പത്രങ്ങളിലും അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളും ഒക്കെ നമ്മൾ കൂടുതലായും കേൾക്കുന്ന ഒരു വാർത്തയാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്നുള്ളത്. ചിലപ്പോൾ ഈ വാർത്തയുടെ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ ആയിരിക്കും അവർ പോലുമറിയാതെ ചില വീഡിയോകളും മറ്റും പ്രസിദ്ധീകരിക്കുന്നതിന്റെ പേരിലായിരിക്കും അവർ ആത്മഹത്യ തിരഞ്ഞെടുത്തത് എന്ന് അറിയുന്നത്. പലപ്പോഴും നമുക്ക് അറിയില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. നമ്മൾപോലും അറിയാത്ത രീതിയിൽ ചില ഹിഡൻ ക്യാമറകൾ നമ്മെ കാണുന്നുണ്ടായിരിക്കാം. അങ്ങനെയൊക്കെയാണ് ഇത് സംഭവിക്കുന്നത്.
ഇത്തരത്തിൽ എല്ലാവരും അറിയേണ്ടതായ ഒരു വിവരമാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ സഹായകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. സാങ്കേതികവിദ്യ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുറ്റകൃത്യങ്ങളും കൂടുന്നുണ്ട്. എല്ലായിടത്തും ഇപ്പോൾ ക്യാമറകളാണ്. എന്തിന് ഒരു പോക്കറ്റിൽ പേന ആയി വേണമെങ്കിൽ ക്യാമറകൾ വെച്ച് പിടിപ്പിക്കുന്നതാണ്. ആമസോൺ പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ തുച്ഛമായ വിലയ്ക്കാണ് ചില ഹിഡൻ ക്യാമറകൾ ലഭിക്കുന്നത്. അത്തരം ക്യാമറകളെ പറ്റി അറിയേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.
ചിലപ്പോൾ ഒരു ഹോട്ടലിലോ അല്ലെങ്കിൽ നമ്മൾ കയറുന്ന ഒരു മുറിയിലോ ഒക്കെ ആയിരിക്കും ഇത് ഉണ്ടായിരിക്കുന്നത്. ഒരു കുപ്പിക്കുള്ളിൽ ക്യാമറ വയ്ക്കുവാൻ സാധിക്കും, അതിനുശേഷം ഇതിൽ വെള്ളം നിറച്ചു വെയ്ക്കുവാനും സാധിക്കും. പെട്ടെന്ന് ബാത്റൂമിലേക്ക് കയറുമ്പോൾ അവിടെ ഒരു കുപ്പി ഇരിക്കുകയാണെങ്കിൽ അത് ശ്രദ്ധിച്ചു നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലപ്പോൾ ആ കുപ്പി ഒരു ക്യാമറ ആയിരിക്കാം. നമ്മൾ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കാം അതിനുള്ളിൽ ചിലപ്പോൾ നമുക്ക് ക്യാമറ കാണാൻ സാധിക്കാത്തത്. വെള്ളമൊഴിച്ച് വെച്ചാലും കുപ്പിക്കുളിലെ ക്യാമറ നന്നായി തന്നെ ജോലി ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. അത് പോലെ ചെറിയ സ്ക്രൂ പോലെയുള്ള ക്യാമറകളും ഇറങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരു ക്യാമറ ഉപയോഗിച്ച് ഒരാൾ ചെയ്ത കാര്യം അറിഞ്ഞാൽ തീർച്ചയായും ഞെട്ടിപോകും.
ഇദ്ദേഹം ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. അതിനുശേഷം ആ ഹോട്ടലിലെ സിസിടിവി ക്യാമറയുടെ അരികിലായി തന്നെ ഈ കുഞ്ഞു ക്യാമറയും ഇദ്ദേഹം വച്ചു. കട്ടിലിനു അരികിലായി തന്നെ. പിന്നീട് ഇദ്ദേഹം മുറിയിൽ നിന്ന് പോവുകയും ചെയ്തിരുന്നു. എന്നാൽ വൈഫൈയുടെ സഹായത്തോടെ ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതൊരു ഹണിമൂൺ കോട്ടേജ് കൂടി ആയിരുന്നു. പിന്നീട് വന്ന ദമ്പതികളുടെ ഒക്കെ അശ്ലീല വീഡിയോ എടുത്ത് ഇദ്ദേഹം പല സൈറ്റുകളിൽ ഇടുന്നതാണ് കാണാൻ സാധിച്ചത്. പോലീസ് പിടിച്ചപ്പോൾ ഇയാളുടെ ലാപ്ടോപ്പിൽ നിന്നും ഏകദേശം 2500 ഓളം വീഡിയോ ആണ് ലഭിച്ചത്. ആരുമറിയാതെ ചെയ്തു പോകുന്നതാണ് ഇത്തരം ക്യാമറകൾ. ഇവയൊക്കെ എവിടേലും വെച്ചിട്ടുണ്ടോ എന്ന് അറിയുക പോലുമില്ല.
പ്രത്യേകിച്ച് ഹോട്ടലുകളിലും മറ്റും പോവുകയൊ മുറി എടുക്കുകയോ ചെയ്യുകയാണെങ്കിൽ നമ്മുടെ കട്ടിലിനോട് ചേർന്ന് എന്തെങ്കിലും ഒക്കെ ഉണ്ടോ എന്ന് നന്നായി തന്നെ ശ്രദ്ധിച്ചു നോക്കണം. പല ഹോട്ടലുകളിലും ഇത്തരം സംഭവങ്ങൾ ഒക്കെ നടക്കുന്നുണ്ട്. നാളെ മറ്റുള്ളവർക്ക് മുൻപിൽ ഒരു പരിഹാസ പാത്രമായി നമ്മൾ നിൽക്കാൻ പാടില്ല. നമ്മുടെ സുരക്ഷാ നമ്മൾ തന്നെയാണ് ഉറപ്പാക്കേണ്ടത്. തലയിൽ പുരട്ടുന്ന ജെല്ലിന്റെ ആകൃതിയിൽ വരെയുള്ള അല്ലെങ്കിൽ ജെല്ലിന്റെ ഉള്ളിൽ വരെ വയ്ക്കുവാൻ സാധ്യതയുള്ള ക്യാമറകൾ ഇറങ്ങിയിട്ടുണ്ട്. അത്തരം ക്യാമറകളെ പറ്റി വിശദമായി തന്നെ അറിയാം.