ശത്രുക്കളിൽ നിന്നും രക്ഷനേടാൻ വിചിത്രമായ രീതിയിൽ തന്ത്രങ്ങള്‍ പയറ്റുന്ന ജീവികള്‍.

നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. വ്യത്യസ്ഥ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമുള്ള നിരവധി ജീവജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം ജീവികൾ മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. എന്നാൽ സാധരണ ജീവികളുടെ രൂപത്തിൽ നിന്നും സ്വഭാവ ഘടനയിൽ നിന്നും വ്യത്യസ്ഥമായി നില കൊള്ളുന്ന ഒത്തിരി പക്ഷി മൃഗാധികൾ നമുക്ക് ചുറ്റുമുണ്ട്. ഇവ എങ്ങനെയാണ് തങ്ങളുടെ ശത്രുക്കളെ നേരിടുന്നത് എന്നും അവയുടെ മറ്റു സ്വഭാവ സവിശേഷതകളെ കുറിച്ചും പരിചയപ്പെടാം. കണ്ണീര് കുടിക്കുന്ന ചിത്രശലഭം, ചോര തീറ്റുന്ന പല്ലി, തന്നെക്കാൾ വലിയ ജീവിയെ ഭക്ഷണമാക്കുന്ന ജീവികൾ, കിടന്നുറങ്ങാൻ സ്വന്തമായി വല നെയ്യുന്ന മത്സ്യം മുതലായവ അതിൽ ഉൾപ്പെടുന്നു.

കണ്ണീര് വലിച്ചെടുക്കുന്ന ജീവി. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ. ഇവയെ കാണാൻ ചിത്ര ശലഭങ്ങളെ പോലിരിക്കും. മാത്രമല്ല, ചിത്രശലഭങ്ങളുടെ ഒട്ടുമിക്ക സ്വഭാവങ്ങളും ഇവയ്ക്കുണ്ടായിരിക്കും. വളരെ രസകരമായ ഒരു കാര്യം എന്തെന്നാൽ, ആമസോൺ കാടുകളിൽ മറ്റു ജീവികളുടെ കണ്ണീര് കുടിക്കലാണ് ഇവയുടെ മെയിൻ ഹോബി. ഇവയ്ക്കു കൂടുതൽ താൽപര്യം ചീങ്കണ്ണിയുടെ കണ്ണീരിനോടാണ് എന്നതാണ് വാസ്തവം.ഇങ്ങനെ ജീവികളുടെ കണ്ണീരു കുടിക്കുന്നതിനായി ഇവയ്ക്കു പ്രത്യേക ശരീര ഭാഗങ്ങൾ തന്നെയുണ്ട്. ഇത് ഒരു സ്ട്രോ പോലിരിക്കും. ഇതിനെ പ്രോബോസിസ് എന്നാണ് വിളിക്കുന്നത്. ഇവയുടെ വളർച്ചയ്ക്ക് സോഡിയം അത്യാവശ്യമാണ്. കണ്ണീരിൽ ഈ ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് കണ്ണീരിനോട് വല്ലാത്ത ഭ്രമം. പൂക്കളിൽ നിന്നും ഇത് ലഭിക്കില്ല. ചീങ്കണ്ണിയുടെ മാത്രമല്ല, ആമകളുടെ കണ്ണീരും ഇവ വലിച്ചെടുക്കാറുണ്ട്.

ഇതുപോലെയുള്ള മറ്റുജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.