു പരിധി വരെ ആളുകളുടെ കരിയറിനെ വരെ ബാധിച്ചേക്കാം.

Bear to Pubg

നമ്മൾ ചിന്തിക്കുന്നുണ്ടാകും ഇത്രയും ഓൺലൈൻ ഗെയിമുകൾ വന്നിട്ട് എത്രയായി. ഏകദേശം നമ്മുടെയൊക്കെ മനസ്സിൽ ഉള്ളൊരു അറിവ് എന്ന് പറയുന്നത് അഞ്ചോ പത്തോ വർഷം മുമ്പായിരിക്കണം ഇത്രയും ഓണലൈൻ ഗെയിമുകൾ ആളുകളെ ഇത്രയും ആകർഷിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിന്റെയൊക്കെ എത്രയോ മുമ്പ് ഈ ഗെയിമുകൾ തുടങ്ങിയിട്ടുണ്ട് എന്ന് തന്നെ പറയാം. എന്നാലത് മറ്റൊരു രീതിയിൽ ആണെന്ന് മാത്രം. നിങ്ങൾ അറിയാത്ത ചില രസകരമായ കാര്യങ്ങളിതാ.

ആദ്യം നമുക്ക് കരടി നെയ്യിനെ കുറിച്ച് നോക്കാം. കുറേക്കാലമായി നമ്മളിൽ പലരും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കരടി നെയ്യ്. നമ്മുടെ ശരീരത്തിലെ രോമവളർച്ച കൂട്ടാൻ കരടി നെയ്യ് നല്ലതാണ് എന്നൊക്കെ കേട്ടിട്ടുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ പുരുഷൻമാർക്കാണ് ഈ നെയ്യ് അത്യാവശ്യം. കാരണം മറ്റൊന്നുമല്ല. താടി നന്നായി വളരാൻ വളരെ ഉത്തമമാണ് എന്നാണ് പറയുന്നത്.  കരടിയുടെ ശരീരത്തിൽ ഇത്രയുമധികം നെയ്യുണ്ട് എന്ന് പറയാൻ കാരണം കരടിക്ക് ഒരുപാട് രോമമുള്ളതിനാലാണ്. എന്നാൽ ശരീരത്തിൽ ഏറ്റവും കൂടുതൽ രോമമുള്ള ജീവി കരടിയല്ല. നീർ നായയാണ് ഏറ്റവും കൂടുതൽ രോമമുള്ള ജീവി. നീർ നായയുടെ ഒരു കുഞ്ഞു ഏരിയ എടുത്തു നോക്കിയാൽ അവിടെ ഒരു മില്യണിൽ അധികം രോമം ഉണ്ട് എന്നാണ് പറയുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ നെയ്യ് നീര് നായയുടെ ശരീരത്തിൽ ആയിരിക്കില്ലേ ഉണ്ടാവുക?

യഥാർത്ഥത്തിൽ ഓണലൈൻ ഗെയിമുകൾ തുടങ്ങുന്നത് 1996ലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നമുക്കിടയിൽ ഒരു ഫോണോ ടാബ്‌ലറ്റോ ഉള്ള ആളുകളിൽ 68ശതമാനം ആളുകളും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. അതിൽ 30 ശതമാനത്തോളം ആളുകൾ 50വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.