തകർന്നടിഞ്ഞ ഇന്ത്യൻ കോടീശ്വരന്മാർ.

വിജയിച്ചവരുടെ കഥകൾ മാത്രമാണ് എപ്പോഴും കേൾക്കുക. എന്നാൽ പരാജയപ്പെട്ടവരുടെ കഥകൾക്കും പറയാനുണ്ടാകും ചില കാര്യങ്ങളൊക്കെ. വലിയ ഉയരത്തിൽ നിന്നും താഴേക്ക് വീഴുന്നത് വല്ലാതെ വേദനിപ്പിക്കുന്ന ഒരവസ്ഥ തന്നെയാണ്. നല്ല സാമ്പത്തിക ലാഭം നേടിയ സംരംഭങ്ങൾ നശിച്ചു പോയാലോ.? അങ്ങനെ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.കോടികൾ ആസ്തി ഉണ്ടായിരുന്ന സംരംഭങ്ങൾ പെട്ടെന്ന് ഒരു ദിവസം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുമ്പോൾ അത് സഹിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും.

Broken Indian billionaires
Broken Indian billionaires

അത്തരത്തിലുള്ള ഒരാളെ പറ്റി പറയുമ്പോൾ ആദ്യം എടുത്ത് പറയേണ്ടത് വിജയ് മല്യയെ പറ്റിയാണ്. ലാഭത്തിന്റെ കൊടുമുടിയിൽ നിന്ന് ഒരു കമ്പനി ആയിരുന്നു വിജയ് മല്യയുടെ. എന്നാൽ അദ്ദേഹത്തിന് നഷ്ടം പറ്റിയത് കിംഗ്ഫിഷർ എന്ന ഒരു എയർലൈൻ വാങ്ങിയ സമയത്തായിരുന്നു. കിംഗ്ഫിഷർ എയർലൈൻസ് ലാഭത്തിന്റെ അരികിൽ പോലും എത്താൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. തങ്ങളുടെ ജോലിക്കാരുടെ ശമ്പളം കുറച്ചും, ചാർജ് വർധിപ്പിച്ചും ഒക്കെ കിംഗ്ഫിഷർ എയർലൈൻസ് ലാഭത്തിന് അരികിലെത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ലാഭം അപ്പോഴും കിട്ടാക്കനിയായി തന്നെ ഇരുന്നു. അങ്ങനെയാണ് വിജയ് മല്യയ്ക്ക് വലിയൊരു നഷ്ടത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടി വരുന്നത്.

പിന്നീട് മനസ്സിലാക്കാൻ സാധിക്കുന്നത് നമുക്കെല്ലാം സുപരിചിതമായ ഒരു കമ്പനിയായ വീഡിയോകോണിന്റെ മുതലാളിയെ പറ്റിയാണ്. വീഡിയോകോൺ എന്ന കമ്പനി കേരളത്തിൽ എത്രത്തോളം പ്രസിദ്ധമായിരുന്നു എന്ന് ഓരോരുത്തർക്കും അറിയാം. എന്നാൽ വളരെ പെട്ടെന്നായിരുന്നു വീഡിയോകോൺ കമ്പനിയുടെ തകർച്ച. അദ്ദേഹത്തിൻറെ ചില അശ്രെദ്ധകൾ ഉണ്ടായിരുന്നു.അതാണ് ഒരു വലിയ തകർച്ചയിലേക്ക് കമ്പനിയെ കൂപ്പുകുത്തിച്ചത്. പിന്നീട് അദ്ദേഹം പാപ്പരായി സ്വയം അവരോധിക്കുകയും ആയിരുന്നു. പലകാര്യത്തിലും പലരും തങ്ങളുടേതായ രീതിയിൽ ഒരു സംരംഭം എടുത്തു കൊണ്ടു വരികയും അതിനുശേഷം അത് നഷ്ടത്തിലേക്ക് പോകുമ്പോൾ ആത്മഹത്യ ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട്.

അങ്ങനെയുള്ള ഒത്തിരിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട് . പലപ്പോഴും ചിലർക്ക് ഇത്തരം കാര്യങ്ങൾ ഒരിക്കലും സഹിക്കാൻ കഴിയില്ല. എങ്കിലും ചില അസ്വസ്ഥതകൾ മൂലമായിരിക്കും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാവുന്നത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇവർ രണ്ടുപേരും ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരത്തിൽ ലാഭത്തിൽ നിന്നിട്ട് നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീണുപോയ നിരവധി ആളുകൾ ഉണ്ട്.