ഏറ്റവും ആഴം കൂടിയ സമുദ്രങ്ങളിലാണ് സ്രാവിനെ കാണാറുള്ളത്. ഇവ ചില സമയങ്ങളിൽ വലിയ രീതിയിൽ തന്നെ ആക്രമികൾ ആയി മാറാറുണ്ട്. കടലിൽ പോയ പോയ പല ആളുകളുടെയും ജീവനെടുത്ത ഒത്തിരി കഥകൾ നമ്മൾ പലപ്പോഴായി കേട്ടിട്ടുള്ളതുമാണ്. ഇവയുടെ ഭീമമായ രൂപം തന്നെ ആളുകളിൽ ഏറെ ഭയമുണർത്തുന്നതാണ്. എങ്കിൽ കാഴ്ച്ചയിൽ ഇവ ഏറെ കൗതുകമുണർത്തുന്നവയുമാണ്. എങ്കിലും ഇവ എപ്പോഴും ആക്രമികൾ ആകുന്നില്ലതാനും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തിരിയാളുകൾ വലിയ വലിയ ഭീമൻ സ്രാവുകളെ പിടി കൂടിയിട്ടുണ്ടാകും. അവയെ കുറിച്ച് നോക്കാം.
ഗ്രേറ്റ് വൈറ്റ് ഷാർക്ക്. അമേരിക്കൻ സമുദ്ര ഗവേഷകർ 2019 ൽ സമുദ്ര പര്യടനത്തിനടിയിൽ ഒരു ഭീമൻ ഗ്രേറ്റ് വൈറ്റ് സ്രാവിനെ പിടികൂടി. ഏകദേശം 13അടി നീളമായിരുന്നു. വളരെ അക്രമകാരിയും ഊർജ്ജസ്വലത അൽപ്പം കൂടുതലുള്ള സ്രാവാണ് ഗ്രേറ്റ് വൈറ്റ് ഷാർക്. ഇവയുടെ ശരീരത്തിൽ തുടർന്ന് നടത്തിയ പഠനത്തിൽ അവയുടെ പല്ലുകൾക്ക് പരിക്ക് സംഭവിച്ചതായി കണ്ടെത്തി. ഏതോ വലിയ ജീവിയുമായുള്ള തർക്കത്തിനിടയിൽ സംഭവിച്ച പരിക്കാകാം എന്നാണ് ഗവേഷകർ പറയുന്നത്. ഇതിന്റെ പ്രായം അൻപത് വയസ്സായിരുന്നു. ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ആയുർദൈർഘ്യം എന്ന് പറയുന്നത് എഴുപത് വയസ്സാണ്.
അടുത്തതായി സ്ലാഷ് ദി ഷാർക്. സ്ലാഷ് എന്നാണ് ഈ സ്രാവുകളെ അറിയപ്പെട്ടിരുന്നത്. പ്രധാനമായും അഞ്ചു മീറ്റർ നീളമാണ് ഇവയ്ക്കുണ്ടാവുക. ഡിസ്‌കവറി ചാനലിൽ ഉണ്ടായിരുന്ന ഷാർക് വീക്ക് എന്ന പ്രോഗ്രാമിലെ താരമായിരുന്നു സ്ലാഷ്. ഈ സ്ലാഷിനെ ആസ്പദമാക്കി 2013 ൽ ഒരു ഡോക്യു്മെന്ററി ഇറക്കി. അതിനെ പതിനാറടി നീളമായിരുന്നു. എന്നാൽ അതിന്റെ മുഖത്തിന്റെ ഒരു വശത്തായി വലിയൊരു മുറിവുണ്ടായിരുന്നു. എന്തോ വലിയ അപകടത്തിൽ സംഭവിച്ചതായിരിക്കാം എന്ന് ഗവേഷകർ കണ്ടെത്തി. മോശം മനോഭവത്തോടു കൂടി നടക്കുന്ന വെള്ള സ്രാവ് എന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. ഇവയെക്കുറിച്ചും മറ്റു വലിയ സ്രാവുകളെ കുറിച്ചും കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.