നമ്മള്‍ ജീവിതത്തില്‍ അറിയാതെ പോയ ചില സാധനങ്ങളുടെ ഉപയോഗങ്ങള്‍..? 90% ആളുകള്‍ക്കും ഇതിന്‍റെ ശെരിയായ ഉപയോഗം അറിയില്ല

നമ്മള്‍ ദിനംപ്രതി ജീവിതത്തില്‍ കണ്ടും ഉപയോഗിച്ചും ഒക്കെ ചെയ്ത ചില സാധനങ്ങളുടെ ഉപയോഗത്തെ കുറിച്ചു പലര്‍ക്കും അറിയില്ല എന്നതാണ് സത്യം എന്നാല്‍ അത്തരം നമ്മള്‍ അറിയാതെ പോയ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ പോയ ചില സാധനങ്ങളുടെ ഉപയോഗം എന്തൊക്കെയാണ് എന്ന് നമുക്ക്. ചിലപ്പോള്‍ ഇതിന്‍റെയെല്ലാം ഉപയോഗം നമ്മുടെതായ രീതിയില്‍ അറിയാമായിരിക്കാം. എന്നാല്‍ ഇത്തരം സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ലക്ഷ്യം വെച്ചിട്ടുള്ളത്‌ എന്ന് നോക്കാം.

നമ്മുടെ നിത്യ ജീവിതത്തില്‍ ആവശ്യമായ ഒന്നാണ് പേന. സ്കൂളുകളില്‍ കോളേജിലും ജോലിക്ക് പോകുന്ന ആളുകളിലും വീട്ടമ്മമാരിലും ഒക്കെ ഒരു ദിവസത്തെ ജീവിതം എടുത്തു നോക്കിയാല്‍ ഒരു തവണയെങ്കിലും പേന ഉപയോഗിക്കാതവരായിട്ടുണ്ടാകില്ല. എന്നാല്‍ ഈ പേനയുടെ ടോപ്പിനു മുകളില്‍ ഉള്ള ഒരു ഹോള്‍ എന്തിനാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പലര്‍ക്കും പല അഭിപ്രായമാണ്. ചിലര്‍ പറയുന്നത് പേനക്കുള്ളിലുള്ള മഷി കട്ട പിടിച്ചു പോകാതിരിക്കാനും ഡ്രൈ ആകാതിരിക്കാനുമാണെന്ന്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് വിസില്‍ അടിക്കാനും പേന ഇടുമ്പോള്‍ പ്രഷര്‍ കൂടി ടോപ്‌ ടൈറ്റ് ആകാതിരിക്കാനും ആണെന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനു പിന്നില്‍ മറ്റൊരു കാരണമാണ് ഉള്ളത്.

Converse Lacing
Converse Lacing – Credits : thesun.co.uk

സ്കൂളില്‍ പോകുന്ന കുട്ടികളില്‍ പലരിലും പേനയുടെ ടോപ്പ് വായില്‍ ഇടുന്ന ഒരു സ്വഭാവം പൊതുവേ കണ്ട്‌ വരാറുണ്ട്. ഇങ്ങനെ വായില്‍ ഇടുന്ന സമയത്ത് ടോപ്പ് വായില്‍ തൊണ്ടയില്‍ പോയാല്‍ ഈ ഹോള്‍ ഉള്ളത് കാരണം ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. കേള്‍ക്കുമ്പോള്‍ ചെറിയ കാര്യമാണെങ്കിലും ഇതിന്‍റെ ഉപയോഗം വലുത് തന്നെയാണ് അത് പോലെ തന്നെയാണ് നമ്മള്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അതിന്‍റെ കൂടെ എക്സ്ട്രാ ബട്ടന്‍സും പിന്നെ തുണിക്കഷണവും കിട്ടും. ബട്ടന്‍സിന്‍റെ ഉപയോഗം നമ്മള്‍ കരുതുന്ന പോലെ തന്നെ എവിടെയെങ്കിലും കൊളുത്തി ബട്ടന്‍ പോയാല്‍ എക്സ്ട്രാ ഉള്ളത് വെച്ചു പിടിപ്പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ എക്സ്ട്രാ തുണിക്കഷണത്തിന്‍റെ ഉപയോഗം മറ്റൊന്നാണ്. നമ്മള്‍ വിചാരിക്കുന്നത് കീറിപ്പോയാല്‍ ഇത് വെച്ചു തുന്നിപ്പിടിപ്പിക്കാന്‍ ആയിരിക്കും എന്നാണ്. എന്നാല്‍ ഇതിന്‍റെ യഥാര്‍ത്ഥ ഗുണം മറ്റൊന്നാണ്. അതായത് നമ്മള്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ അലക്കുന്നതിനു മുമ്പായി നമ്മുടെ കയ്യിലുള്ള ആ എക്സ്ട്രാ പീസ്‌ അതിലേക്കിട്ട് സോപ്പും ഡിറ്റര്‍ജെന്‍ടുമൊക്കെ ആ തുണിക്ക് യോചിച്ചതാണോ എന്ന് ഉറപ്പു വരുത്താന്‍ വേണ്ടി മാത്രമാണ് ഈ എക്സ്ട്രാ ഉപയോഗിക്കേണ്ടത്. ഉറപ്പു വരുത്തിയ ശേഷം മാത്രമേ നമ്മുടെ ബ്രാന്‍ഡഡ് അതിലേക്കിടാന്‍ പാടൊള്ളൂ. ഇനിയും നമ്മള്‍ അറിയാത്ത ഒത്തിരി സാധനങ്ങളുടെ ഉപയോഗത്തെ കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക.