വിചിത്ര സ്വഭാവങ്ങൾ കാണിക്കുന്ന ചില ജീവികൾ.

വിചിത്രമായതും ഏറെ കൗതുകം നിറഞ്ഞതുമായ ഒട്ടേറെ ജീവജാലങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. അവയിൽ ചുരുക്കം ചില ജീവികളെ മാത്രമേ നാം കണ്ടിട്ടുള്ളൂ. നമ്മൾ കാണാത്തതും അറിയാത്തതുമായ ഒത്തിരി ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ചിലതാകട്ടെ ഏറെ അസാധാരണ സ്വഭാവങ്ങൾ ഉണർത്തുന്നവയുമാണ്. അത്തരത്തിലുള്ള ചില ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഏതൊക്കെയാണ് അത്തരം ജീവികൾ എന്ന് നോക്കാം.

പഫർ ഫിഷ്. സയനൈഡിനേക്കാൾ വിഷമുള്ള ഒരു മത്സ്യമാണിത്. അപ്പോൾ തന്നെ നമുക്ക് ഏകദേശം മനസ്സിലായിക്കാണും. അത് എത്രത്തോളം അപകടകാരിയായ ഒരു മത്സ്യമാണ് എന്നത്. പഫർ ഫിഷ് ഏറെ തന്ത്രശാലിയായ ഒരു മത്സ്യം തന്നെയാണ് കേട്ടോ. അതായത് തന്നെ ആക്രമിക്കാൻ വരുന്നവർ വായുവിലാണ് എങ്കിലും വെള്ളത്തിൽ ആണെങ്കിലും പഫർ വലിയ സൂത്രത്തിലൂടെ രക്ഷപ്പെടും. അതായത്, വെള്ളത്തിൽ ആണെങ്കിൽ വെള്ളം കുടിച്ചു വീർത്ത് ബോള് പോലെയാകും, വായുവിലാണെങ്കിൽ വായു നിറച്ചു ബലൂൺ പോലെ നിൽക്കും. മാത്രമല്ല, ഇതിനു പുറത്ത് നല്ല കൂർത്ത മുള്ളുകൾ ഉണ്ട്. ഇവ കണ്ടാൽ തന്നെ ആരും ഇതിന്റെ അടുത്തേക്ക് അടുക്കില്ല. ഇതിന്റെ ശരീരത്തിൽ ധാരാളം വിഷമടങ്ങിയിട്ടുണ്ടത്രെ. എങ്കിലും, ആരുടെ നേരെയും ആ വിഷം പ്രയോഗിക്കാറില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും ജീവികൾ ഈ മീനിനെ ഭക്ഷിക്കുകയാണ് എങ്കിൽ മാത്രമേ ഇവയുടെ വിഷം ഇവയെ ആഹരമാക്കുന്ന ജീവികളിൽ എത്തുകയുള്ളൂ. മാത്രമല്ലേ, ജപ്പാനിൽ ഇത്തരം മീനുകളെ ആളുകൾ കഴിക്കുന്നുണ്ട് എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ഇതുപോലെ വിചിത്രമായ മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.