വിമാനം ഫാക്റ്ററിയില്‍ നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ ?

എപ്പോഴെങ്കിലു വിമാനങ്ങൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ബോയിങ്ങിന്റെ വിമാന ഫാക്റ്ററികളിൽ എങ്ങനെയാണ് വിമാനങ്ങൾ നിർമ്മിക്കുന്നത് എന്ന് നോക്കാം?

ലോകത്താകമാനമുള്ള വിമാന സർവീസ് കമ്പനികൾക്ക് വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന ഒരു വമ്പൻ കമ്പനി തന്നെയാണ് ബോയിങ് എന്ന കൊമ്പൻ. അമേരിക്കയിലുള്ള അവരുടെ അത്യാധുനികമായ ഫാക്റ്ററിയിൽ നിരവധി പ്രൊഡക്ഷൻ ലൈനുകൾ ഉപയോഗിച്ച് വെറും ഒമ്പത് ദിവസം കൊണ്ടാണ് ഒരു വിമാനം നിർമ്മിച്ച് പുറത്തിറക്കുന്നത്. എങ്ങനെയാണ് ഇവർ ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഒരു വിമാനം നിർമ്മിക്കുന്നത് എന്ന് നോക്കാം.

Building a Boeing 747
Building a Boeing 747

ആദ്യ കാലങ്ങളിലൊക്കെ വിമാനങ്ങളുടെ ബോഡി നിർമ്മിച്ചിരുന്നത് അലുമിനിയം ഉപയോഗിച്ചായിരുന്നു. എന്നാൽ ഇപ്പോൾ അലുമിനിയം മാറ്റി വിമാനങ്ങളുടെ ബോഡി നിർമ്മിക്കുന്നത് തൂക്കം കുറഞ്ഞ എന്നാൽ ബലം കൂടിയ കാർബൺ ഫൈബറുകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. വിമാനങ്ങളുടെ മുൻഭാഗം എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നോക്കാം.

കാർബൺ ഫൈബറുകൾ കൊണ്ട് കൃത്യമായ ഷെയ്പ്പിൽ നിർമ്മിച്ച ശേഷം ഇതിനെ ഒരു വലിയ ഓവനിലേക്ക് മാറ്റി സെറ്റാക്കുന്നു. ഇതുപോലെത്തന്നെ വിമാനത്തിന്റെ നടു ഭാഗവും ചിറകുകളുമെല്ലാം നിർമ്മിച്ചെടുക്കുന്നു. ഇവിടെ നിന്നും അസംബിൾ ചെയ്യുന്ന ഫാക്റ്ററികളിലേക്ക് ബോയിങ്ങിന്റെ തന്നെ വലിയ കാർഗോ വിമാനങ്ങളിൽ നേരത്തെ നിർമ്മിച്ചിട്ടുള്ള ഭാഗങ്ങൾ എത്തിക്കുന്നു. ശേഷം അസംബ്ലിങ് ചെയ്യുന്നു. ആദ്യം തന്നെ ചിറകുകൾ നടു ഭാഗത്തോട് ചേർത്തു പിടിപ്പിക്കുന്നു. അതിനു ശേഷം മുന്നിലും പിന്നിലുമുള്ള ഭാഗങ്ങൾ ചേർക്കുന്നു. മെഷീനുകൾ ഉപയോഗിച്ച് കമ്പ്യുട്ടറുകളുടെ സഹായത്തോടു അങ്ങേയറ്റം സൂക്ഷമതയോടെ ചെയ്യുന്ന ഒരു ഓപ്പറേഷൻ തന്നെയാണിത്.

ഇതിനെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.