ബീജത്തിൽ നിന്നും പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്‌ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമ്മുടെ സമൂഹത്തിൽ സാധാരണമാണ്. ക്യാരി ബാഗുകളും ബോട്ടിലുകളും മുതൽ പൊതിയുന്ന ഉൽപ്പന്നങ്ങളും വരെ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു പ്ലാസ്റ്റിക്‌. വർഷങ്ങളായി പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടൺകണക്കിന് പ്ലാസ്റ്റിക് ഉപയോഗിക്കുകയും അശ്രദ്ധമായി വലിച്ചെറിയുകയും ചെയ്യുന്നു, ഇത് സമുദ്രത്തിലേക്കും കടലിലേക്കും നിരവധി ലാൻഡ്‌ഫില്ലുകളിലേക്കും വഴിമാറുന്നു. പെട്രോകെമിക്കലുകളിൽ നിന്നാണ് പ്ലാസ്റ്റിക് നിർമ്മിക്കുന്നത് എന്നതിനാൽ പരിസ്ഥിതി മലിനീകരണം സൃഷ്ട്ടിക്കുന്നു. പ്ലാസ്റ്റിക് കേടുവന്നുപോകാന്‍ നൂറ്റാണ്ടുകളെടുക്കും, വളരെ കുറച്ച് മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ എന്നതും നാം മറക്കരുത്.

Chinese scientists discover eco-friendly plastic
Chinese scientists discover eco-friendly plastic

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചൈനയിലെ ടിയാൻജിൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ സാൽമൺ മത്സ്യത്തിന്റെയും സസ്യ എണ്ണയുടെയും ബീജം ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്തു. സാൽമൺ ബീജത്തിന്റെ രണ്ട് ഡിഎൻഎ ഇഴകളിൽ നിന്ന് സസ്യ എണ്ണയിലെ രാസവസ്തുവുമായി സംയോജിപ്പിച്ച് ശക്തമായ നിർമ്മാണ സാമഗ്രികൾ സൃഷ്ടിക്കുന്നതിനായി ശാസ്ത്രജ്ഞർ ‘ഹൈഡ്രോജെൽ’ എന്ന വസ്തു വികസിപ്പിച്ചെടുത്തു. പരമ്പരാഗത പ്ലാസ്റ്റിക്കുകളേക്കാൾ 97 ശതമാനം കുറവ് കാർബൺ പുറം തള്ളുക ഒള്ളു എന്ന് ഗവേഷകർ കണക്കാക്കുന്നു.

പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും പ്ലാസ്റ്റിക് പുനരുപയോഗത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ചോളം അന്നജവും ആൽഗയും ഉപയോഗിച്ച് നിർമ്മിച്ച ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ നിലവിലുണ്ട്. എന്നിരുന്നാലും ഇവയ്ക്ക് ധാരാളം ഊർജ്ജം ആവശ്യമാണ് മാത്രമല്ല പുനരുപയോഗം ചെയ്യുന്നത് വെല്ലുവിളിയുമാണ്. എന്നാൽ ഹൈഡ്രോജൽ ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യാൻ എളുപ്പമാണെന്ന് ചൈനീസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നു.

കണക്കുകൾ പ്രകാരം ലോകം ഓരോ വർഷവും ഏകദേശം 300 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നു. ഇവയിൽ ഭൂരിഭാഗവും പുനരുപയോഗം ചെയ്യപ്പെടുന്നില്ല, കാലക്രമേണ സമുദ്രത്തിലേക്കും മത്സ്യങ്ങളിലേക്കും പക്ഷികളിലേക്കും ഭക്ഷ്യ ശൃംഖലയിലേക്കും അതുവഴി മനുഷ്യരിലേക്കും അവ എത്തുന്നു.