മനുഷ്യര്‍ക്കിടയിലെ ചില ഭ്രാന്തമായ പ്രതികാരങ്ങൾ.

മനുഷ്യന്റെ സ്വഭാവം സ്ഥിരമല്ല എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ്. അത് സാഹചര്യത്തിനും സന്ദർഭങ്ങൾക്കുമനുസരിച്ചു മാറിക്കൊണ്ടേയിരിക്കും. ദൈവം അങ്ങനെയാണ് മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. ചിലയാളുകൾ നമുക്ക് രാവിലെ കാണുന്ന സ്വാഭാവത്തിൽ ആയിരിക്കില്ല കുറച്ചു കഴിഞ്ഞാൽ കാണുക. കാരണം, അവന്റെ ജോലി, സമൂഹം എല്ലാം അവന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരുപാട് വികാരങ്ങൾ കൊണ്ടുള്ള സൃഷ്ടിയാണ് ഓരോ മനുഷ്യനും. അത് കൊണ്ട് തന്നെ മനുഷ്യർക്കിടയിലുള്ള പ്രതികാര മനോഭാവങ്ങൾ എക്കാലത്തും ഏത് സമയവും പ്രതീക്ഷിക്കാം. അത്തരത്തിൽ ചില ആളുകൾ ദേഷ്യം സഹിക്ക വയ്യാതെ ചെയ്ത ചില പ്രതികാര നടപടികൾ നോക്കാം.

Crazy revenge that man has inflicted
Crazy revenge that man has inflicted

ബാഡ് പാർക്കിങ് റിവഞ്ജ്. ചിലയാളുകളുണ്ട്. ചിലയിടങ്ങളിൽ പാർക്ക് ചെയ്യാൻ പാടില്ലാ എന്നറിഞ്ഞിട്ടും അവിടെ പാർക്ക് ചെയ്തു പോകുന്നവർ. അത് മറ്റുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കൂടിയായിരിക്കും. ചിലപ്പോൾ അത് ചെയ്‌താൽ അവർ പറയുന്നത് എന്റെ വാഹന എവിടെ പാർക്ക് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അത്തത്തിലുള്ള ഒത്തിരി ആളുകൾ നമുക്കിടയിലുണ്ട്. ഇത്തരത്തിൽ തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്നവർക്ക് അതേ രീതിയിൽ തന്നെ പണി കിട്ടിയ ഒത്തിരി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാർക്കിങ് ഉണ്ടായിട്ടും അത് കണ്ടുപിടിക്കാനുള്ള മടി കാരണവും സമയ ലാഭത്തിനും വേണ്ടി പാർക്ക് ചെയ്ത ആളുകൾക്ക് അതെ രീതിയിൽ തന്നെ പണി കിട്ടുമ്പോൾ ഒരു പക്ഷെ, അവരുടെ വാഹനം ഒരടി പോലും അവിടെ നിന്നും അനക്കാൻ കഴിയാത്ത അവസ്ഥയായിയിരിക്കും.

അടുത്താതായി അതൃപ്ത്തനായ ചിത്രകാരൻ എങ്ങനെയാണ് പ്രതികാരം ചെയ്തത് എന്ന് നോക്കാം. ഇംഗ്ലണ്ടിലെ ഒരു ചിത്രകാരനായ വ്യക്തിയോട് ഒരാൾ അദ്ദേഹത്തിന്റെ ക്ലബ്ബിനു വേണ്ടി പടം വരയ്ക്കാൻ പറഞ്ഞു. അങ്ങനെ പകുതി പണം ആദ്യം കൊടുത്തു. ബാക്കി വരച്ചു കഴിഞ്ഞു തരാന്നു പറഞ്ഞു. അങ്ങനെ ചിത്രത്തിന്റെ പണി മുഴുവൻ കഴിഞ്ഞു ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ അയാൾക്ക് ആ ചിത്രം ഇഷ്ടമായില്ല എന്ന് പറഞ്ഞു ബാക്കി തുക കൊടുത്തില്ല. അങ്ങനെ ദേഷ്യം മൂത്ത ചിത്രകാരൻ അയാളുടെ വീടിന്റെ ചുവരിൽ ചില കാര്യങ്ങൾ വലുതായി തന്നെ കുറിച്ച് വെച്ച്. അത് എന്താണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.