മീനുകൾ ഉറങ്ങാറുണ്ടോ? സത്യം ഇതാണ്.

എല്ലാ ജീവികളും ഉറങ്ങാറുണ്ട്. കാരണം ആവശ്യത്തിന് ഉറങ്ങിയാൽ മാത്രമേ ഏതൊരു ജീവിയും ആരോഗ്യവാന്മാരി ഇരിക്കുകയൊള്ളു. അതുകൊണ്ട് തന്നെ ഏത് സ്പീഷിസിൽപ്പെട്ട ജീവിവർഗങ്ങൾക്കും ഉറക്കം എന്നത് ഒരു പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ്. എന്നാൽ, നിങ്ങൾ മീനുകൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ? ഉണ്ടാകില്ല എന്നതാകും പലരുടെയും മറുപടി. എന്നാൽ, അതിലും കൂടുതൽ ആളുകൾ മനസ്സിൽ ഇപ്പോഴും കൊണ്ട് നടക്കുന്ന ഒരു സംശയമാണ് മീനുകൾ എങ്ങനെ ആയിരിക്കും ഉറങ്ങുന്നത് എന്നത്. നമുക്ക് നോക്കാം.

Fish Sleep
Fish Sleep

മനുഷ്യനുൾപ്പടെ എല്ലാ ജീവികളും ഉറങ്ങുന്നത് പോലെ തന്നെ മീനുകളും ഉറങ്ങാറുണ്ട്. എന്നാൽ, നമ്മളൊക്കെ ഉറങ്ങുന്നത് പോലെ കൺപോള അടച്ചിട്ടല്ല മാത്രം. മീനുകൾക്ക് കൺപോളകൾ ഇല്ല. അത്കൊണ്ട് തന്നെ അവ കണ്ണുകൾ തുറന്നു പിടിച്ചാണ് ഉറങ്ങുന്നത്. ഇവ ഉറങ്ങാനായി അഭയകേന്ദ്രമായി തിരഞ്ഞെടുക്കുന്നത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മരക്കഷണങ്ങളോ അല്ലെങ്കിൽ ഇലകൾക്കടിയിലോ ആയിരിക്കും. ഓരോ സ്പീഷിസിൽ പെട്ട മത്സ്യങ്ങളും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കനുസരിച്ചു വ്യത്യസ്ഥ രീതികളിലാണ് ഉറങ്ങുന്നത്. അതായത് അവർക്ക് ഉതകുന്ന അന്തരീക്ഷവും ചുറ്റുപാടും എല്ലാം ഒത്തു വന്നാൽ മാത്രമേ ചില സ്പീഷിസിൽപ്പെട്ട മീനുകൾ ഉറങ്ങാറൊള്ളു. ഉദാഹരണത്തിന് അന്ധനായ മെക്സിക്കൻ കേവ് ഫിഷ്. ഈ മത്സ്യത്തിന് ദിവസം രണ്ടു മണിക്കൂർ മാത്രമേ ആവശ്യം വരുന്നുള്ളു. എന്നാൽ, എല്ലാ കാലാവസ്ഥയിലും ഇങ്ങനെയല്ല. നല്ല മഴയുള്ള സമയങ്ങളിൽ നന്നായി ഭക്ഷണം കഴിക്കുകയും കുറച്ചു സമയം മാത്രമെ ഉറങ്ങി വേനല്ക്കാലത്തേക്ക് ഉള്ള ഊർജം സമ്പാദിക്കുന്നു. വേനല്ക്കാലമാകുമ്പോൾ കൂടുതൽ ഉറങ്ങുകയും ചെയ്യുന്നു. ഇതിന്റെ ഉറക്കം ഇവ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ്.

ഇതുപോലെ മറ്റു മീനുകൾ എങ്ങനെയാണ് ഉറങ്ങുന്നത് എന്നതിനെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.