നീര്‍ക്കോലി അത്ര നിസ്സരനല്ല.. കടിയെന്നാല്‍ ഇതാണ് കടി.

നമ്മുടെ ഈ ഭൂമിയില്‍ ഒരുപാട് ജീവജാലങ്ങള്‍ വസിക്കുന്നുണ്ട് അതില്‍ അപകടകാരികളായതും അല്ലാത്തതുമായ ഒരുപാട് ജീവികളുണ്ട് അതില്‍ മനുഷ്യര്‍ക്ക്‌ വലിയ അപകടകാരിയല്ലാത്ത നമ്മുടെ പരിസരങ്ങളിലുള്ള തോടുകളിലും കുളങ്ങളിലും പുഴയോട് ചേര്‍ന്നുള്ള പരിസരങ്ങളിലും സജീവമായി കാണപ്പെടുന്ന ഒട്ടുംവിഷമില്ലാത്ത പാമ്പിനത്തില്‍പ്പെട്ട ജീവിയാണ് നീര്‍ക്കോലി. ആവാസവ്യവസ്ഥയും ഭക്ഷണ ലഭ്യതയും അനുസരിച്ച് ശരീരത്തിന്‍റെ നിറത്തിലും വലുപ്പത്തിലും രൂപമാറ്റം സംബവിക്കാറുണ്ട് ഇവയ്ക്ക്. സുഭിക്ഷമായി ആഹാരം ലഭിക്കുന്നവയ്ക്ക് വളരെ അതികം നീളവും വണ്ണവും കാണാറുണ്ട്. ഇവയ്ക്ക് വിഷ്മില്ലെങ്കിലും നന്നായി കടിക്കുന്ന സ്വഭാവക്കാരാണ് ഇവയുടെ പല്ലുകള്‍ ഉള്ളിലേക്ക് അല്‍പ്പം വളഞ്ഞ് നിരനിരയായിട്ടുള്ള പല്ലുകള്‍ ആയത്കൊണ്ട്തന്നെ കടികിട്ടിയാല്‍ നല്ലരീതിയില്‍ വേദന അനുഭവിക്കാനുള്ള സാധ്യത കൂടുതാലാണ്.

Checkered Keelback
Checkered Keelback

നീര്‍ക്കോലിയുടെ കടികിട്ടിയാല്‍ വിഷമില്ലന്ന് കരുതി ചികിത്സിക്കാതിരിക്കരുത് കാരണം പലതരം മീനുകളെയും തവളകളെയും ആഹരമാക്കുന്നത്കൊണ്ട് ഇവയുടെ വായയില്‍ ബാക്റ്റീരിയകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അത്കൊണ്ട് അണുബാധ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതല്‍ പെണ്‍ പാമ്പുകള്‍ക്കാണ് നീളം കൂടുതലായി കാണപ്പെടുന്നത് ഇണ ചേരുന്ന സമയം പെണ്‍പാമ്പിന്‍റെ കൂടെ ഒന്നിലധികം ആണ്‍ പാമ്പുകളെ കാണാറുണ്ട്. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലാണ് ഇവ മുട്ട ഇടാറുള്ളത് 50-70 മുട്ടകള്‍ വരെ ഇവഇടു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് അതിജീവനം വളരെ പ്രയസാമാണ് കാരണം പലതരം തവളകളും പക്ഷികളും ഇവയുടെ കുഞ്ഞുങ്ങളുടെ ശത്രുകളാണ്.