ചരിത്രത്തിലെ ഏറ്റവും മികച്ച കള്ളക്കടത്തു ബുദ്ധികൾ.

ഇന്ന് നമ്മുടെ ഈ ലോകം ഒരുപാട് നിഗൂഢതകൾ കൊണ്ട് നിറഞ്ഞതാണ്. ഇരുട്ടിൻ മറവിലും പകൽ വെളിച്ചത്തിലും ഒരുപാട് കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നമ്മുടെ ഈ സമൂഹത്തിൽ അല്ലെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ഒരുപക്ഷെ, നമ്മൾ അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാത്ത പല കുറ്റകൃത്യങ്ങളാവും ഉണ്ടാവുക. ചില കുറ്റകൃത്യങ്ങളുടെയും കള്ളക്കടത്തുകളുടെയും സത്യാവസ്ഥ അറിയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. അത്രയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്തവയായിരിക്കും അതെല്ലാം. ചിലത് തെളിയിക്കപ്പെടും. മറ്റു ചിലതാകട്ടെ, കുറച്ചു കാലം വാർത്തകളിലെയും മാറ്റു സോഷ്യൽ മാധ്യമങ്ങളിലെയും വെറും തലക്കെട്ടുകളായി മാത്രം ഒതുങ്ങും. ചിലത്, ദൈവം തന്നെ ശിക്ഷ വിധിക്കും. നമുക്കറിയാം നമുക്ക് ചുറ്റും പ്ലേ തരത്തിലുള്ള കള്ളക്കടത്തുകൾ നടക്കുന്നുണ്ട്. ആ കള്ളക്കടത്തിനായി ആളുകളുടെ തലയിൽ ഉദിക്കുന്ന ഓരോ രീതി കേട്ടാൽ ശെരിക്കും ആശ്ചര്യം തോന്നും. ഇന്ന് ഭക്ഷണത്തിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഒക്കെയാണ് ആളുകൾ പലതും ഒളിപ്പിച്ചു കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചു പലതും കടത്തുന്നത്. എന്തിന് കൂടുതൽ പായുന്നു, ശരീരത്തിനുള്ളിൽ വരെ സ്വർണ്ണം പോലെയുള്ള വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നുണ്ട്. അത്തരത്തിൽ  അത്ഭുതപ്പെടുത്തിയ ചില കള്ളക്കടത്തുകൾ നോക്കാം.

Customs security
Customs security

മരത്തിനുള്ളിൽ വെച്ച് സിഗരറ്റ് കടത്തിയ ഒരു സംഭവം നോക്കാം.  ഈ സംഭവം നടക്കുന്നത് കുറച്ചു കാലങ്ങൾക്കു മുമ്പാണ്. അതായത് 2500ഓളം വരുന്ന സിഗരറ്റ് പാക്കറ്റുകൾ വീട് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മരത്തടിയുടെ ഉള്ളിൽ വെച്ച് കടത്താൻ ശ്രമിച്ചു. എന്നാൽ കസ്റ്റംസ് പിടികൂടുകയാണ് ചെയ്തത്. ഇത് ചെയ്ത കുറ്റവാളിയുടെ ബുദ്ധി പോയ പോക്ക് നോക്കണേ. തികച്ചും ആശ്ചര്യം തന്നെ. 27 ടൺ തൂക്കം വരുന്ന മരത്തടിയുടെ ഉൾവശം പൂർണ്ണമായും പൊള്ളയാക്കിയ ശേഷം സിഗരറ്റുകൾ അതിനുള്ളിൽ നിറച്ചു ട്രെയിൻ വഴി കടത്തുക എന്നായിരുന്നു ലക്ഷ്യം. എന്നാൽ, അത് പരാജയപ്പെടുകയാണ് ചെയ്തത്.

ഇത് പോലെയുള്ള ഒത്തിരി അവിശ്വസനീയമായ പല തരത്തിലുള്ള കള്ളക്കടത്തുകൾ നമുക്ക് ചുറ്റും നടന്നിട്ടുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.