വമ്പന്‍ തോല്‍വി സമ്മാനിച്ച ലോകത്തിലെ വമ്പന്‍ പ്രൊജെക്റ്റ്കള്‍

മ്യാന്മാർ എന്ന സ്ഥലത്തെ പറ്റി നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. കേട്ടിട്ടുണ്ടാകും എന്ന് പറയുന്നതല്ല അതിനെപ്പറ്റി പഠിക്കാത്തവർ തന്നെ വളരെ വിരളമായിരിക്കും. അവിടെ ഇപ്പോൾ നടക്കുന്നത് പട്ടാള ഭരണം ആണെന്നും നമുക്ക് അറിയാവുന്ന കാര്യമാണ്. ആഡംബരം വിളിച്ചോതുന്ന ഒരു തലസ്ഥാനം ഉണ്ട് മ്യാൻമാറിന് എന്നാണ്. നയ്പിഡോ എന്നാണ് ഇതറിയപ്പെടുന്നത്. ഇവിടുത്തെ റോഡുകൾ പത്തുവരി പാതയാണ്. അങ്ങനെ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. പത്തു വരിപ്പാത എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാൻ സാധിക്കുമല്ലോ. എത്രത്തോളം വലിയൊരു റോഡ് ആയിരിക്കും അത് എന്ന്.

Big projects in the world that have suffered huge setbacks
Big projects in the world that have suffered huge setbacks

മാത്രമല്ല വികസിതമായ പല കാര്യങ്ങളും നമുക്കിവിടെ കാണാൻ സാധിക്കും. പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യം മാത്രം അവിടെ ഇല്ല.തിരക്ക് ഇല്ല എന്നത് ആണ്. പോപ്പുലേഷൻ വളരെയധികം കുറവായിട്ടുള്ള ഒരു സ്ഥലമാണ് ഇത്‌. അവിടെയാണ് മ്യാൻമാർ തലസ്ഥാനം ആക്കിയത്. അവിടുത്തെ പറ്റിയുള്ള ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. മൂന്നാമത്തെ വലിയ നഗരമായ മ്യാൻമറിന്റെ തലസ്ഥാനം നയ്പിഡോ യൂണിയൻ ടെറിട്ടറിയുടെ മധ്യഭാഗത്താണ് നഗരം സ്ഥിതി ചെയ്യുന്നത് .

മ്യാൻമറിലെ നഗരങ്ങളിൽ നിന്ന് ഇത് അസാധാരണമാണ്, കാരണം ഇത് ഏതെങ്കിലും സംസ്ഥാനത്തിനോ പ്രദേശത്തിനോ പുറത്ത് പൂർണ്ണമായും ആസൂത്രണം ചെയ്ത നഗരമായാണ് കാണാൻ കഴിയുന്നത് .2005 നവംബർ 6-ന് മ്യാൻമറിന്റെ ഭരണതലസ്ഥാനമായി; ഔദ്യോഗികമായി, ആംഡ് ഫോഴ്സസ് ദിവസം പൊതു അവതരിപ്പിക്കപ്പെട്ടത് 27 മാർച്ച് 2006 ഇൽ ആയിരുന്നു.മ്യാൻമർ ഗവൺമെന്റിന്റെ ആസ്ഥാനമെന്ന നിലയിൽ , യൂണിയൻ പാർലമെന്റ് , സുപ്രീം കോടതി , പ്രസിഡൻഷ്യൽ പാലസ് , മ്യാൻമർ മന്ത്രിസഭയുടെ ഔദ്യോഗിക വസതികൾ , സർക്കാർ മന്ത്രാലയങ്ങളുടെയും സൈന്യത്തിന്റെയും ആസ്ഥാനം എന്നിവയുടെ സ്ഥലമാണ് നയ്പിഡോ എന്നത് .

വലിയ വലിപ്പവും വളരെ കുറഞ്ഞ ജനസാന്ദ്രതയുമുള്ള അസാധാരണമായ സംയോജനത്താലും നയ്പിഡോ ശ്രദ്ധേയമാണ്. 24-ഉം 25-ഉം ആസിയാൻ ഉച്ചകോടി , മൂന്നാമത് ബിംസ്റ്റെക് ഉച്ചകോടി, ഒമ്പതാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടി , 2013-ലെ തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് ഒക്കെ ഈ നഗരം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകൾ ഇവിടെ ശ്രദ്ധാപൂർവ്വം ക്രമീകരിച്ചിരിക്കുന്നു,. കൂടാതെ റാങ്കും വൈവാഹിക നിലയും അനുസരിച്ച് അപ്പാർട്ട്മെന്റുകൾ അനുവദിച്ചിരിക്കുന്നുണ്ട് . നഗരത്തിൽ 1,200 നാല് നിലകളുള്ള അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ കാണാൻ കഴിയും .

അപ്പാർട്ട്മെന്റ് കെട്ടിടങ്ങളുടെ മേൽക്കൂരകൾ അവരുടെ താമസക്കാരുടെ ജോലികൾക്കനുസൃതമായി വർണ്ണാഭമായിരിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയ ജീവനക്കാർ നീല മേൽക്കൂരയുള്ള കെട്ടിടങ്ങളിലും കൃഷി മന്ത്രാലയ ജീവനക്കാർ പച്ച മേൽക്കൂരയുള്ള കെട്ടിടങ്ങളിലുമാണ് താമസിക്കുന്നത് എന്ന് കാണാൻ കഴിയുന്നു . ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥർ മാൻഷനുകളിലാണ് താമസിക്കുന്നത്.അതിൽ ഏകദേശം 50 എണ്ണം ഉണ്ട്. എന്നാൽ , 2019-ൽ, ഏതാനും മന്ത്രിമാരുടെ മാൻഷനുകൾ ഉപയോഗിക്കാതെയും അവഗണിച്ച അവസ്ഥയിലും പടർന്നുകയറുന്ന കോമ്പൗണ്ടുകളിൽ അവശേഷിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇനിയും ഉണ്ട് ഈ സ്ഥലത്തെ കുറിച്ച് അറിയാൻ കൂടുതൽ കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കികൊണ്ടുള്ള വിഡിയോ ആണ് വിഡിയോ ആണ് ഈ പോസ്റ്റിനോപ്പം പങ്കുവച്ചിരിക്കുന്നത്. വിശദമായി വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.ഇത്തരത്തിൽ അറിവ് നിറയ്ക്കുന്ന വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.