മുതലാളിമാര്‍ക്ക് കിടിലന്‍ പണി കൊടുത്ത തൊഴിലാളികള്‍.

ഒരാളുടെ കീഴില്‍ പണിയെടുക്കുമ്പോള്‍ നമുക്ക് ഒട്ടേറെ പരിമിധികളും പ്രശ്നങ്ങളുമുണ്ടാകും. പരിമിതികള്‍ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മതിയാകാതെ വരും. കാരണം പല മുതലാളിമാരും പല രീതിയിലാണ് തങ്ങളുടെ തൊഴിലാളികളോട് പെരുമാറുന്നത്. ചിലര്‍ എല്ലു മുറിയെ പണിയെടുപ്പിച്ചിട്ട് പോകുന്ന സമയത്ത് കാശ് ചോദിക്കുമ്പോള്‍ പിന്നീട് തരാം അല്ലെങ്കില്‍ മടുപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങള്‍ തുടങ്ങിയവയൊക്കെ ആയിരിക്കും. മറ്റു ചിലരാകട്ടെ കസ്റ്റമേഴ്സിന് മുന്നില്‍ വെച്ച് തൊഴിലാളികളെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാകും. അതുമല്ലെങ്കില്‍ എത്ര ജോലി എടുത്താലും വേതനം നല്‍കാതെ കുറ്റങ്ങള്‍ ബാക്കിയാകും. ഇതിനൊക്കെ പുറമേ തൊഴിലാളികളെ കൊണ്ട് ഓവര്‍ ടൈം ജോലി എടുപ്പിക്കുന്ന എത്രയോ മുതലാളിമാര്‍ നമുക്ക് ചുറ്റുമുണ്ട്.  ഇത്തരത്തിലുള്ള മുതലാളിമാരോട് സകല ദേഷ്യവും കലിപ്പും ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ നമുക്കിടയിലുണ്ട്. നമ്മുടെ നാട്ടില്‍ മുതലാളിയോട് കലിപ്പ് തീര്‍ക്കാന്‍ രു പക്ഷെ ജോലിക്ക് പോകതിരുന്നു കൊണ്ട് ആ ദേഷ്യം തീര്‍ക്കും. എന്നാല്‍ പുറമെയുള്ള രാജ്യക്കാര്‍ ഉള്ളിലുള്ള ദേഷ്യം അത് പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.

Cat wheel loader with car
Cat wheel loader with car

ഒരു തൊഴിലാളി അദ്ദേഹത്തിന്‍റെ മുതലാളിയോട് ചെയ്തത് എന്താണ് എന്ന് നോക്കാം. മുതലാളിയോട് അതിയായ ദേഷ്യം തോന്നിയ സമയത്ത് മുതലാളിയുടെ നല്ല വെളുവെളുത്ത മെഴ്സിഡസ്ബെന്‍സ് അതാ മുന്നില്‍ കിടക്കുന്നു. പിന്നെ ഒട്ടും വൈകിച്ചില്ല. ആ തൊഴിലാളി ഓടിച്ചു കൊണ്ടിരുന്ന ക്യാറ്റ് വീലര്‍ ലോഡര്‍ ആ ബെന്‍സിനു മുകളിലൂടെ കയറ്റി ഇറക്കി. മുന്നില്‍ കിടക്കുന്നത് ബെന്‍സ് ആയതു കൊണ്ട് തന്നെ അത്ര വേഗം ചതഞ്ഞമരാന്‍ കുറച്ചു പാടു പെട്ടു. ഈ കാഴ്ച്ച കണ്ടു നിന്നവരെല്ലാം തലയില്‍ കൈവെച്ചു പോയി. ഒരു പക്ഷെ, അങ്ങനെ ചെയ്യാന്‍ എന്തെങ്കിലും ശക്തമായ കാരണം കാണും.

ഇനി അല്‍പ്പം ക്ഷമ കൂടുതല്‍ ഉള്ള ഒരു തൊഴിലാളിയുടെ കാര്യം നോക്കാം. ഒരു ബക്കറ്റു വെള്ളവുമായി തന്‍റെ മുതലാളിക്ക് പണി കൊടുക്കാന്‍ വേണ്ടി അയാളെയും കാത്ത്ഓഫീസിന്‍റെ മുന്‍ വശത്തുള്ള ടറസിനു മുകളില്‍ ഇരുന്നത് എത്ര സമയം ആണെന്നറിയോ? അതും കയ്യില്‍ ഒരു ബക്കറ്റും വെള്ളവുമായി കുനിഞ്ഞു നിന്ന് കൊണ്ട്. അങ്ങനെ അദ്ദേഹത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മുതലാളി പുറത്തേക്കിറങ്ങി. ഉടന്‍ തന്നെ ആ വെള്ളം അയാള്‍ക്ക് നേരെ ഒഴിച്ച്. ശരീരം മൊത്തം നനഞ്ഞു. മുതലാളി തിരിഞ്ഞു നോക്കുമ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടു. എന്തായാലും വളരെ രസകരമായിട്ടുണ്ട്. ഇത് പോലെയുള്ള വീഡിയോകള്‍ കാണാന്‍ താഴെയുള്ള വീഡിയോ കാണുക.