ഇതിഹാസങ്ങളിൽ പറഞ്ഞ ജീവികൾ ശെരിക്കും ജീവിച്ചിരുന്നോ?

നമ്മുടെ മുത്തശ്ശിമാരിൽ നിന്നോ അല്ലെങ്കിൽ അച്ഛനമ്മമാരിൽ നിന്നോ നാം ഒരുപാട് പുരാണ കഥകൾ കേട്ടിട്ടുണ്ടാകും. അതിലുപരി ഇതിഹാസ കഥകൾ. നമ്മൾ അത്തരം കഥകൾ കേൾക്കുമ്പോൾ പലപ്പോഴും അതിൽ ജീവിച്ചിരുന്ന ജീവികളായ ചില കഥാപാത്രങ്ങളെ മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു പേടിയാണ്. പലരും ഇത്തരം ഇതിഹാസ കഥകളിലെ ജീവികളെയും മൃഗങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ അത് സാങ്കൽപ്പികമായോ അല്ലെങ്കിൽ ഓരോ വിശ്വാസത്തിന്റെ പ്രതീകമായോ തള്ളിക്കളയാറുണ്ട്. എന്നാൽ, ഇന്ന് നമ്മൾ കാണുന്ന പല ജീവികളും നമ്മൾ കേട്ട ഇതിഹാസ കഥകളുമായി സാമ്യമുണ്ട് എന്നതാണ് സത്യം. നമ്മൾ ഇന്ന് പറയാൻ പോകുന്നത് ഇത്തരത്തിൽ ഇതിഹാസ കഥകളിലുള്ള മൃഗങ്ങളുമായി സാമ്യമുള്ള ചില മൃഗങ്ങളെ കുറിച്ചാണ്.

Did the creatures mentioned in the legends really live?
Did the creatures mentioned in the legends really live?

ക്രാക്കൻ. ഇതിഹാസ കഥകൾ നോക്കിയാൽ ക്രാക്കൻ എന്ന ജീവി കടലിൽ ആണ് ജീവിക്കുന്നത്. ഇവയെ കഥകളിൽ മാത്രമല്ല നേരിട്ട് കണ്ടിട്ടുള്ളവരും ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. ഇവയുടെ നീളമേറിയ ടെന്റക്കിളുകൾ ഉപയോഗിച്ച് കൊണ്ട് ഒരു വലിയ കപ്പലിനെ വരെ മറിച്ചിടാനുള്ള ശക്തിയുണ്ട് എന്ന് പറയപ്പെടുന്നു. ക്രാക്കൻ എന്ന ഈ ജീവി യഥാർത്ഥത്തിൽ ഉള്ളതാണ് എന്ന് ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്.

ഹോബിറ്റ്‌സ്. ഇതിഹാസ കഥകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന ഒരു ജീവിയാണ് ഹോബിറ്റ്‌സ്. ഇവയ്ക്ക് മനുഷ്യനുമായി ഏറെ സാമ്യമുണ്ട് എന്ന് പറയപ്പെടുന്ന. ഗുഹകളെ സംരക്ഷിക്കുക എന്ന ദൗത്യമായിരുന്നു ഇവയ്ക്കുണ്ടായിരുന്നത്. എന്നാൽ ഇവയ്ക്ക് അത്ര പൊക്കമുണ്ടാവുകയില്ല എന്നതാണ് സത്യം. മൂന്നരടി മാത്രം പൊക്കമേ ഇവയ്ക്കുണ്ടാവുകയൊള്ളു. ഇവ യഥാർത്ഥത്തിൽ ഉള്ളതാണ് എന്ന വാദം ശക്തിപ്പെടുത്താൻ 2003ൽ ഇൻഡോനേഷ്യൻ അയലന്റിൽ നിന്നും ഇവയുടെ അവശിഷ്ട്ടങ്ങൾ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞു. ഈ അവശിഷ്ട്ടങ്ങൾക്ക് ഒരു പെണ്ണിന്റെ രൂപവുമായി സാദൃശ്യമുള്ളതായി പറയപ്പെടുന്നു.

ഇത്തരത്തിലുള്ള ജീവികളെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.